
തിരുവനന്തപുരം: കൂട്ടുകാരന്റെ സഹായത്തോടെ അച്ഛന് 15 കാരന്റെ ക്രൂരമർദ്ദനം. പോത്തൻകോട് മഞ്ഞ മലയിലാണ് സംഭവം. അച്ഛൻ അടിച്ചതിന്റെ പ്രതികാരം തീർക്കാനായി കൂട്ടുകാരന്റെ സഹായത്തോടെ അച്ഛനെ മർദ്ദിക്കുകയായിരുന്നു. വൃക്ക രോഗിയായ അച്ഛൻ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.
Read also: പ
10ാം ക്ലാസ് വിദ്യാർത്ഥിയാണ് പതിനഞ്ചുകാരൻ. അച്ഛൻ അടിച്ചതിന്റെ പ്രതികാരം തീർക്കാൻ മുഖത്ത് മുളക് തേച്ച് വായിൽ തുണി തിരുകി തലക്കടിക്കുകയായിരുന്നു മകൻ. അച്ഛൻ അടിച്ചതിൻ്റെ പ്രതികാരം തീർക്കാനാണ് സുഹൃത്തിൻ്റെ സഹായത്തോടെ തിരിച്ച് മർദ്ദിച്ചതെന്ന് മകൻ പറഞ്ഞു. അതിനിടെ, സംഭവം അറിഞ്ഞ് പൊലീസെത്തിയപ്പോൾ മകൻ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. അച്ഛനൊപ്പം മകനേയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
son beat father in revenge for his father’s beating hospitalised at pothankod manjamala