അധ്വാനം കുറയ്ക്കാനും ജോലിമികവു വര്‍ധിപ്പിക്കാനും സഹായിക്കുന്ന നിരവധി നിർമിത ബുദ്ധി ടൂളുകള്‍ ഇന്നു ലഭ്യമാണ്. അവയെപ്പറ്റി അറിയാതിരിക്കുന്നതും അവയുടെ ശേഷി പ്രയോജനപ്പെടുത്താതിരിക്കുന്നതും ബുദ്ധിമോശമായിരിക്കുമെന്നാണ് ചില വിദഗ്ധർ പറയുന്നത്. സെർച്ചിന് ഇപ്പോൾ ചാറ്റ്ജിപിറ്റി ഉപയോഗിക്കാത്തവരായി അധികമാരും കാണില്ല. ക്രിയേറ്റര്‍മാരുടെ ജോലിഭാരം കുറയ്ക്കുകയും കണ്ടെന്റിന്റെ മികവു വർധിപ്പിക്കുകയും ചെയ്യുന്ന, അത്ര പ്രശസ്തമല്ലാത്ത, പക്ഷേ ഏറെ ഉപയോഗപ്രദമായ ഏതാനും എഐ ടൂളുകള്‍ പരിചയപ്പെടാം:
നിങ്ങള്‍ സൃഷ്ടിച്ച വിഡിയോയ്ക്ക് മികച്ച വോയിസ് ഓവര്‍ (ശബ്ദം കൊടുക്കല്‍) നടത്താന്‍ സാധിച്ചില്ലേ? വിഷമിക്കേണ്ട. മൂര്‍ഫ് ഉപയോഗിക്കാം. ഇരുപതിലേറെ ഭാഷകളാണ് ഇപ്പോള്‍ പിന്തുണയ്ക്കുന്നത്.
എഴുത്തുകാര്‍ക്ക് അവരുടെ പുസ്തകങ്ങള്‍ വായിപ്പിക്കാനും പോഡ്കാസ്റ്റുകള്‍ക്കും സ്വരം നല്‍കാന്‍ സാധിക്കും. വായിക്കാനുള്ള ടെക്‌സ്റ്റ് എഴുതി നൽകിയാൽ മതി. 
യന്ത്രശബ്ദമെന്ന തോന്നല്‍ ഉണ്ടാകില്ല. പ്രധാന ന്യൂനത, ഇപ്പോള്‍ പ്രാദേശിക ഭാഷകള്‍ സപ്പോര്‍ട്ടു ചെയ്യുന്നില്ല എന്നതാണ്. വീട്ടില്‍ റെക്കോർഡ് ചെയ്ത ശബ്ദം, ഒരു പ്രഫഷനല്‍ സ്റ്റുഡിയോയില്‍ റെക്കോർഡ് ചെയ്താലെന്നവണ്ണം മികവുറ്റതാക്കാനും അതിനു സാധിക്കും. മറ്റനവധി സംവിധാനങ്ങളുമുണ്ട്.
എഴുതി നല്‍കുന്നത് കേള്‍വിക്കാരന്റെ ശ്രദ്ധ പിടിച്ചു നിർത്തുന്ന രീതില്‍ വായിച്ചു കേള്‍പ്പിക്കുന്ന ഒരു സംവിധാനം ഉണ്ടെങ്കിലോ? അതാണ് പോഡ്കാസില്‍. ലേഖനങ്ങളും പുസ്തകങ്ങളും വായിപ്പിക്കാം, പോഡ്കാസ്റ്റുകള്‍ നടത്താം. ഉന്നത നിലവാരമുള്ള ഓഡിയോയും വിഡിയോയും റെക്കോർഡ് ചെയ്യാനുള്ള ശേഷിയും പോഡ്കാസിലിനുണ്ട്. 
വോയിസ് ഓട്ടോ ലെവലിങ്ങും എഐ കേന്ദ്രീകൃത നോയിസ് ക്യാന്‍സലേഷനുമാണ് പോഡ്കാസിലിനെ പ്രിയപ്പെട്ടതാക്കുന്നത്. എഴുതി നല്‍കുന്നത് ശബ്ദത്തിലാക്കാന്‍ മാത്രമല്ല, ശബ്ദം നല്‍കിയാല്‍ അത് ടെക്‌സ്റ്റ് ആക്കാനും പോഡ്കാസില്‍ ഉപയോഗിക്കാം എന്നതും കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്ക് ഇഷ്ടപ്പെട്ടേക്കും. മുര്‍ഫിനെ പോലെ, സ്വന്തം ശബ്ദത്തിന്റെ ഡിജിറ്റല്‍ കോപ്പി സൃഷ്ടിച്ചു തരാനും പോഡ്കാസിലിനു സാധിക്കും. 
നിങ്ങള്‍ എഴുതിയതിനേക്കാൾ കൊള്ളാം എന്നു തോന്നിപ്പിക്കുന്ന ഇമെയിലുകളും ബ്ലോഗ് പോസ്റ്റുകളും സോഷ്യല്‍ മീഡിയ പോസ്റ്റും മാര്‍ക്കറ്റിങ് മെറ്റീരിയലും സൃഷ്ടിക്കണോ? മികച്ച എഴുത്തു ശൈലി സ്വയം പരിശീലിച്ചെടുക്കാൻ മടിയുള്ളവർക്കും സർഗപരമായ രചനാ രീതികള്‍ സമ്മാനിക്കാന്‍ കെല്‍പ്പുള്ളതാണ് കോപി. മികച്ച സ്ൃഷ്ടികൾക്കുള്ള ഗവേഷണങ്ങളും കോപി.എഐയില്‍ നടത്താം. അതിന്റെ കണ്ടെന്റ് ജനറേറ്റര്‍ മിക്കപ്പോഴും മികച്ച ഉത്തരങ്ങള്‍ തന്നെ കൊണ്ടുവരുന്നുണ്ട്.
നിങ്ങള്‍ എന്തിനെക്കുറിച്ചെങ്കിലും എഴുതിയെന്നിരിക്കട്ടെ. അതു പബ്ലിഷ് ചെയ്യുമ്പോള്‍ ഏതാനും ചിത്രങ്ങള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ എന്നു തോന്നിയാല്‍ എന്തു ചെയ്യും? ക്യാന്‍വയെ ആശ്രയിക്കാം. എന്തു തരം ചിത്രമാണ് വേണ്ടത് എന്ന് എഴുതി നല്‍കിയാല്‍മതി, ഗ്രാഫിക് ഡിസൈന്‍ ചിത്രം റെഡി. 
ക്യാന്‍വയില്‍ ഉളളത് ഒരു ടെക്‌സ്റ്റ്-ടു-ഇമേജ് ജനറേറ്ററാണ്. വാട്ടര്‍ കളര്‍, നിയോണ്‍, കളര്‍ പെന്‍സില്‍ തുടങ്ങി വിവിധ ശൈലികളിലുള്ള ഗ്രാഫിക് ചിത്രങ്ങള്‍ ലഭിക്കും. അതിനു പുറമെ, നിങ്ങള്‍ ഫോണിലോ ക്യാമറയിലോ എടുത്ത ചിത്രങ്ങളുടെ മികവു വര്‍ദ്ധിപ്പിക്കാനും ക്യാന്‍വയെ ആശ്രയിക്കാം. ടെസ്റ്റുകള്‍, ക്യാപ്ഷനുകള്‍, സ്റ്റിക്കര്‍ തുടങ്ങിയവയും ചേര്‍ക്കാനും ക്യാന്‍വ സഹായകമായിരിക്കും. 


പരിമിതികള്‍
ഇത്തരം ടൂളുകളെല്ലാം തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ അക്കൗണ്ടുകള്‍ സൃഷ്ടിക്കാന്‍ ആവശ്യപ്പെടും. കൂടാതെ, പല മികച്ച സേവനങ്ങള്‍ക്കും പണം ആവശ്യപ്പെടും. പ്രാദേശിക ഭാഷകള്‍ക്ക് സപ്പോര്‍ട്ട് ലഭിക്കണമെങ്കില്‍ ഇനിയും ഏറെക്കാലം കാത്തിരിക്കേണ്ടിവന്നേക്കാം. അതേസമയം, മികവുറ്റ കണ്ടെന്റ് ക്രിയേഷന് ഇവ വളരെ പ്രയോജനപ്രദവുമാണ്. 

മൈക്രോസോഫ്റ്റിന്റെ പുതിയ എഐ ടൂള്‍ ഒര്‍ക
കൂടുതല്‍ എഐ സേവനങ്ങള്‍ നല്‍കാനുള്ള ശ്രമത്തിലാണ് സോഫ്റ്റ്‌വെയര്‍ ഭീമന്‍ മൈക്രോസോഫ്റ്റ്. കമ്പനിയും ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍എഐയും തമ്മിലുള്ള കൂട്ടുകെട്ടില്‍ പുതിയൊരു എഐ ടൂള്‍ കൂടി പിറന്നിരിക്കുകയാണ്. ഒര്‍കാ (Orca) എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന എഐ സംവിധാനം പഴയ ടൂളുകളുടെ പരിമിതികള്‍ മറികടക്കാനുള്ള ശ്രമമാണെന്ന് കമ്പനി പുറത്തിറക്കിയ ഗവേഷണ പേപ്പറില്‍ പറയുന്നു. ലാര്‍ജ് ലാംഗ്വെജ് മോഡലുകളെ ആശ്രയിച്ചാണ് ഒര്‍കയും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, പ്രവര്‍ത്തിപ്പിക്കാൻ കുറച്ചു കംപ്യൂട്ടിങ് ശക്തി മതിയെന്നതാണ് ഒര്‍കയുടെ ഒരു മികവ്. 

Best ai tools

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ആമസോണിൽ വീണ്ടും വൻ ഓഫർ വിൽപന, പ്രതീക്ഷിക്കുന്നത് 80% വരെ ഇളവുകൾ

രാജ്യത്തെ മുൻനിര ഇ-കൊമേഴ്‌സ് കമ്പനികളിലൊന്നായ ആമസോണിൽ വീണ്ടും വൻ ഓഫർ വിൽപന. ‘ആമസോൺ ഗ്രേറ്റ് സമ്മർ…

വാടസ് ആപ്പിൽ വരുന്നത് ഒരു ഒന്നൊന്നര മാറ്റം; ഞെട്ടാൻ റെഡി ആയിക്കോ, ട്രൂ കോളറിന് അടക്കം വലിയ വെല്ലുവിളി

ആപ്പ് ഡയലര്‍ ഫീച്ചറുമായി വാട്ട്സാപ്പെത്തുന്നു. ഇതെന്താണ് സംഭവമെന്നല്ലേ? ഇനി വാട്ട്സാപ്പിനുള്ളില്‍ തന്നെ നമ്പറുകള്‍ അടിച്ച് കോള്‍…

ഫയർഫോക്സ് ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കുക; സുപ്രധാന അറിയിപ്പ്.!

ദില്ലി: മോസില്ല ഫയർഫോക്സിനെതിരെ മുന്നറിയിപ്പുമായി രം​ഗത്ത് വന്നിരിക്കുകയാണ് കേന്ദ്രം. ഫയർഫോക്സ് ഉപയോ​ഗിക്കുമ്പോൾ ഉണ്ടാകുന്ന ചില സുരക്ഷാ…

ഐഫോൺ 16 സീരിസ് പുറത്തിറക്കി ആപ്പിൾ; പുതിയ ക്യാമറ കൺട്രോൾ ബട്ടൺ ഉൾപ്പെടെ നിരവധി സവിശേഷതകൾ

കാലിഫോർണിയ: ഐഫോൺ പ്രേമികൾ ആവേശപൂർവം കാത്തിരുന്ന ആ പ്രഖ്യാപനം എത്തിക്കഴിഞ്ഞു. നിരവധി സവിശേഷതകളോടെയുള്ള ഐഫോൺ 16…