ദില്ലി: ഇന്ന് അർധരാത്രി മുതൽ ആകാശത്ത് ഭാ​ഗിക ചന്ദ്ര​ഗ്രഹണം ദൃശ്യമാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ പൊസിഷണൽ അസ്ട്രോണമി സെന്റർ അറിയിച്ചു.  ചന്ദ്രൻ മൂലമുണ്ടാകുന്ന ഭൂമിയിലെ ഇരുണ്ട പ്രദേശത്തേക്ക് ചന്ദ്രൻ പ്രവേശിക്കുന്നതാണ് ഇന്നത്തെ ഭാ​ഗിക ചന്ദ്ര​ഗ്രഹണം. ഇന്ത്യയുടെ എല്ലാ കോണുകളിൽ നിന്നും ഈ കാഴ്ച ദൃശ്യമാകും.
അർധ രാത്രിയോടടുത്താണ് കാഴ്ച കൂടുതൽ ദൃശ്യമാകുക. പടിഞ്ഞാറൻ പസഫിക് സമുദ്രം, ഓസ്‌ട്രേലിയ, ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, കിഴക്കൻ തെക്കേ അമേരിക്ക, വടക്ക്-കിഴക്കൻ വടക്കേ അമേരിക്ക, അറ്റ്ലാന്റിക് സമുദ്രം, ഇന്ത്യൻ മഹാസമുദ്രം, ദക്ഷിണ പസഫിക് സമുദ്രം എന്നിവ ഉൾക്കൊള്ളുന്ന പ്രദേശത്തും ഈ ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകുമെന്ന് ഐഎംഡി പൂനെയുടെ കാലാവസ്ഥാ പ്രവചന വിഭാഗം മേധാവി അനുപം കശ്യപി പറഞ്ഞു.



ഗ്രഹണത്തിന്റെ അംബ്രൽ ഘട്ടം ഞായറാഴ്ച പുലർച്ചെ 01:05ന് ആരംഭിച്ച് 02:24 ന് അവസാനിക്കും. ഗ്രഹണം ഏകദേശം 1 മണിക്കൂർ 19 മിനിറ്റ് നീണ്ടുനിൽക്കുമെന്നും കശ്യപി കൂട്ടിച്ചേർത്തു. പൂർണ്ണചന്ദ്ര രാത്രികളിൽ ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ വരുകയും ചന്ദ്രോപരിതലത്തിൽ നിഴൽ വീഴ്ത്തുകയും ചെയ്യുമ്പോൾ ചന്ദ്രഗ്രഹണം സംഭവിക്കുന്നു. ചന്ദ്രൻ പൂർണ്ണമായും ഭൂമിയുടെ നിഴലിലായിരിക്കുമ്പോൾ പൂർണ ചന്ദ്രഗ്രഹണമെന്നും ചന്ദ്രന്റെ ഒരു ഭാഗം മാത്രം ഭൂമിയുടെ നിഴലിൽ ആയിരിക്കുമ്പോൾ ഭാഗിക ചന്ദ്രഗ്രഹണമെന്നും പറയുന്നു. ഭൂമിയുടെ നിഴലിന്റെ ഏറ്റവും ഇരുണ്ടതും മധ്യഭാഗവുമായ ഭൂമിയുടെ കുടയിലേക്ക് ചന്ദ്രൻ കടന്നുപോകും. ഈ സമയം ചന്ദ്രൻ ചുവപ്പ് കലർന്ന നിറത്തിൽ കാണപ്പെടുന്നു. 
Partial Lunar eclipse today
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

കൈയിലിരിക്കുന്ന മൊബൈൽ ഫോൺ അത്ര നിസാരക്കാരനല്ല; സൂക്ഷിച്ചാൽ ദുഃഖിക്കണ്ട!

മൊബൈൽ പൊട്ടിത്തെറിക്കുന്ന പ്രശ്നം പലയിടത്തും റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്താണ് ഫോൺ പൊട്ടിത്തെറിക്കുന്നതിന് കാരണം. ഇത് പെട്ടെന്ന്…

ഫയർഫോക്സ് ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കുക; സുപ്രധാന അറിയിപ്പ്.!

ദില്ലി: മോസില്ല ഫയർഫോക്സിനെതിരെ മുന്നറിയിപ്പുമായി രം​ഗത്ത് വന്നിരിക്കുകയാണ് കേന്ദ്രം. ഫയർഫോക്സ് ഉപയോ​ഗിക്കുമ്പോൾ ഉണ്ടാകുന്ന ചില സുരക്ഷാ…

വാടസ് ആപ്പിൽ വരുന്നത് ഒരു ഒന്നൊന്നര മാറ്റം; ഞെട്ടാൻ റെഡി ആയിക്കോ, ട്രൂ കോളറിന് അടക്കം വലിയ വെല്ലുവിളി

ആപ്പ് ഡയലര്‍ ഫീച്ചറുമായി വാട്ട്സാപ്പെത്തുന്നു. ഇതെന്താണ് സംഭവമെന്നല്ലേ? ഇനി വാട്ട്സാപ്പിനുള്ളില്‍ തന്നെ നമ്പറുകള്‍ അടിച്ച് കോള്‍…

‘മാനം’ വേണമെങ്കിൽ സൂക്ഷിച്ചോളൂ… ‘അശ്വതിമാരുടെ’ ഫ്രണ്ട് റിക്വസ്റ്റിന് പിന്നിലെ ദുരന്തങ്ങൾ ഒരു മുന്നറിയിപ്പാണ്…

പ്രൊഫൈലുകൾ ഉണ്ടാക്കി തട്ടിപ്പ് നടത്തുന്ന നിരവധി വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. അശ്വതി അച്ചു മുതൽ…