ആമസോണില്‍ മെയ് 4 മുതല്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍. പ്രമുഖ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് ഉപഭോക്താക്കള്‍ക്ക് സമ്മര്‍ സെയിലിലൂടെ ലഭിക്കുക. സ്മാര്‍ട്ട് ഫോണുകള്‍ക്ക് പുറമേ ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍, ഫര്‍ണിച്ചര്‍, ഹോം അപ്ലയന്‍സസ്, കിച്ചണ്‍ അപ്ലയന്‍സസ്, ഫിറ്റ്‌നസ് പ്രൊഡക്ട്‌സ് എന്നിവയും സമ്മര്‍ സെയിലിലൂടെ സ്വന്തമാക്കാം. മേയ് 4 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണി മുതലാണ് ഗ്രേറ്റ് സമ്മര്‍ സെയില്‍ ആരംഭിക്കുന്നത്. പ്രൈം മെമ്പേര്‍സിന് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭ്യമാണ്. പ്രത്യേക ഓഫറിലൂടെ പ്രൈം മെമ്പേര്‍സിന് 12 മണിക്കൂര്‍ മുന്നേ സെയിലില്‍ പ്രവേശിക്കാന്‍ സാധിക്കും. 
റിയല്‍മി, റെഡ്മി 12 സി, റെഡ്മി എ1, വണ്‍പ്ലസ്, ടെക്‌നോ ബ്രാന്‍ഡ്, സാംസംഗ് ഗാലക്‌സി എം13, റിയല്‍മി നാര്‍സോ എന്‍55 തുടങ്ങി ടോപ്പ് ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ വന്‍ ഡിസ്‌കൗണ്ടില്‍ ഓഫര്‍ കാലയളവില്‍ സ്വന്തമാക്കാന്‍ സാധിക്കും. കസ്റ്റമേഴ്‌സിന് വെറും ഒരു രൂപ നല്‍കി പ്രൊഡക്ട്‌സ് പ്രീ ബുക്കിംഗ് ചെയ്യാവുന്നതാണ്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് റിഡംപ്ഷന്‍ സമയത്ത് പ്രൊഡക്ട്‌സിന്റെ ലഭ്യത ഉറപ്പാക്കാന്‍ സാധിക്കും. ഓരോ കസ്റ്റമറിനും ഒന്നില്‍ക്കൂടുതല്‍ കൂടുതല്‍ പ്രീ-ബുക്കിംഗുകള്‍ ഒരുമിച്ച് നടത്താനാകും. പ്രൊഡക്ടനുസരിച്ച് പ്രീ-ബുക്കിംഗ് തുകയില്‍ വ്യത്യാസം വരും. എന്നാല്‍ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും റിഡംപ്ഷന്‍ വിന്‍ഡോ ഒരേപോലെ തന്നെയായിരിക്കും. 
സാംസങ് ഗാലക്‌സി എം14 5ജി സ്മാര്‍ട്ട്‌ഫോണ്‍  12,490 രൂപയ്ക്ക് ലഭ്യമാകും. ഐകൂ Z6 ലൈറ്റിന് 12,499 രൂപയാണ് വില. വണ്‍പ്ലസ് 10ആര്‍ സ്മാര്‍ട്ട്‌ഫോണ്‍ ഓഫര്‍ പ്രൈസായ 29,999 രൂപയ്ക്ക് സ്വന്തമാക്കാം. വണ്‍പ്ലസ് 11 5ജി  55,999 രൂപയ്ക്കും ഷവോമി 12 പ്രോ 42,999 രൂപയ്ക്കും പര്‍ച്ചേസ് ചെയ്യാം. 51999 രൂപ നല്‍കിയാല്‍ സാംസങ് ഗാലക്‌സി എസ്22 സ്വന്തമാക്കാം. 


സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പുറമേ ബ്ലൂത്ത് കോളിംഗ് ഫീച്ചറുകളോട് കൂടിയ സ്മാര്‍ട്ട് വാച്ചുകളും ഗ്രേറ്റ് സമ്മര്‍ സെയിലിലൂടെ വന്‍ വിലക്കുറവില്‍ സ്വന്തമാക്കാം. സാംസംഗ് ഗാലക്‌സി വാച്ച്4, ഫയര്‍ബോള്‍ട്ട് നിന്‍ജ കോള്‍ പ്രോ പ്ലസ്, നോയിസ് പള്‍സ് 2 മാക്‌സ് തുടങ്ങിയ സ്മാര്‍ട്ട് വാച്ചുകള്‍ വന്‍ ഓഫര്‍ പ്രൈസിലാണ് ലഭ്യമാക്കിയിട്ടുള്ളത്. ഇതോടൊപ്പം വയര്‍ലെസ്, വയേഡ് ഹെഡ്‌ഫോണുകളുടേയും ക്യാമറകളുടേയും വന്‍ ശേഖരവും ഉപഭോക്താക്കളെ കാത്തിരിക്കുന്നു.
Amazon Great Summer Sale
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ആമസോണിൽ വീണ്ടും വൻ ഓഫർ വിൽപന, പ്രതീക്ഷിക്കുന്നത് 80% വരെ ഇളവുകൾ

രാജ്യത്തെ മുൻനിര ഇ-കൊമേഴ്‌സ് കമ്പനികളിലൊന്നായ ആമസോണിൽ വീണ്ടും വൻ ഓഫർ വിൽപന. ‘ആമസോൺ ഗ്രേറ്റ് സമ്മർ…

വാടസ് ആപ്പിൽ വരുന്നത് ഒരു ഒന്നൊന്നര മാറ്റം; ഞെട്ടാൻ റെഡി ആയിക്കോ, ട്രൂ കോളറിന് അടക്കം വലിയ വെല്ലുവിളി

ആപ്പ് ഡയലര്‍ ഫീച്ചറുമായി വാട്ട്സാപ്പെത്തുന്നു. ഇതെന്താണ് സംഭവമെന്നല്ലേ? ഇനി വാട്ട്സാപ്പിനുള്ളില്‍ തന്നെ നമ്പറുകള്‍ അടിച്ച് കോള്‍…

ഫയർഫോക്സ് ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കുക; സുപ്രധാന അറിയിപ്പ്.!

ദില്ലി: മോസില്ല ഫയർഫോക്സിനെതിരെ മുന്നറിയിപ്പുമായി രം​ഗത്ത് വന്നിരിക്കുകയാണ് കേന്ദ്രം. ഫയർഫോക്സ് ഉപയോ​ഗിക്കുമ്പോൾ ഉണ്ടാകുന്ന ചില സുരക്ഷാ…

ഐഫോൺ 16 സീരിസ് പുറത്തിറക്കി ആപ്പിൾ; പുതിയ ക്യാമറ കൺട്രോൾ ബട്ടൺ ഉൾപ്പെടെ നിരവധി സവിശേഷതകൾ

കാലിഫോർണിയ: ഐഫോൺ പ്രേമികൾ ആവേശപൂർവം കാത്തിരുന്ന ആ പ്രഖ്യാപനം എത്തിക്കഴിഞ്ഞു. നിരവധി സവിശേഷതകളോടെയുള്ള ഐഫോൺ 16…