ഫോണുകളിലെ സ്റ്റോറേജ് കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ സംവിധാനം ഉടനെത്തുമെന്ന് സൂചന. ആന്‍ഡ്രോയിഡിന്റെ പുതിയ അപ്‌ഡേറ്റായ ആന്‍ഡ്രോയിഡ് 15 മേയ് 14ന് എത്തുമെന്നാണ് വിവരങ്ങള്‍. പുതിയ ഫീച്ചറുകളും ഡിസൈന്‍ മാറ്റങ്ങളും ഉള്‍പ്പടെയുള്ള അപ്ഡേറ്റാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ഗൂഗിള്‍ തങ്ങളുടെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സ് പ്രഖ്യാപിച്ചതോടെ ആന്‍ഡ്രോയിഡ് 15മായി ബന്ധപ്പെട്ട വാര്‍ത്തകളും അഭ്യൂഹങ്ങളും സമൂഹമാധ്യമങ്ങളില്‍ ഇടം പിടിച്ചുകഴിഞ്ഞു.
ആന്‍ഡ്രോയിഡിലെ സ്റ്റോറേജ് കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനം പുറത്തുവരുന്നത് അതിലൊന്നാണ്. ആന്‍ഡ്രോയിഡ് 15 ഒഎസില്‍ മൊബൈല്‍ ആപ്പുകള്‍ ആര്‍ക്കൈവ് ചെയ്യാനുള്ള സൗകര്യമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഫോണിന്റെ സ്റ്റോറേജ് സ്‌പേസ് ലാഭിക്കാനാവും എന്നതാണ് ഇതിന്റെ ഗുണം. ഫോണിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. സ്ഥിരമായി ഉപയോഗിക്കാതെ കിടക്കുന്ന നിരവധി ആപ്പുകള്‍ നിരവധി ഫോണിലുണ്ടാകും. അവയ്‌ക്കെല്ലാം സ്റ്റോറേജ് ആവശ്യമാണ് താനും. പരിമിതമായ സ്റ്റോറേജുള്ള ഫോണില്‍ ഇതൊരു പ്രശ്‌നമായേക്കാം. ആപ്പുകള്‍ പൂര്‍ണമായും അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാതെ ഫോണില്‍ തന്നെ ആര്‍ക്കൈവ് ചെയ്ത് സൂക്ഷിക്കാന്‍ പുതിയ സംവിധാനം സഹായിക്കുമെന്നാണ് ടെക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. 
ആന്‍ഡ്രോയിഡ് 14 ക്യുപിആര്‍3 ബീറ്റ 2 അപ്ഡേറ്റിലെ കോഡില്‍ മിഷാല്‍ റഹ്മാന്‍ എന്നയാളാണ് ഈ ഫീച്ചറിന് പിന്നില്‍. ആപ്പുകള്‍ ആര്‍ക്കൈവ് ചെയ്യാന്‍ മാത്രമല്ല റീസ്റ്റോര്‍ ചെയ്യാനുമുള്ള ഓപ്ഷനുകള്‍ റഹ്മാന്‍ കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് ഈ ഫീച്ചര്‍ ആന്‍ഡ്രോയിഡ് 15 ഒഎസില്‍ അവതരിപ്പിച്ചേക്കാനുള്ള സാധ്യത ചര്‍ച്ചയായിരിക്കുന്നത്. ഫോണിലെ സ്റ്റോറേജ് ലാഭിക്കുന്നതിന് പുറമെ ഈ സംവിധാനത്തിലൂടെ ഡാറ്റയും സുരക്ഷിതമാക്കാന്‍ കഴിയും.
google latest android 15 new features full details
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

കൈയിലിരിക്കുന്ന മൊബൈൽ ഫോൺ അത്ര നിസാരക്കാരനല്ല; സൂക്ഷിച്ചാൽ ദുഃഖിക്കണ്ട!

മൊബൈൽ പൊട്ടിത്തെറിക്കുന്ന പ്രശ്നം പലയിടത്തും റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്താണ് ഫോൺ പൊട്ടിത്തെറിക്കുന്നതിന് കാരണം. ഇത് പെട്ടെന്ന്…

ഫയർഫോക്സ് ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കുക; സുപ്രധാന അറിയിപ്പ്.!

ദില്ലി: മോസില്ല ഫയർഫോക്സിനെതിരെ മുന്നറിയിപ്പുമായി രം​ഗത്ത് വന്നിരിക്കുകയാണ് കേന്ദ്രം. ഫയർഫോക്സ് ഉപയോ​ഗിക്കുമ്പോൾ ഉണ്ടാകുന്ന ചില സുരക്ഷാ…

വാടസ് ആപ്പിൽ വരുന്നത് ഒരു ഒന്നൊന്നര മാറ്റം; ഞെട്ടാൻ റെഡി ആയിക്കോ, ട്രൂ കോളറിന് അടക്കം വലിയ വെല്ലുവിളി

ആപ്പ് ഡയലര്‍ ഫീച്ചറുമായി വാട്ട്സാപ്പെത്തുന്നു. ഇതെന്താണ് സംഭവമെന്നല്ലേ? ഇനി വാട്ട്സാപ്പിനുള്ളില്‍ തന്നെ നമ്പറുകള്‍ അടിച്ച് കോള്‍…

‘മാനം’ വേണമെങ്കിൽ സൂക്ഷിച്ചോളൂ… ‘അശ്വതിമാരുടെ’ ഫ്രണ്ട് റിക്വസ്റ്റിന് പിന്നിലെ ദുരന്തങ്ങൾ ഒരു മുന്നറിയിപ്പാണ്…

പ്രൊഫൈലുകൾ ഉണ്ടാക്കി തട്ടിപ്പ് നടത്തുന്ന നിരവധി വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. അശ്വതി അച്ചു മുതൽ…