വാണിമേൽ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡ് (കോടിയുറ), വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡ് (ചല്ലിവയൽ),  മടവൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് (പുല്ലാളൂർ), മാവൂർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡ് (പാറമ്മൽ) എന്നിവിടങ്ങളിൽ ഡിസംബർ 12ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ആ വാർഡിന്റെ പരിധിയിൽ വരുന്ന സർക്കാർ ഓഫീസുകൾക്കും   വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിലെ വോട്ടർമാരായ സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർ രേഖകൾ സഹിതം അപേക്ഷിക്കുന്നപക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനിൽ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നൽകാൻ
ഓഫീസ് മേലധികാരികൾ ശ്രദ്ധിക്കണം.
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

പുതുപ്പള്ളി ഇന്ന് പോളിം​ഗ് ബൂത്തിലേക്ക്; 7 സ്ഥാനാർത്ഥികൾ; 182 ബൂത്തുകൾ, വിജയപ്രതീക്ഷയിൽ മുന്നണികൾ

കോട്ടയം: കേരള നിയമസഭയുടെ ചരിത്രത്തിലെ അറുപത്തിയാറാം ഉപതെരഞ്ഞെടുപ്പിന് സജ്ജമായി പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലം.  ഇന്ന്…

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞടുപ്പ്; മേല്‍ക്കൈ നേടി എല്‍ഡിഎഫ്

 കോഴിക്കോട് :സംസ്ഥാനത്ത് വിവിധ തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ എല്‍ഡിഎഫിന് മേല്‍ക്കൈ. കോതമംഗലം…

സർക്കാർ-എയ്ഡഡ് സ്കൂൾ അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം; 9 ജില്ലകളിൽ നാളെ സ്കൂൾ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം ഉള്ള ജില്ലകളിൽ ഒന്ന് മുതൽ 10…

തീവ്രമഴ മുന്നറിയിപ്പ്; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിജാഗ്രത തുടരുന്നു. ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…