ഭക്ഷണ പ്രിയനാണ് സുരേഷ് റെയ്‌ന എന്നത് പരസ്യമായ കാര്യമാണ്. വിജകരമായ ക്രിക്കറ്റ് കരിയറിനൊപ്പം പുതിയ ചുവടുകൾ വെക്കുകയാണ് സുരേഷ് റെയ്‌ന. ഭക്ഷണ മേഖലയിൽ തന്റെ പുതിയ ചുവടുകൾ കുറിയ്ക്കാൻ പുതിയ റസ്റ്റോറന്‍റുമായി എത്തിയിരിക്കുകയാണ് റെയ്ന. ആംസ്റ്റർഡാമിലാണ് തനത് ഇന്ത്യന്‍ ഭക്ഷണങ്ങള്‍ യൂറോപ്യന്‍ ജനതയ്ക്കായി പരിചയപ്പെടുത്താന്‍ പുതിയ റസ്റ്റോറന്‍റ് തുറന്നിരിക്കുന്നത്.
‘റെയ്ന, കലിനറി ട്രഷേഴ്സ് ഓഫ് ഇന്ത്യ’ എന്നാണ് റെസ്റ്റോറന്റിന്റെ പേര്. വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറന്‍ ഇന്ത്യയില്‍ നിന്നുള്ള ഒട്ടുമിക്ക വിഭവങ്ങളും ഈ ഭക്ഷണശാലയില്‍ ലഭ്യമായിരിക്കും. താരം തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഇന്ത്യയുടെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള തനതായ രുചികൾ യൂറോപ്പിലേക്ക് അവതരിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് റെസ്റ്റോറന്റ് തുടങ്ങിയതെന്ന് റെയ്ന കുറിച്ചു.
“ആംസ്റ്റർഡാമിൽ ഇന്ത്യൻ റെസ്റ്റോറന്റ് അവതരിപ്പിക്കുന്നതിൽ ഞാൻ തികച്ചും സന്തോഷവാനാണ്” എന്നാണ് ക്രിക്കറ്റ് താരം ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചത്. ഇന്ത്യയിലെ വൈവിധ്യമാർന്ന പാചകരീതി ഇനി ആംസ്റ്റർഡാമിലും ലഭിക്കും. ഉത്തരേന്ത്യയിലെ സമ്പന്നമായ സുഗന്ധവ്യഞ്ജനങ്ങൾ മുതൽ ദക്ഷിണേന്ത്യയിലെ സുഗന്ധമുള്ള കറികൾ വരെ ഇവിടെ ഉണ്ടാകും.



‘ റെയ്‌ന ഇന്ത്യൻ റെസ്റ്റോറന്റ്’ എന്റെ പ്രിയപ്പെട്ട രാജ്യത്തിന്റെ വൈവിധ്യവും ഊർജ്ജസ്വലവുമായ പാചക സംസ്കാരത്തിനുള്ളത് ആദരവാണ്,” റെയ്‌ന അടിക്കുറിപ്പിൽ കുറിച്ചതിങ്ങനെ. ഗുണമേന്മയും സർ​ഗാത്മകതയുമൊക്കെ ഒത്തുചേർന്നവയായിരിക്കും റെ്യന റെസ്റ്റോറന്റിൽ വിളമ്പുന്ന ഭക്ഷണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Suresh Raina opens Indian restaurant in Amsterdam
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; മാറ്റുരയ്ക്കുന്നത് 49 പള്ളിയോടങ്ങള്‍

ആറന്മുള:ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ഉച്ചയോടെ ആരംഭിക്കുന്ന ജലഘോഷയാത്രയോടെയാണ് വള്ളംകളിക്ക് തുടക്കമാവുക. എ ,…

കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റാൻ ഇതാ ചില പൊടിക്കെെകൾ

കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടോ? . പല കാരണങ്ങൾ കൊണ്ടാണ് കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടാകുന്നത്.…

പൊക്കിൾകൊടി മുറിച്ചുമാറ്റാത്ത നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം; കണ്ടെത്തിയത് നെല്ല്യാടി പുഴയിൽ

കൊയിലാണ്ടി:നവജാത ശിശുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. കൊയിലാണ്ടി നെല്യാടി കളത്തിൻ കടവിലാണ് സംഭവം. ഇന്ന് പുലർച്ചെ…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശനം ഇനി ഒരു റോഡിലൂടെ മാത്രം

കോഴിക്കോട്:നവീകരണ പ്രവൃത്തികളുടെ ഭാഗമായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടോ ഒഴികെയുള്ള വാഹനങ്ങൾ വരുന്നതിലും പോകുന്നതിലും പുതിയ…