നന്മണ്ട:ഇന്ന് രാവിലെ ഒൻപതോടെ മടവൂരിലെ വീട്ടിൽ നിന്ന് സ്കൂളിലേക്കു പോകുമ്പോൾ നന്മണ്ട അമ്പലപ്പൊയിലിൽ വച്ചായിരുന്നു സംഭവം. മരക്കൊമ്പ് വീണ് നിയന്ത്രണം വിട്ട ബൈക്ക് അൽപദൂരം മുന്നോട്ട് ഓടി റോഡിൽ മറിയുകയായിരുന്നു. ഹെൽമെറ്റ് പൂർണമായി തകർന്നു. ഉടൻ തന്നെ ബാലുശ്ശേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
റിട്ട. അധ്യാപകൻ പരേതനായ അബൂബക്കറിന്റെ മകനാണ്. മുസ്‌ലിം ലീഗ് മടവൂർ പത്താം വാർഡ് സെക്രട്ടറിയുമാണ്.