ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് വാട്‌സാപ്പില്‍ ‘എഡിറ്റ്’ (EDIT) ഓപ്ഷന്‍ എത്തി. തുടക്കത്തില്‍ വാട്‌സാപ്പ് 2.23.10.10 ബീറ്റ വേര്‍ഷന്‍ (Beta Version) ഉപയോഗിക്കുന്നവര്‍ക്കാണ് സേവനം ലഭിക്കുന്നതെന്ന് ഈ രംഗത്തെ നിരീക്ഷകരായ വാബീറ്റഇന്‍ഫോ വ്യക്തമാക്കി. വൈകാതെ മറ്റ് യൂസര്‍മാര്‍ക്കും ലഭ്യമാക്കിയേക്കും.
നിലവിലെ ഡിലീറ്റ് ഫോര്‍ എവരിവണ്‍ (Delete for everyone) ഓപ്ഷന്‍ പോലെ നിശ്ചിത സമയം മാത്രമേ എഡിറ്റ് ഓപ്ഷനും അനുവദിക്കൂ. 15 മിനിറ്റ് സമയമായിരിക്കും മെസേജ് എഡിറ്റ് ചെയ്യാന്‍ ലഭ്യമാവുകയെന്നാണ് അറിയുന്നത്. ശേഷം എഡിറ്റ് ഓപ്ഷന്‍ ഉപയോഗിക്കാനാവില്ല. നിലവില്‍ ഒരാള്‍ക്കോ ഗ്രൂപ്പിലേക്കോ അയച്ച മെസേജ് എഡിറ്റ് ചെയ്യാന്‍ ഓപ്ഷനില്ല. പകരം അത് ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷന്‍ ഉപയോഗിച്ച് ഡിലീറ്റ് ചെയ്തശേഷം പുതിയ മെസേജ് അയയ്ക്കാം.
എന്നാല്‍, എഡിറ്റ് ഓപ്ഷന്‍ ലഭ്യമായാല്‍ ഡിലീറ്റ് ചെയ്യാതെ തന്നെ മെസേജ് എഡിറ്റ് ചെയ്യാന്‍ കഴിയും. 15 മിനിറ്റിനുള്ളില്‍ എത്രതവണ വേണമെങ്കിലും എഡിറ്റ് ചെയ്യാം. ചാറ്റുകളിലെ തെറ്റിദ്ധാരണകളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കാന്‍ എഡിറ്റിംഗ് ഓപ്ഷന്‍ സഹായിക്കുമെന്നാണ് വിലയിരുത്തലുകള്‍.
whatsapp edit option
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

പേ ടിഎം ഫാസ്റ്റ് ടാഗ് ഉപഭോക്താൾക്ക് മുന്നറിയിപ്പുമായി ദേശീയപാതാ അതോറിറ്റി; വെള്ളിയാഴ്ചയ്ക്കകം മറ്റൊരു ബാങ്കിൻ്റെ ഫാസ്റ്റ് ടാഗിലേക്ക് മാറണമെന്ന് നിർദേശം

പേ ടിഎം ഫാസ്റ്റ് ടാഗ് ഉപഭോക്താൾക്ക് മുന്നറിയിപ്പുമായി ദേശീയപാത അതോറിറ്റി. വെള്ളിയാഴ്ചയ്ക്കകം മറ്റൊരു ബാങ്കിൻ്റെ ഫാസ്റ്റ്…

പ്യുവർവ്യൂ ക്യാമറയുള്ള നോക്കിയ എക്സ്30 5ജി അവതരിപ്പിച്ചു, വി‌ലയോ?…

എച്ച്എംഡി ഗ്ലോബൽ ഇന്ത്യൻ ഉപഭോക്താക്കൾക്കായി നോക്കിയ എക്സ്30 5ജി എന്ന പുതിയ ‘ഫ്ലാഗ്ഷിപ്പ്’ സ്മാർട് ഫോൺ…

കൈയിലിരിക്കുന്ന മൊബൈൽ ഫോൺ അത്ര നിസാരക്കാരനല്ല; സൂക്ഷിച്ചാൽ ദുഃഖിക്കണ്ട!

മൊബൈൽ പൊട്ടിത്തെറിക്കുന്ന പ്രശ്നം പലയിടത്തും റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്താണ് ഫോൺ പൊട്ടിത്തെറിക്കുന്നതിന് കാരണം. ഇത് പെട്ടെന്ന്…

പിങ്ക് വാട്ട്സാപ്പ് കെണിയൊരുക്കി വ്യാജൻമാർ!

പുതിയ കെണിയുമായി വ്യാജന്മാർ. ഇക്കുറി പിങ്ക് വാട്ട്സാപ്പുമായാണ് വ്യാജന്മാർ സജീവമായിരിക്കുന്നത്. വാട്ട്സാപ്പ് വഴി തന്നെയാണ് പിങ്ക്…