
കൽപ്പറ്റ: ദേശീയപാതയിൽ റിലയൻസ് പമ്പിന് സമീപം ലോറിയും കെഎസ്ആർടിസി ബസും തമ്മിൽ കൂട്ടിയിടിച്ച് നിരവധി ആളുകൾക്ക് പരിക്ക്. പത്ത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവർക്ക് ഗുരുതര പരിക്ക്.
Read also: മലപ്പുറത്ത് പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് 9ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
ലോറി ഡ്രൈവർ കർണാടക സ്വദേശി ചന്ദ്രൻ , കെ.എസ്.ആർ.ടി.സി. ഡ്രൈവർ കോട്ടയം സ്വദേശി ബാവൻ, കണ്ടക്ടർ അരുൺ, യാത്രക്കാരായ കണിയാമ്പറ്റ സ്വദേശിനി ഷഹാന (21), നടവയൽ സ്വദേശി ഫ്രാൻസിസ് (76), നീനു പള്ളിക്കുന്ന് (30), ഉഷാ ഭായ് പനമരം, നസീമ മില്ലു മുക്ക്, മണികണ്ഠൻ കമ്പളക്കാട്, വിനീത പുൽപ്പള്ളി എന്നിവർക്കാണ് പരിക്കേറ്റത്. നടവയലിൽ നിന്നും രാവിലെ ചങ്ങനാശ്ശേരിയിലേക്ക് പോകുന്ന കെ എസ് ആർ ടി സി ബസ്സാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 6.45 ഓടെയായിരുന്നു അപകടം.
kalpatta accident ksrtc and lorry