Stay Tuned!

Subscribe to our newsletter to get our newest articles instantly!

Food Health Healthy Tips

ഗർഭകാലത്ത് മാതളം കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്



ഗർഭകാലത്ത് കൂടുതൽ ശ്രദ്ധ നൽകേണ്ടത് പ്രധാനമാണ്. ഗർഭകാലത്ത് പോഷക​​ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ചില ഭക്ഷണങ്ങൾ കുഞ്ഞിനും അമ്മയ്ക്കും ആരോ​ഗ്യം നൽകും. ഗർഭകാലത്ത് നിർബന്ധമായും ഗർഭിണി കഴിച്ചിരിക്കേണ്ട പ്രധാനപ്പെട്ട പഴങ്ങളിലൊന്നാണ് മാതളം. ഇതിൽ വിറ്റാമിൻ എ, സി, ഡി, ബി-6, സോഡിയം, പൊട്ടാസ്യം, ഡയെറ്ററി ഫൈബർ, കാൽസ്യം മഗ്നീഷ്യം, അയേൺ എന്നിവയെല്ലാം തന്നെ അടങ്ങിയിട്ടുണ്ട്. 
അമ്മയ്ക്കും കുഞ്ഞിനും ഒരു പോലെ ഗുണകരമാകുന്ന പോഷകങ്ങളാണ് ഇവ. മാതളം കഴിക്കുന്നതിലൂടെ ഗർഭിണികളിലെ ഛർദ്ദിയും വിളർച്ചയും ഒരു പരിധി വരെ ‌അകറ്റാം. രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കുന്നതിനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മാതളം സഹായിക്കും.
മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് പ്ലാസന്റയ്ക്ക് പരിക്കേൽക്കാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഗർഭകാലത്ത് ശരീര വേദനകൾ സാധാരണയാണ്. ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് മാതളം. ഇതിലെ പൊട്ടാസ്യമാണ് ഈ ഗുണം നൽകുന്നത്. ഇത് ഗർഭകാലത്തുണ്ടാകുന്ന കാൽ വേദനയ്ക്കും നടുവേദനയ്ക്കുമെല്ലാം പരിഹാരമാണ്. മാത്രമല്ല, പൊട്ടാസ്യം ബിപി നിയന്ത്രിച്ചു നിർത്താനും നല്ലതാണ്.
വയറ്റിലെ കുഞ്ഞിന്റെ ബുദ്ധി വികാസത്തിന് മാതള നാരകം ഏറെ നല്ലതാണ്. ഇത് കുഞ്ഞിന്റെ ബുദ്ധി ശക്തിയ്ക്കും നാഡികളുടെ വളർച്ചയ്ക്കും നാഡീ സംബന്ധമായ തകരാറുകൾക്കും നല്ലൊരു പരിഹാരമാണ്. മാതള നാരങ്ങ ജ്യൂസ് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും വളരെയധികം സഹായിക്കുന്നുണ്ട് . ഇത് ആരോഗ്യസംരക്ഷണത്തിന് വളരെ മികച്ചതാണ്. മാതള നാരങ്ങ ജ്യൂസ് കഴിക്കുന്നതിലൂടെ ഇത് കൊളസ്‌ട്രോൾ കുറയ്ക്കുന്നതിനും മറ്റ് ഹൃദയസംബന്ധമായ പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.
എല്ലുകൾക്ക് ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും മാതളം സഹായിക്കുന്നു. ഇതിലുള്ള കാൽസ്യം എല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് സ്ഥിരമായി കഴിക്കുന്നത് കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നുണ്ട്.
reason why should eat  during pregnancy

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Food

Smarter Food Choices 101 Tips For The Busy Women

Grursus mal suada faci lisis Lorem ipsum dolarorit ametion consectetur elit. a Vesti at bulum nec odio aea the dumm
Food

Barbecue Party Tips For As Truly Amazing Event

Grursus mal suada faci lisis Lorem ipsum dolarorit ametion consectetur elit. a Vesti at bulum nec odio aea the dumm
Total
0
Share