
ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍- 3 ഇതുവരെ ആരും എത്തിപ്പെട്ടിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തി. ദക്ഷിണ ധ്രുവത്തില്‍ സള്‍ഫറിന്റെ സാന്നിധ്യമുണ്ടെന്ന് ചന്ദ്രയാന്‍-3 സ്ഥിരീകരിച്ചു. അലൂമിനിയം, കാത്സ്യം, ക്രോമിയം മുതലായ മൂലകങ്ങളും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലുണ്ടെന്ന് ചന്ദ്രയാന്‍-3 കണ്ടെത്തി. പ്രഗ്യാന്‍ റോവറിലെ LIBS ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിലാണ് ഈ മൂലകങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
Read also: ഇനി ഈ സ്മാർട്ഫോണുകളിൽ പ്ലേസ്റ്റോർ ലഭിക്കില്ല; നിങ്ങളുടേതുണ്ടോ?
ഇതാദ്യമായാണ് ഒരു ചാന്ദ്രദൗത്യം ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ നേരിട്ടെത്തി സള്‍ഫറിന്റെ സാന്നിധ്യം കണ്ടെത്തുന്നത്. ഖരരൂപത്തിലുള്ള ജലത്തിന്റെ സാന്നിധ്യം ഉണ്ടെന്ന് കൂടുതല്‍ ഉറപ്പിക്കുന്നുണ്ട് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്ന സള്‍ഫറിന്റെ സാന്നിധ്യം. വിലയേറിയ നിരവധി മൂലകങ്ങളുടെ സാന്നിധ്യവും ചന്ദ്രന്റെ പ്രേതഭൂമിയെന്ന് അറിയപ്പെടുന്ന ആരാരും എത്തിപ്പെടാത്ത ദക്ഷിണധ്രുവത്തിലുണ്ടാകാമെന്നും പുതിയ കണ്ടെത്തലുകള്‍ സൂചന നല്‍കുന്നുണ്ട്. ചന്ദ്രനില്‍ മനുഷ്യര്‍ എത്തപ്പെടുമ്പോള്‍ അവര്‍ക്ക് നടത്താനാകുന്ന പരീക്ഷണങ്ങളുടെ സാധ്യത കൂടി ചന്ദ്രയാന്‍ മൂന്നില്‍ നിന്നുള്ള നിര്‍ണായക വിവരങ്ങള്‍ സൂചിപ്പിക്കുന്നു.
ഓക്‌സിജന്‍, കാത്സ്യം, അയണ്‍ എന്നിവയുടെ സാന്നിധ്യവും ചന്ദ്രയാന്‍ കണ്ടെത്തിയിട്ടുണ്ട്. ഹൈഡ്രജന്‍ ഉണ്ടായെന്ന് പരിശോധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഐഎസ്ആര്‍ഒ എക്‌സ് ഹാന്‍ഡിലിലൂടെയാണ് ചന്ദ്രയാന്‍-3 കണ്ടെത്തിയ നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ടത്.
Chandrayaan-3 Mission Detects Sulphur On Moon’s South Pole