കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പ്രതി ഷാരൂഖ് സെയ്ഫി ട്രെയിനിലെത്തിയത് രണ്ട് കുപ്പി പെട്രോളുമായാണ്. പെട്രോൾ പോലുള്ള വസ്തുക്കൾ ട്രെയിനിൽ നിരോധിതമാണെന്ന് അപ്പോൾ തീവണ്ടിയിലുണ്ടായിരുന്ന പല യാത്രക്കാർക്കും അറിയില്ലായിരുന്നു. സ്വകാര്യ ആവശ്യത്തിന് വേണ്ടി പെട്രോളുമായി ആരോ കയറിയതായാണ് ഷാരൂഖിനെ ആദ്യ ഘട്ടത്തിൽ അവർ കണക്കാക്കിയത്. എന്നാൽ വളരെ പെട്ടെന്നാണ് ഷാരൂഖ് ഈ പെട്രോൾ കുപ്പി തുറന്ന് ട്രെയിനിൽ തീവച്ചത്.
പെട്രോൾ മാത്രമല്ല, മറ്റ് ചില വസ്തുക്കളും ട്രെയിൻ യാത്രയ്ക്കിടെ നിരോധിച്ചിട്ടുണ്ട്. ട്രെയിൻ യാത്രയിൽ കൈയിൽ കരുതാൻ പാടില്ലാത്ത വസ്തുക്കളിൽ ആദ്യ സ്ഥാനം ദുർഗന്ധം വമിക്കുന്ന വസ്തുക്കൾക്കാണ്. ഇവ ട്രെയിൻ യാത്രയിൽ കൈയിൽ കരുതാൻ പാടില്ല. പെട്ടെന്ന് തീപിടിക്കാൻ സാധ്യതയുള്ള പെട്രോൾ പോലുള്ള ഇന്ധനങ്ങൾ, മണ്ണെണ്ണ, പടക്കം മുതലായ പൊട്ടിത്തെറിക്കാൻ ഇടയുള്ള ഒന്നും ട്രെയിൻ യാത്രയിൽ കൈയിൽ കരുതരുത്.
കാലിയായ ഗ്യാസ് സിലിണ്ടറും യാത്രയിൽ കൊണ്ടുപോകാൻ പാടില്ല. എന്നാൽ സുഖമില്ലാത്ത രോഗികൾക്കൊപ്പം ഓക്‌സിജൻ സിലിണ്ടർ കൊണ്ടുപോകുന്നതിൽ വിലക്കില്ല. ചത്ത കോഴി, താറാവ് പോലുള്ള വസ്തുക്കൾ നിരോധിതമാണ്. ആസിഡ്, ദ്രവിപ്പിക്കുന്ന വസ്തുക്കൾ എന്നിവയും കൈയിൽ കരുതാൻ പാടില്ല.


റെയിൽവേയുടെ നിരോധിത വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെട്ട വസ്തുക്കൾ യാത്രയ്ക്കിടെ കൈയിൽ കരുതുന്ന യാത്രക്കാരന് റെയിൽവേ ആക്ട് സെക്ഷൻ 164 പ്രകാരം ആയിരം രൂപ വരെ പിഴയും മൂന്ന് വർഷം വരെ തടവും ലഭിച്ചേക്കാം.
Things you cannot carry in trains
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

കോയമ്പത്തൂരിൽ നിന്ന് കോഴിക്കോട് വഴി മംഗലാപുരത്തേക്ക് ഇന്‍റർസിറ്റി; റെയിൽവേ മന്ത്രിയ്ക്ക് മുന്നിൽ ആവശ്യം

കൊച്ചി: മലബാർ മേഖലയിലെ യാത്രാദുരിതം പരിഹരിക്കാൻ കോയമ്പത്തൂർ – മംഗലാപുരം റൂട്ടിൽ ഇന്‍റർസിറ്റി അനുവദിക്കണമെന്ന് ആവശ്യം.…

ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണ് കണ്ണൂരിൽ ഒരാൾ മരിച്ചു

ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പ്ലാറ്റ്ഫോമിനും റെയിൽവേ ട്രാക്കിനും ഇടയിൽ പെട്ടാണ് മരണം സംഭവിച്ചത്.

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നവജാത ശിശുവിന്റെ മൃതദേഹം; ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

തൃശൂർ:ഒരു ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം റെയിൽവേ സ്റ്റേഷനിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച…

ടിക്കറ്റ് ചോദിച്ചത് പ്രകോപനം; തൃശൂരിൽ യാത്രക്കാരന്‍ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു

തൃശൂർ: തൃശൂർ വെളപ്പായയിൽ ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊന്നു. എറണാകുളം സ്വദേശിയായ കെ വിനോദ്…