
കൊല്ലം: കരുനാഗപ്പള്ളിയിൽ ഓംലെറ്റിനെ ചൊല്ലി മദ്യപസംഘം ദോശക്കട അടിച്ചു തകർത്ത് ഭക്ഷണം കഴിക്കാനത്തിയവരെ മാരകമായി ആക്രമിച്ച് പരിക്കേൽപ്പിച്ചു. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.മാർക്കറ്റിന് സമീപമുള്ള ദോശക്കടയിൽ വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു ആക്രമണം.
ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു സഹോദരങ്ങളും പുലിയൂർവഞ്ചി സൗത്ത് സ്വദേശികളുമായ അരുണും അജിലും. കടയുടമ ഇടക്കുളങ്ങര സ്വദേശി ഗോപകുമാറിനോട് ഓലെറ്റ് ആവശ്യപ്പെട്ടു. കുറച്ച് സമയം കാത്തിരിക്കണമെന്നായി കടക്കാരൻ. ഇതുകേട്ട് ഇവരുമായി ഒരു ബന്ധവുമില്ലാതിരുന്ന പുറത്തുണ്ടായിരുന്ന അഞ്ചംഗ സംഘം പ്രകോപനവുമില്ലാതെ കട തല്ലിത്തകർത്തു.
സഹോദരങ്ങളെ കമ്പി വടി കൊണ്ടും കോൺക്രീറ്റ് കട്ട കൊണ്ടും മർദ്ദിച്ചു. നിരവധി കേസുകളിലെ പ്രതികളാണ് അക്രമികൾ. പരിക്കേറ്റവർ ചികിൽസയിൽ. അടിപിടിക്കിടെ പ്രതികളിലൊരാളായ പ്രസാദിനും പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാണ്. നാലുപേർ ഒളിവിൽ. വധശ്രമത്തിന് കേസെടുത്താണ് അന്വേഷണം.
dispute over an omelet led to the destruction of a dosha shop in Kollam