Stay Tuned!

Subscribe to our newsletter to get our newest articles instantly!

Mobile

നാളെ ‘ഫോൺ പ്രത്യേക തരത്തിൽ ശബ്‍ദിക്കും, വൈബ്രേറ്റ് ചെയ്യും, ചില സന്ദേശങ്ങളും വരും’; ആരും പേടിക്കേണ്ട, അറിയിപ്പ്



ഈ മാസത്തെ അവസാന ദിനത്തില്‍ ചില അടിയന്തിര ഘട്ടങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങള്‍ ഫോണില്‍ ലഭിച്ചാല്‍ ആരും പേടിക്കേണ്ടെന്ന് അറിയിപ്പ്. 31-10-2023ന്, പകല്‍ 11 മണിമുതല്‍ വൈകീട്ട് നാല് മണിവരെ കേരളത്തിലെ വിവിധ ഇടങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ പ്രത്യേക തരത്തില്‍ ശബ്‍ദിക്കുകയും, വൈബ്രേറ്റ് (വിറയ്ക്കുകയും) ചെയ്യുകയും ചെയ്യും. ചില അടിയന്തിര ഘട്ടങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങളും ലഭിക്കും.
ഇവ കേരളത്തില്‍ പുതുതായി പരീക്ഷിക്കുന്ന Cell Broadcast (സെല്‍ ബ്രോഡ്കാസ്റ്റ്) അടിയന്തിര ഘട്ട മുന്നറിയിപ്പ്  നല്‍കുന്ന സംവിധാനം സംബന്ധിച്ച പരിശോധനയുടെ ഭാഗമായി ഉള്ള മുന്നറിയിപ്പ് ശബ്‍ദങ്ങളും, വൈബ്രേഷനും, മുന്നറിയിപ്പ് സന്ദേശങ്ങളും ആണ്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്യൂണികേഷന്‍ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പരീക്ഷണം നടത്തുന്നത്.

ഇതുമായി ബന്ധപ്പെട്ട് മൊബൈലിൽ വന്ന സന്ദേശം
കഴിഞ്ഞ മാസം രാജ്യത്ത് പല സ്ഥലങ്ങളില്‍ സ്‌മാര്‍ട്ട് ഫോണിലേക്ക് ഉയര്‍ന്ന ബീപ് ശബ്‌ദത്തോടെ ഒരു എമര്‍ജന്‍സി മെസേജ് ലഭിച്ചപ്പോള്‍ പലരും ഞെട്ടിയിരുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവാതെ പലരും തുറന്നുനോക്കിയപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ അയച്ച മുന്നറിയിപ്പ് സന്ദേശമാണ് എന്ന് വ്യക്തമായത്. വളരെ നിര്‍ണായകമായ എര്‍ജന്‍സി അലര്‍ട്ട് എന്ന ശീര്‍ഷകത്തോടെയാണ് എമര്‍ജന്‍സി മേസേജ് പലരുടെയും ആന്‍ഡ്രോയിഡ് ഫോണിലേക്ക് എത്തിയത്.


‘കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ടെലി കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം സെല്‍ ബ്രോഡ്‌കോസ്റ്റിംഗ് സിസ്റ്റം വഴി അയച്ച സാംപിള്‍ പരീക്ഷണ മെസേജാണിത്. മെസേജ് കിട്ടിയവര്‍ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല, മെസേജ് അവഗണിക്കുക. ദേശീയ ദുരന്തനിവാരണ അതോറിറ്റി രാജ്യാമെമ്പാടും മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനം പരീക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് ഈ സന്ദേശം അയച്ചിരിക്കുന്നത്. മുന്നറിയിപ്പുകള്‍ കൃത്യസമയത്ത് ആളുകളില്‍ എത്തിക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് ഈ സന്ദേശം’ എന്നും മെസേജില്‍ വിശദീകരിച്ചിരുന്നു.
You may receive a test message on your mobile on 31 october 2023 with a different sound and vibration reason explained

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Mobile Tech

ചാർജിങ് ഇനി ഫാസ്റ്റാക്കാം : അഞ്ച് മിനിറ്റിനുള്ളിൽ ഒരു സ്മാർട്ട്‌ഫോൺ പൂർണ്ണമായി ചാർജ് ചെയ്യാം

ഫോൺ കുത്തിയിട്ടാൽ ഫുൾ ചാർജാകാൻ എത്ര സമയമെടുക്കും. ഒരുപാട് സമയമെടുക്കുമല്ലേ. സാധാരണ എടുക്കുന്നതിനെക്കാൾ വേ​ഗത്തിൽ ഉപയോക്താക്കളുടെ ഉപകരണങ്ങളെ ചാർജ് ചെയ്യാൻ അനുവദിക്കുന്ന ചാർജറുമായി റെഡ്മീ. അഞ്ച് മിനിറ്റിനുള്ളിൽ
Mobile Tech Xiaomi

മൂന്ന് ഫോണുകളുമായി ഷവോമി 13 പരമ്പര ഫോണുകൾ പുറത്തിറക്കി

ഷവോമി 13 പരമ്പര ഫോണുകള്‍ പുറത്തിറക്കി. ഈ വര്‍ഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിന് മുന്നോടിയായി ഫെബ്രുവരി 26 ഞായറാഴ്ച ബാര്‍സലോനയില്‍ വെച്ചാണ് ഫോണ്‍ അവതരിപ്പിച്ചത്. ഷവോമി 13,
Total
0
Share