
മലപ്പുറം: നിലമ്പുർ ചാലിയാറിൽ ആദിവാസി പെൺകുട്ടിയെ വനത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പ്ലസ് ടു വിദ്യാർഥിയായ കണ്ടിലപ്പാറ സ്വദേശി അഖില ആണ് മരിച്ചത്. മൊബൈൽ ഫോണിൽ കളിക്കുന്നത് അച്ഛൻ വിലക്കിയതിലുള്ള മനോവിഷമം മൂലം പെൺകുട്ടി ജീവനൊടുക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ടോ ടെയാണ് അഖിലയെ വീട്ടിൽ നിന്നും കാണാതായത്. ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Tribal girl found hanging dead in forest in nilambur Chaliyar