ഫ്രഞ്ച് ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡായ തോംസൺ 65 ഇഞ്ച് ഗൂഗിൾ ടിവി ഇന്ത്യയിൽ അവതരിപ്പിച്ചു. ഇപ്പോൾ നിലവിലുള്ള ഓത്ത് പ്രോ മാക്സ് സീരീസ് വിപുലീകരിച്ചാണ് പുതിയ ടിവി അവതരിപ്പിച്ചത്. ഏറ്റവും മികച്ച സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയിട്ടുള്ള പുതിയ ടിവി ഫ്ലിപ്കാർട്ട് വഴിയാണ് വിൽപന. ഏപ്രിൽ 13 ന് ആരംഭിക്കുന്ന സമ്മർ സേവിങ് ഡേയ്‌സ് സെയിലിൽ ഇത് ലഭ്യമാകും. 43,999 രൂപയാണ് വില. ഫ്ലിപ്കാർട്ട് സമ്മർ സേവിങ് ഡേയ്‌സ് സെയിലിൽ തോംസണിന്റെ മറ്റു ഉല്‍പന്നങ്ങളും വിൽപനയ്ക്കുണ്ടാകും. തോംസണിന്റെ തന്നെ മറ്റ് ടിവികളും ആകർഷകമായ വിലയിൽ വാങ്ങാം. ക്രഡിറ്റ്, ഡെബിറ്റ് കാർഡ് ഓഫറുകൾ, എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കും.
ഗൂഗിൾ ടിവി, ഡോൾബി ഡിജിറ്റൽ, ഡോൾബി അറ്റ്‌മോസ് തുടങ്ങിയ പ്രീമിയം ഫീച്ചറുകളാൽ നിറഞ്ഞതാണ് പുതിയ 65 ഇഞ്ച് ടിവി. കൂടാതെ 2 ജിബി റാം + 16 ജിബി മെമ്മറിയുമായാണ് ഇത് വരുന്നത്. പുതിയ 65 ഇഞ്ച് ഗൂഗിൾ ടിവി പൂർണമായും ഫ്രെയിംലെസ് ആണ്. കൂടാതെ ഡോൾബി വിഷൻ എച്ച്ഡിആർ 10+, ഡോൾബി ഡിജിറ്റൽ പ്ലസ്, ഡിടിഎസ് ട്രൂസറൗണ്ട്, ബെസൽ-ലെസ് ഡിസൈൻ, 40W ഡോൾബി ഓഡിയോ സ്റ്റീരിയോ ബോക്സ് സ്പീക്കറുകൾ, ഡ്യുവൽ ബാൻഡ് വൈ–ഫൈ എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകൾ.
മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ എസ്പിപിഎൽ ആണ് തോംസണിനായി ഗൂഗിൾ ലൈസൻസുള്ള ടിവികൾ നിർമിക്കുന്നത്. കുറഞ്ഞ നിരക്കിൽ മികച്ച ഗൂഗിൾ ടിവികൾ വിപിണിയിലെത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബ്രാൻഡ് കൂടിയാണ് തോംസൺ. 500,000 ലധികം ടിവി ഷോകളുള്ള നെറ്റ്ഫ്ലിക്സ്, പ്രൈ വിഡിയോ, ഹോട്ട്സ്റ്റാർ, സീ5, ആപ്പിൾ ടിവി, വൂട്ട്, സോണിലിവ്, ഗൂഗിൾ പ്ലേ സ്റ്റോർ തുടങ്ങിയ 10000 ലധികം ആപ്പുകളും ഗെയിമുകളും ഉള്ള ഈ ടിവികൾ പൂർണമായും ബെസെൽ-ലെസ് ആൻഡ് എയർ സ്ലിം ഡിസൈനിലാണ് വരുന്നത്. ഈ ടിവികൾ റോസ് ഗോൾഡ് നിറത്തിൽ ലഭ്യമാണ്.

ഇന്ത്യയിൽ തോംസൺ ആദ്യമായി അവതരിപ്പിച്ചത് സ്മാർട് ടിവിയാണ്. തോംസൺ സ്മാർട് ടിവി 2018 ലാണ് ഇന്ത്യൻ വിപണിയിലെത്തിയത്. പിന്നീട് വാഷിങ് മെഷീനുകൾ, എയർ-കൂളറുകൾ തുടങ്ങിയവയും അവതരിപ്പിച്ച് രാജ്യത്തെ ഓൺലൈൻ ഷോപ്പിങ്ങിൽ സജീവമായി. 120 വർഷത്തിലേറെ പാരമ്പര്യമുള്ള ഇലക്ട്രോണിക് രംഗത്തെ ആഗോള ഭീമനാണ് തോംസൺ.
Thomson launches 65 inch Google TV Priced at inr 43,999, lowest price in this segment
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ആമസോണിൽ വീണ്ടും വൻ ഓഫർ വിൽപന, പ്രതീക്ഷിക്കുന്നത് 80% വരെ ഇളവുകൾ

രാജ്യത്തെ മുൻനിര ഇ-കൊമേഴ്‌സ് കമ്പനികളിലൊന്നായ ആമസോണിൽ വീണ്ടും വൻ ഓഫർ വിൽപന. ‘ആമസോൺ ഗ്രേറ്റ് സമ്മർ…

വാടസ് ആപ്പിൽ വരുന്നത് ഒരു ഒന്നൊന്നര മാറ്റം; ഞെട്ടാൻ റെഡി ആയിക്കോ, ട്രൂ കോളറിന് അടക്കം വലിയ വെല്ലുവിളി

ആപ്പ് ഡയലര്‍ ഫീച്ചറുമായി വാട്ട്സാപ്പെത്തുന്നു. ഇതെന്താണ് സംഭവമെന്നല്ലേ? ഇനി വാട്ട്സാപ്പിനുള്ളില്‍ തന്നെ നമ്പറുകള്‍ അടിച്ച് കോള്‍…

ഫയർഫോക്സ് ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കുക; സുപ്രധാന അറിയിപ്പ്.!

ദില്ലി: മോസില്ല ഫയർഫോക്സിനെതിരെ മുന്നറിയിപ്പുമായി രം​ഗത്ത് വന്നിരിക്കുകയാണ് കേന്ദ്രം. ഫയർഫോക്സ് ഉപയോ​ഗിക്കുമ്പോൾ ഉണ്ടാകുന്ന ചില സുരക്ഷാ…

ഐഫോൺ 16 സീരിസ് പുറത്തിറക്കി ആപ്പിൾ; പുതിയ ക്യാമറ കൺട്രോൾ ബട്ടൺ ഉൾപ്പെടെ നിരവധി സവിശേഷതകൾ

കാലിഫോർണിയ: ഐഫോൺ പ്രേമികൾ ആവേശപൂർവം കാത്തിരുന്ന ആ പ്രഖ്യാപനം എത്തിക്കഴിഞ്ഞു. നിരവധി സവിശേഷതകളോടെയുള്ള ഐഫോൺ 16…