തിരുവനന്തപുരം:ബൈക്ക് സ്റ്റണ്ടും രൂപമാറ്റവും തടയാനായുള്ള സംസ്ഥാന വ്യാപക പരിശോധനയിൽ പിടിയിലായത് 53 വാഹനങ്ങൾ. 85 പേരിൽ നിന്ന് ആറു ലക്ഷത്തിലധികം രൂപ പിഴയും ഈടാക്കി. പൊലീസും മോട്ടോർ വാഹനവകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്.
അഭ്യാസപ്രകടനങ്ങൾ നടത്തുന്നവർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കു വെയ്ക്കുന്ന വീഡിയോകൾ കണ്ടെത്തി അവയിൽ നിന്ന് ഇരുചക്രവാഹനങ്ങളേയും അവയുടെ ഉടമകളേയും തിരിച്ചറിഞ്ഞാണ് പ്രത്യേക പരിശോധന നടത്തിയത്. സംസ്ഥാന വ്യാപക പരിശോധനയിൽ 53 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു. വിവിധ ജില്ലകളിൽ നടത്തിയ പരിശോധനയിൽ 6,37,350 രൂപ പിഴയായി ഈടാക്കി. 85 പേരിൽ നിന്നാണ് പിഴ ഈടാക്കിയത്.
തിരുവനന്തപുരം റൂറൽ ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ തുക പിഴയായി ഈടാക്കിയത് (1,66,500 രൂപ). വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തിയ 37 പേരുടെ ലൈസൻസ് റദ്ദാക്കാനും ശുപാർശ ചെയ്തിട്ടുണ്ട്. പൊലീസും മോട്ടോർ വാഹനവകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ആറു മാസത്തിനിടയിൽ ബൈക്ക് സ്റ്റണ്ട് നടത്തി ജീവൻ നഷ്ടമാകുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലായിരുന്നു പരിശോധന നടത്താനുള്ള തീരുമാനം. വരും ദിവസങ്ങളിലും പരിശോധന തുടരും.
Bike Stunt fine of Rs 6 lakh was imposed on violators
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

കോഴിക്കോട് ജില്ലയിൽ 32 അപകട മേഖലകൾ

കോഴിക്കോട്: ജില്ലയിൽ കൂടുതൽ അപകടങ്ങൾ നടക്കുന്നത് 32 ഇടങ്ങളിലെന്ന് നാറ്റ്പാക് കഴിഞ്ഞ ജനുവരിയിൽ നടത്തിയ പഠനത്തിൽ…

ആംബുലൻസിനു യാത്രാ തടസ്സം സൃഷ്ടിച്ചു; സ്കൂട്ടർ യാത്രക്കാരന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കോഴിക്കോട്:അടിയന്തര ചികിത്സ നടത്തേണ്ട രോഗിയുമായി മേപ്പാടിയിൽ നിന്നു കോഴിക്കോട് ഗവ.മെഡിക്കൽ കോളജിലേക്കു വന്ന ആംബുലൻസിനു യാത്രാ…

കണ്ണൂര്‍ വളക്കൈ സ്‌കൂള്‍ ബസ് അപകടം: വാഹനത്തിന്റെ ബ്രേക്ക് പൊട്ടിയതാണെന്ന ഡ്രൈവറുടെ വാദം തള്ളി എംവിഡി: മെക്കാനിക്കല്‍ തകരാറുകള്‍ വാഹനത്തിനില്ലെന്ന് കണ്ടെത്തല്‍; വീഡിയോ

കണ്ണൂര്‍: വളക്കൈയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ വാഹനത്തിന്റെ ബ്രേക്ക് പൊട്ടിയതാണെന്ന ഡ്രൈവറുടെ വാദം…

ഈ വീഡിയോ കണ്ടു നോക്കൂ, ഇത് സ്ഥിരം കാഴ്ചയായിരിക്കുന്നു, ഒരു കാരണത്താലും ചെയ്യരുത്, അത്യന്തം അപകടകരമെന്ന് എംവിഡി

തിരുവനന്തപുരം: അപകടരകമായ ഓവർടേക്കിങ്ങിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി എംവിഡി. ദൃശ്യങ്ങൾ സഹിതമാണ് മുന്നറിയ്പ്പ് നൽകിയിരിക്കുന്നത്. ഇത്തരത്തിലുള്ള ഓവർടേക്കിംഗും…