കോഴിക്കോട്: ഐഎസ്എല്‍ പ്ലേ ഓഫിലെ പോരാട്ടച്ചൂട് ആറും മുമ്പെ വീണ്ടും കേരളാ ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ് സി പോരാട്ടത്തിന് അരങ്ങൊരുന്നു. ഐഎസ്എല്ലിന് പിന്നാലെ നടക്കുന്ന സൂപ്പര്‍ കപ്പിലാണ് ബെംഗളൂരുവും ബ്ലാസ്റ്റേഴ്സും ഒരേ ഗ്രൂപ്പില്‍ മത്സരിക്കുക. ഏപ്രില്‍ 16ന് കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് ബെംഗളൂരു-ബ്ലാസ്റ്റേഴ്സ് പോരാട്ടം നടക്കുക.ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും ഉള്‍പ്പെടുന്ന എ ഗ്രൂപ്പില്‍ ഐ ലീഗ് ജേതാക്കളായ റൗണ്ട് ഗ്ലാസ് പഞ്ചാബുമുണ്ട്. ഇവര്‍ക്ക് പുറമെ യോഗ്യതാ മത്സരം കളിച്ച ഒരു ടീം കൂടി ഉള്‍പ്പെടുന്നതാകും സൂപ്പര്‍ കപ്പിലെ എ ഗ്രൂപ്പ്. ഏപ്രില്‍ എട്ടിന് കോഴിക്കോട് ഇ എംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഐ ലീഗ് ജേതാക്കളായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെതിരെ ആണ് ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ മത്സരം.12ന് യോഗ്യതാ മത്സരം കളിച്ചെത്തുന്ന ടീമുമായി രണ്ടാം മത്സരവും 16ന് ബെംഗളൂരു എഫ്‌സിയുമായി മൂന്നാം മത്സരവും നടക്കും.
ഐഎസ്എല്‍ പ്ലേ ഓഫ് മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിനെതിരെ ബെംഗളൂരു നായകന്‍ സുനില്‍ ഛേത്രിയുടെ വിവാദ ഫ്രീ കിക്ക് ഗോളില്‍ ജയിച്ചാണ് ബെംഗളൂരു സെമിയിലെത്തിയത്. നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിലയായ മത്സരത്തില്‍ എക്സ്ട്രാ ടൈമിന്‍റെ ആറാം മിനിറ്റില്‍ ബോക്സിന് പുറത്ത് ബെംഗളൂരുവിന് ലഭിച്ച ഫ്രീ കിക്ക് തടയാന്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയാറെടുക്കുന്നതിനിടെ ഛേത്രി അതിവേഗം കിക്കെടുത്ത് ഗോള്‍ നേടുകയായിരുന്നു. ഗോള്‍ അനുവദിച്ച റഫറിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകമനോവിച്ച് കളിക്കാരെ തിരിച്ചുവിളിച്ച് മത്സരം ബഹിഷ്കരിച്ചു. റഫറിയുടെ തീരുമാനത്തിനെതിരെ ബ്ലാസ്റ്റേഴ്സ് നല്‍കിയ അപ്പീല്‍ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ അച്ചടക്ക സമിതി തള്ളുകയും ചെയ്തു. സംഭവത്തില്‍ ബ്ലാസ്റ്റേഴ്സിനെതിരെ എന്ത് നടപടിയുണ്ടാകുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം വന്നിട്ടില്ല.സൂപ്പര്‍ കപ്പില്‍ ഗ്രൂപ്പ് ബിയില്‍ ഹൈദരാബാദ്, ഒഡിഷ, ഈസ്റ്റ് ബംഗാള്‍, യോഗ്യതാ മത്സരം കളിച്ചെത്തുന്ന ടീം എന്നിവരാണുള്ളത്. ഗ്രൂപ്പ് സിയില്‍ എടികെ മോഹന്‍ ബഗാന്‍, എഫ് സി ഗോവ, ജംഷെഡ്പൂര്‍ എഫ് സി യോഗ്യതാ മത്സരം കളിച്ചെത്തുന്ന ടീം എന്നിവരും ഗ്രൂപ്പ് ഡിയില്‍ മുംബൈ സിറ്റി എഫ് സി, ചെന്നൈയിന്‍ എഫ് സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, യോഗ്യതാ മത്സരം കളിച്ചെത്തുന്ന ടീം എന്നിവരുമാണുള്ളത്.


കൊച്ചിയില്‍ മത്സരങ്ങളൊന്നും ഇല്ല എന്നതും ശ്രദ്ധേയമാണ്. 60000 പേരെ ഉള്‍ക്കൊള്ളാവുന്ന കൊച്ചി സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്സിന്‍റെ മത്സരങ്ങളല്ലെങ്കില്‍ കാണികള്‍ കുറവായിരിക്കുമെന്നതാണ് വേദി കോഴിക്കോട്ടേക്ക് മാറ്റാന്‍ കാരണം. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിനൊപ്പം മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയവും സൂപ്പര്‍ കപ്പ് മത്സരങ്ങള്‍ക്ക് വേദിയാവും. ഐഎസ്എല്ലിലെയും ഐ ലീഗിലെയും ക്ലബ്ബുകളെ ഉള്‍പ്പെടുത്തിയാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ സൂപ്പര്‍ കപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരാകും സെമിയിലെത്തുക. ഏപ്രില്‍ 21, 22 തീയിതികളില്‍ മഞ്ചേരിയിലും കോഴിക്കോടും സെമി ഫൈനലും 25ന് കോഴിക്കോട് ഫൈനലും നടക്കും.
The Blasters-Bengaluru football match is coming up, Kozhikode is the venue for the match

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ആ കേസ് അങ്ങനെ വിടാൻ തയ്യാറല്ല; അവസാനം കേരള ബ്ലാസ്റ്റേഴ്സിന്റെ സർപ്രൈസ് നീക്കം

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2022 – 2023 സീസണ്‍ പ്ലേ ഓഫ് എലിമിനേറ്ററില്‍ ബംഗളൂരു എഫ്…

കേരള ബ്ലാസ്‌റ്റേഴ്‌സ് വിലക്ക് നേരിടുമോ….? ; തെളിവനുസരിച്ചാകും നടപടിയെന്ന് ഫുട്ബോൾ ഫെഡറേഷൻ

ഡൽഹി: മത്സരം പൂർത്തിയാകുന്നതിന് മുമ്പ് ഒരു ടീം ഗ്രൗണ്ട് വിടുന്നത് ഇന്ത്യൻ സൂപ്പർലീഗ് ചരിത്രത്തിൽ ആദ്യത്തെ…

സസ്പെൻഷന് പിന്നാലെ ഞെട്ടിക്കുന്ന തീരുമാനമെടുത്ത് മെസി, പിഎസ്‍ജി വിടുമെന്ന് പ്രഖ്യാപിച്ചു, പുതിയ ക്ലബിലും സൂചന!

പാരിസ്: ക്ലബ് അധികൃതരുടെ സസ്പെൻഷൻ തീരുമാനത്തിന് പിന്നാലെ പി എസ് ജി വിടുമെന്ന് വ്യക്തമാക്കി ലിയോണൽ…

തുടർജയത്തിനായി ഗോകുലം ഇന്ന് ഇറങ്ങുന്നു; സ്ത്രീകൾക്ക് പ്രവേശനം സൗജന്യം

കോഴിക്കോട്: ഇന്നു വൈകിട്ട് 7 മണിക്ക് കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന  ഐ-ലീഗ്   മത്സരത്തിൽ…