Stay Tuned!

Subscribe to our newsletter to get our newest articles instantly!

App Tech Threads

മലയാളികളും തമിഴരും അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു ; ത്രെഡ്സ് ലോ​ഗോയെ ചൊല്ലി ചർച്ച കൊഴുക്കുന്നു



ത്രെഡ്സിന്റെ ലോഗോ ശ്രദ്ധിച്ചിരുന്നോ ? ഇല്ലെങ്കിൽ നോക്കണം…ഏത് രൂപവുമായി സാമ്യമുള്ളതാണെന്ന് കണ്ടെത്താൻ ശ്രമിക്കണം. അതാണ് ഇപ്പോൾ ട്വിറ്ററിൽ നടക്കുന്നതും. രസകരമായ വസ്തുതയെന്തെന്നാൽ ത്രെഡ്സിന്റെ ലോഗോയെ ചൊല്ലിയാണ് നമ്മുടെ രാജ്യത്ത് വെർച്വൽ പോര് അരങ്ങേറിയിരിക്കുന്നത്. ആപ്പിന്റെ ലോഗോയുമായി ബന്ധപ്പെട്ടാണ് പോര്. 
മലയാളം യുണീകോഡ് ലിപിയിലെ ‘ത്ര’യോടും ‘ക്ര’യോടും ലോഗോയ്ക്ക് ഏറെ സാമ്യമുണ്ടെന്നാണ് ചിലർ പറയുന്നത്. മലയാളികൾ മാത്രമല്ല തമിഴ്നാട്ടുകാരും ലോഗോയുടെ പേരിൽ ‘അവകാശവാദ’വുമായി എത്തിയിട്ടുണ്ട്.  തമിഴിലെ ‘കു’ പോലെയാണ് ലോഗോ എന്നാണ് ഇക്കൂട്ടർ പറയുന്നത്. ലോ​ഗോ ജിലേബി പോലെയാണെന്ന് പറഞ്ഞ വിരുതൻമാരുമുണ്ട്. 
ഒറ്റനോട്ടത്തിൽ  ആപ്പിന്റെ ലോഗോ കണ്ടാൽ ‘@’ ചിഹ്നം പോലെയാണെന്നാണ് മറ്റൊരു കൂട്ടർ പറയുന്നത്.   ഇൻസ്റ്റഗ്രാമിന്റെ ലോഗോയുടെ മറ്റൊരു പതിപ്പാണെന്നും ഇംഗ്ലീഷ് അക്ഷരമായ ‘G’ ആയുമൊക്കെ തോന്നിപ്പിക്കും. ലഗോയെ കുറിച്ച് സക്കർബർഗോ മെറ്റയോ ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ അതിന്റെ ഡിസൈൻ  നെറ്റിസൺസിനിടയിൽ ചർച്ചയായിട്ടുണ്ട്. ട്വിറ്ററിൽ ചർച്ചയാകുന്ന ഒരു വിഷയം ആദ്യമായിരിക്കും ആപ്പിന് മുഷിപ്പുണ്ടാക്കുന്നത് എന്ന് പറയുന്നവരുമുണ്ട്.
ത്രെഡ്സിൽ കയറി ചുറ്റിക്കറങ്ങി വന്ന ശേഷമാണ് നെറ്റിസൺസ് ട്വിറ്ററിൽ ചർച്ചകൾക്ക് തുടക്കമിട്ടത്.  പലതും ഇലോൺ മസ്കിനെ തന്നെ രസിപ്പിച്ചിട്ടുണ്ട്. ട്വിറ്ററിലെ കോപ്പിയടിച്ചതും ഇലോൺ മസ്ക് vs സക്കർബർഗ് ഇടിയുമൊക്കെ മീമുകളായിട്ടുണ്ട്. 
നിലവിൽ ഐഒഎസ് , ആൻഡ്രോയിഡ് എന്നിവയ്ക്കായി നൂറിലധികം രാജ്യങ്ങളിലായി  മെറ്റ ത്രെഡ്സ് അവതരിപ്പിച്ചു കഴിഞ്ഞു. ഏഴ് മണിക്കൂറിനുള്ളിൽ 10 മില്യൺ ഉപയോക്താക്കളെയാണ് ത്രെഡ്സിനു ലഭിച്ചിരിക്കുന്നത്.  ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ രണ്ട് ദശലക്ഷം, ഏഴ് മണിക്കൂറിൽ 10 ദശലക്ഷം ഇങ്ങനെയാണ് മെറ്റയുടെ ത്രെഡ്സ് മുന്നേറുന്നത്. 



ഇൻസ്റ്റാഗ്രാമിന്റെ വലിയൊരു വിഭാഗം ഉപഭോക്താക്കളെയാണ് ത്രെഡ്‌സ് ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. . ഇൻസ്റ്റാഗ്രാമിന്റെ നാലിലൊന്ന് ഉപഭോക്താക്കളെ ത്രെഡ്‌സിന് ലഭിച്ചാൽ ട്വിറ്ററിനത് വലിയൊരു വെല്ലുവിളിയാകുമെന്നാണ് സൂചന. 2022 ലെ കണക്കനുസരിച്ച് ട്വിറ്ററിന് 45 കോടി സജീവ ഉപഭോക്താക്കളാണുള്ളത്. 235 കോടിയാണ് പ്രതിമാസ സജീവ ഉപഭോക്താക്കളുടെ എണ്ണം.
Instagram Threads logo looks like Malayalam letter and fond

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

App Tech Whatsapp

തെറ്റുണ്ടെന്ന് കരുതി ഡീലിറ്റാക്കേണ്ടതില്ല : വാട്ട്സ്ആപ്പില്‍ പുതിയ കിടിലന്‍ ഫീച്ചര്‍.!

  • February 25, 2023
ന്യൂയോര്‍ക്ക്: വാട്ട്സ്ആപ്പില്‍ അയച്ച മെസെജില്‍ തെറ്റുണ്ടെന്ന് കരുതി ഡീലിറ്റാക്കേണ്ടതില്ല. അയച്ച മെസെജ് 15 മിനിറ്റിനുള്ളിൽ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറുമായി എത്തുകയാണ് വാട്ട്സാപ്പ്. ആപ്പിൾ ഐമെസേജിലും ടെലഗ്രാമിലും സന്ദേശങ്ങൾ
Music Tech YouTube

ഇഷ്ടമുള്ള റേഡിയോ സ്‌റ്റേഷൻ ക്രിയേറ്റ് ചെയ്യാം ; പുതിയ അപ്ഡേറ്റുമായി യൂട്യൂബ് മ്യൂസിക്ക്

  • February 25, 2023
പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് യൂട്യൂബ് മ്യൂസിക്ക്. ക്രിയേറ്റ് വീഡിയോ എന്ന ഫീച്ചറാണ് ആപ്പ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ അപ്ഡേറ്റിൽ ഇത് ലഭ്യമാണ്. ഈ അപ്ഡേറ്റ് ഉപയോ​ഗിച്ച് ഉപഭോക്താക്കൾക്ക്
Total
0
Share