മലപ്പുറം : സാമൂഹ്യ പ്രബുദ്ധതയുടെ ചാലക ശക്തിയായി വർത്തിക്കുന്ന മാധ്യമങ്ങൾക്ക് അനാവശ്യമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് അംഗീകരിക്കാനാവില്ലെന്ന്കെ.എൻ. എം മർകസുദ്ദഅവ മീഡിയ വിംഗ് സംഘടിപ്പിച്ച മധ്യമേഖലാ മാധ്യമ ശില്പശാല അഭിപ്രായമുയർന്നു. വസ്തുതകളെ വെളിച്ചത്തു കൊണ്ടുവരികയെന്നത് മാധ്യമ ധർമമാണെന്നിരിക്കെ സത്യം വിളിച്ചു പറയുന്ന മാധ്യമങ്ങളെ ഭയപ്പെടുത്തി കീഴ്പെടുത്തുന്നത് കടുത്ത അപരാധമാണ്. പ്രബുദ്ധ കേരളത്തിന്റെ സാമുദായികാന്തരീക്ഷം കലുഷമാക്കുന്ന ശക്തികളെ പ്രതിരോധിക്കാൻ മാധ്യമങ്ങൾ അവരുടെ ബാധ്യതകൾ നിർവഹിക്കണമെന്നും ശില്പശാല അഭിപ്രായപ്പെട്ടു.

Read also

2024 ജനുവരിയിൽ കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച മലപ്പുറം ജില്ലാതല ശില്പശാലയിൽ അമ്പതോളം യുവ മാധ്യമ വിദ്യാർത്ഥികൾ പങ്കെടുത്തു. ജില്ലാ ഇൻഫർമേഷൻ ഓഫിസർ മുഹമ്മദ് ഉഗ്രപുരം ശിൽപശാല ഉദ്ഘാടനം ചെയ്തു. സമ്മേളന സംഘാടക സമിതി മീഡിയ കൺവീനർ എ.നൂറുദ്ദീൻ അധ്യക്ഷനായിരുന്നു. മീഡിയവൺ സീനിയർ മനേജർ പി.ബി.എം.ഫർമീസ്, സി.പി.അബ്ദുസ്സമദ്, ശമീർ രാമപുരം, ഡോ: എൻ ലബീദ്, ടി.റിയാസ്മോൻ, കെ.അബ്ദുൽ അസീസ്, ശാക്കിർ ബാബു കുനിയിൽ, അബ്ദുറസാക്ക് തെക്കെയിൽ, ഹംസമാസ്റ്റർ എടത്തനാട്ടുകര എന്നിവർ ശിൽപശാലയ്ക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ അമിത അളവില്‍ മെര്‍ക്കുറി; 7 ലക്ഷത്തിലധികം രൂപയുടെ കോസ്മെറ്റിക് ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തു

വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ ‘ഓപ്പറേഷന്‍…

മെയ് വരെ മാത്രം 1.4 ലക്ഷത്തോളം തെരുവുനായ ആക്രമണ കേസുകൾ, ഈ മാസം ഇതുവരെയുള്ള കണക്കുകൾ ഞെട്ടിക്കുന്നത്!

തിരുവനന്തപുരം: തെരുവനായ്ക്കളുടെ ശല്യം സുപ്രീം കോടതിവരെ എത്തിനിൽക്കുകയാണ്. സംസ്ഥാന സർക്കാറിന് കഴിയുന്നത് ചെയ്യുമെന്ന് മന്ത്രി എംബി…

നിലമ്പൂർ വിളിക്കുന്നു, സഞ്ചാരികളേ വരൂ…

കേരളത്തിലെ ഏറ്റവും സുന്ദരമായ റെയിൽപാതയാണ് നിലമ്പൂർ–ഷൊർണൂർ റൂട്ട്. നിലമ്പൂരിന്റെ പാരമ്പര്യം ഉണർത്തി പാതയ്ക്കിരുവശവും വളർന്നു നിൽക്കുന്ന…

സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ നാളെ അടച്ചിടും

മലപ്പുറം: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ബുധനാഴ്‌‌ച സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ അടച്ചിടും. സ്‌‌റ്റേറ്റ്‌ ഐടി എംപ്ലോയീസ്‌ യൂണിയന്റെ…