നിരവധി ഗുണങ്ങളുള്ള ഒരു അത്ഭുത സസ്യമാണ് കറ്റാര്‍വാഴ.  ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറ്റാര്‍വാഴ ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്. ചർമ്മത്തിന്‍റെ വരൾച്ച, കരുവാളിപ്പ്, കറുത്ത പാടുകള്‍ എന്നിവ മാറാനും മൃദുത്വം ലഭിക്കാനും തിളക്കമുള്ള ചര്‍മ്മം ലഭിക്കാനും കറ്റാര്‍വാഴ കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം. 
ഒന്ന്…
രണ്ട്  ടീസ്പൂൺ കറ്റാർവാഴ ജെല്ലും ഒരു ടീസ്പൂൺ തേനും അൽപം പഴുത്ത വാഴപ്പഴത്തിന്റെ പേസ്റ്റും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 10 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. കരുവാളിപ്പ് അകറ്റാന്‍ ഈ പാക്ക് സഹായിക്കും. 
രണ്ട്…
രണ്ട് സ്പൂൺ കറ്റാർവാഴ ജെൽ, ഒരു സ്പൂൺ തൈര് എന്നിവയെടുത്ത് മിക്സ് ചെയ്യുക. വരണ്ട ചർമ്മം ആണെങ്കിൽ ഇതിലേയ്ക്ക് ഒരു സ്പൂൺ തേനും എണ്ണമയമുള്ള ചർമ്മമാണെങ്കിൽ ഒരു സ്പൂൺ നാരങ്ങാ നീരും ചേർക്കുക. ശേഷം ഈ മിശ്രിതം മുഖത്തു പുരട്ടി 15 മിനിറ്റിനുശേഷം കഴുകി കളയാം. കരുവാളിപ്പ് മാറാന്‍ ഈ പാക്കും സഹായിക്കും.
മൂന്ന്…
ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ടീസ്പൂൺ വെള്ളരിക്ക നീരും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം.  അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം.
നാല്… 
കറ്റാർവാഴയുടെ നീരിനൊപ്പം റോസ് വാട്ടർ കൂടി ചേർത്ത് മുഖത്തിടാം. കുറച്ചു സമയത്തിനുശേഷം കഴുകി കളയാം. സ്ഥിരമായി ഇത് ചെയ്താൽ മുഖത്തെ പാടുകൾ മാറുകയും മുഖകാന്തി വർധിക്കുകയും ചെയ്യും.
അഞ്ച്…
ഒരു സ്പൂൺ വീതം കറ്റാർവാഴ ജെല്ലും തേനും എടുത്ത് ഇതിലേയ്ക്ക് ഒരൽപം മഞ്ഞളും ചേർത്ത് കുഴമ്പു രൂപത്തിലാക്കുക. ശേഷം ഈ മിശ്രിതം  മുഖത്തു പുരട്ടി 20 മിനിറ്റിനുശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം. 



ആറ്… 
കണ്‍തടത്തിലെ കറുപ്പ് മാറുന്നതിനായി കറ്റാര്‍വാഴ ജെല്ല് കണ്ണിന് ചുറ്റും പുരട്ടുന്നതും നല്ലതാണ്.
ഏഴ്…
കറ്റാർവാഴയുടെ നീരിനൊപ്പം തേന്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് കറുത്ത പാടുകളെ തടയാന്‍ സഹായിക്കും. 
എട്ട്…
രണ്ട് സ്പൂണ്‍ കടലമാവിലേയ്ക്ക് കറ്റാര്‍വാഴയുടെ പള്‍പ്പ് സമം ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം.  
ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ ‘കൺസൾട്ട്’ ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.
aloe vera gel for skin care
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ബീറ്റ്റൂട്ട് ജ്യൂസിന്റെ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ അറിയാം

ഡിമെൻഷ്യയുടെ സാധ്യത കുറയ്ക്കുകയും മൊത്തത്തിലുള്ള തലച്ചോറിൻ്റെ ആരോഗ്യം ബീറ്റ്റൂട്ട് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

പ്രമേഹം വരാനുള്ള സാധ്യതയുണ്ടെന്ന് തോന്നുന്നുണ്ടോ ? എങ്കില്‍, ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കൂ

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യയിലും ലോകമെമ്പാടും പ്രമേഹരോഗികളുടെ എണ്ണത്തില്‍ വലിയ വർദ്ധനയാണുണ്ടായത്. ശരീരത്തിലെ ഗ്ലൂക്കോസിൻ്റെ അളവ്…

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ ഭക്ഷണം കഴിക്കുന്ന സമയം ഇങ്ങനെ ക്രമീകരിക്കൂ

അത്താഴത്തിൻ്റെ സമയം ശരീരഭാരം കുറയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ഉറങ്ങുന്നതിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കുക.

Healthy Tips: പ്രാതലിൽ ഒരു മുട്ട ഉൾപ്പെടുത്തൂ, ​ഗുണങ്ങളറിയാം

നമ്മുടെ ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. അത് കൊണ്ട് തന്നെ ഏറെ പോഷക​ഗുണമുള്ള…