മാമ്പഴം ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. മാമ്പഴം ആരോഗ്യത്തിന് ഏറെ ഫലപ്രദമായ ഒരു ഫലമാണ്. പ്രത്യേകിച്ച് ഈ വേനല്‍ക്കാലത്ത് എല്ലാവരുടെയും വീടുകളില്‍ സുലഭമായി ലഭിക്കുന്ന ഒരു ഫലമാണ് മാമ്പഴം. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ഒരു പഴമാണ് മാമ്പഴം. വിറ്റാമിനുകളുടെയും ധാതുക്കളും അടങ്ങിയിരിക്കുന്ന മാമ്പഴത്തില്‍ അയേണും പൊട്ടാസ്യവുമൊക്കെ ഉണ്ട്. കൂടാതെ വളരെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക അടങ്ങിയ പഴങ്ങളിലൊന്നാണ് മാമ്പഴം. മാമ്പഴത്തിലെ നാരുകൾ  രക്തത്തിലെ പഞ്ചസാരയുടെ ആഘാതം കുറയ്ക്കുമെന്നാണ് വിദ്ഗധര്‍ പറയുന്നത്. 
മാമ്പഴസീസണ്‍ ആയതുകൊണ്ട് ഇവ ഇപ്പോള്‍ കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. എന്നാല്‍ മാമ്പഴം മുറിച്ചുവെച്ചാല്‍ പെട്ടെന്ന് കറുത്തുപോകുന്നു എന്നാണ് പലരുടെയും പരാതി. പഴങ്ങള്‍ പൊതുവേ മുറിച്ചയുടനെ കഴിക്കുന്നതാണ് എപ്പോഴും നല്ലത്. എന്നാലും ചിലപ്പോഴൊക്കെ മുറിച്ചത് പിന്നീട് കഴിക്കാനായി മാറ്റി വെയ്ക്കേണ്ടി വന്നേക്കാം.  അങ്ങനെ മുറിച്ച മൂലം കറുത്തുപോയ മാമ്പഴം കഴിക്കാത്തവരുമുണ്ടാകാം. ഇത്തരത്തില്‍ മുറിച്ച മാമ്പഴം കറുത്തുപോകാതിരിക്കാന്‍ പരീക്ഷിക്കാവുന്ന ഒരു വഴിയെ കുറിച്ചാണിനി പറയുന്നത്. 
ഇതിനായി ആദ്യം ചെയ്യേണ്ടത് നല്ല മാമ്പഴം നോക്കി തെരഞ്ഞെടുക്കുക എന്നതാണ്. ഒരുപാട് പഴുത്ത മാമ്പഴം ആണ് പെട്ടെന്ന് കറുത്തുപോകുന്നത്. ഇടത്തരം പഴുത്ത മാമ്പഴം വാങ്ങുന്നതാണ് നല്ലത്. അനുയോജ്യമായ മാമ്പഴം തെരഞ്ഞെടുത്താന്‍ പിന്നീട് ശ്രദ്ധിക്കേണ്ടത് മുറിക്കുന്ന കാര്യത്തിലാണ്. മാമ്പഴം നന്നായി വെള്ളം ഒരു ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് മാറ്റിയശേഷം, നല്ല മൂർച്ചയുള്ള കത്തി ഉപയോഗിച്ച് മാമ്പഴത്തെ ഇരുവശമായി മുറിക്കുക. 


ഇനി മുറിച്ചുവച്ച മാമ്പഴത്തില്‍ അല്‍പം അസിഡിക് ജ്യൂസ് ചേര്‍ക്കുന്നത് നിറമാറ്റം തടയാന്‍ സഹായിച്ചേക്കാം. ഇതിനായി നാരങ്ങ, ഓറഞ്ച്, പൈനാപ്പിള്‍ എന്നിവയുടെ നീര് ഒഴിച്ച് സൂക്ഷിച്ചാല്‍ കറുത്തുപോകുന്നത് തടയാം. എയര്‍ടൈറ്റായിട്ടുള്ള പാത്രത്തില്‍ അടച്ചുവേണം ഇവ സൂക്ഷിക്കാന്‍. ഇനി ഇവ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. അധികം ദിവസം വയ്ക്കാതെ ഇവ കഴിക്കുന്നതാണ് ഉചിതം. 
tips to prevent darkening of mango after cutting
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

പ്രമേഹം മുതല്‍ രക്തസമ്മര്‍ദ്ദം വരെ നിയന്ത്രിക്കും; അറിയാം പിസ്തയുടെ ഗുണങ്ങള്‍…

ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു നട്സാണ് പിസ്ത. കാത്സ്യം, അയൺ, സിങ്ക് എന്നിവ പിസ്തയിൽ ധാരാളം…

മുന്തിരി ജ്യൂസ് കുടിച്ചു; പിന്നാലെ ഛര്‍ദിച്ച് കുഴഞ്ഞ് വീണു, 4 വയസുകാരി ഉള്‍പ്പെടെ 3പേര്‍ക്ക് ദേഹാസ്വാസ്ഥ്യം

പാലക്കാട്:മണ്ണാർക്കാട് എടത്തനാട്ടുകരയിൽ മുന്തിരി കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. നാലു വയസുകാരി ഉൾപ്പെടെ മൂന്നു പേരെ മണ്ണാർക്കാട് താലൂക്ക്…

കൊളസ്ട്രോള്‍ മുതല്‍ വണ്ണം കുറയ്ക്കാന്‍ വരെ; അറിയാം കുരുമുളകിന്‍റെ മറ്റ് ആരോ​ഗ്യ​ഗുണങ്ങൾ…

ഭക്ഷണത്തിന് രുചി കൂട്ടുന്നതിനായി പലപ്പോഴും നാം ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനം ആണ് കുരുമുളക്. ഭക്ഷണത്തെ രുചികരമാക്കുന്നതിനപ്പുറം…

‘തൃശൂരില്‍ കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധ’; 85 പേര്‍ ആശുപത്രിയില്‍

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 85 ആയി. കൊടുങ്ങല്ലൂര്‍…