Stay Tuned!

Subscribe to our newsletter to get our newest articles instantly!

Death Malappuram

മുറ്റത്ത് കളിക്കുന്നതിനിടെ മതിലിടിഞ്ഞ് വീണ് മൂന്നുവയസ്സുകാരൻ മരിച്ചു; ദാരുണസംഭവം മലപ്പുറം താനൂരിൽ



മലപ്പുറം: മലപ്പുറം താനൂരിൽ മതിൽ ഇടിഞ്ഞ് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. ഫസൽ – അഫ്സിയ ദമ്പതികളുടെ മകൻ ഫർസീൻ ആണ് മരിച്ചത്. മുറ്റത്ത് കളിക്കുമ്പോൾ കു‍ഞ്ഞിന് മതിൽ മുകളിലേക്ക് വീഴുകയായിരുന്നു. 

ഇന്ന് രാവിലെയാണ് സംഭവം. അമ്മയോടൊപ്പം കുഞ്ഞ് മുറ്റത്തേക്ക് ഇറങ്ങുകയായിരുന്നു. ശക്തമായ മഴയുമുണ്ടായിരുന്നു. നേരത്തെ തന്നെ മതിലിന് പ്രശ്നമുണ്ടായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. കളിക്കുന്നതിനിടെ കുഞ്ഞിന്റെ മുകളിലേക്ക് മതിൽ വീഴുകയായിരുന്നു. ഉടൻ തന്നെ കുഞ്ഞിനെ താനൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Cinema Death

നടി സുബി സുരേഷ് അന്തരിച്ചു

  • February 22, 2023
കൊച്ചി: പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസായിരുന്നു. കരൾ രോഗത്തെ തുടർന്നാണ് മരണം. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏഷ്യാനെറ്റിലെ സിനിമാല എന്ന
Malappuram Suicide

വളർത്തു മീൻ ചത്ത മനോവിഷമത്തിൽ 13-കാരൻ ആത്മഹത്യ ചെയ്തു

  • February 25, 2023
മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് വളർത്തു മീൻ ചത്ത മനോവിഷമത്തിൽ 13-കാരൻ ആത്മഹത്യ ചെയ്തു. ചങ്ങരംകുളം പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന വളാഞ്ചേരി കളത്തിൽ രവീന്ദ്രന്റെ മകൻ റോഷൻ
Total
0
Share