തിരുവനന്തപുരം∙ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അഞ്ചു ലക്ഷത്തിലധികം കന്നി വോട്ടര്‍മാർ. വോട്ടവകാശമുള്ള എല്ലാ യുവജനങ്ങളും സമ്മതിദാനാവകാശം വിനിയോഗിച്ചു രാഷ്ട്ര നിര്‍മാണത്തില്‍ പങ്കാളികളാവണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ സജ്ഞയ് കൗള്‍ പറഞ്ഞു.
വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ: 
  • സമ്മതിദായകന്‍ പോളിങ് ബൂത്തിലെത്തി ക്യൂവില്‍ നില്‍ക്കുന്നു. ∙ ഊഴമെത്തുമ്പോള്‍ പോളിങ് ഓഫിസര്‍ വോട്ടര്‍ പട്ടികയിലെ പേരും വോട്ടര്‍ കാണിക്കുന്ന തിരിച്ചറിയല്‍ രേഖയും പരിശോധിക്കുന്നു
  • ഫസ്റ്റ് പോളിങ് ഓഫിസര്‍ ഇടതുകൈയിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടി സ്ലിപ് നല്‍കും. വോട്ടർ ഒപ്പിടണം. ∙ പോളിങ് ഓഫിസര്‍ സ്ലിപ് സ്വീകരിക്കുകയും വോട്ടറുടെ വിരലിലെ മഷി അടയാളം പരിശോധിക്കുകയും ചെയ്യും
  • ലോക്സഭാ തിരഞ്ഞെടുപ്പ്; സംസ്ഥാനത്തെ 4 ജില്ലകളിൽ നിരോധനാജ്ഞ

  • വോട്ടര്‍ വോട്ടിങ് നടത്തുന്നതിനുള്ള കമ്പാര്‍ട്ടുമെന്റില്‍ എത്തുന്നു. അപ്പോള്‍ മൂന്നാം പോളിങ് ഓഫിസര്‍ ബാലറ്റ് യൂണിറ്റ് വോട്ടിങ്ങിനു സജ്ജമാക്കുന്നു.  ∙ ബാലറ്റ് യൂണിറ്റിലെ റെഡി ലൈറ്റ് പ്രകാശിക്കുന്നു. ശേഷം വോട്ടര്‍ താല്‍പര്യമുള്ള സ്ഥാനാര്‍ഥിക്ക് നേരെയുള്ള ഇവിഎമ്മിലെ നീല ബട്ടണ്‍ അമര്‍ത്തുന്നു. അപ്പോള്‍ സ്ഥാനാര്‍ഥിയുടെ പേരിനു നേരേയുള്ള ചുവന്ന ലൈറ്റ് പ്രകാശിക്കുന്നു.
  • ഉടന്‍ തന്നെ തിരഞ്ഞെടുത്ത സ്ഥാനാര്‍ഥിയുടെ ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവ അടങ്ങിയ ബാലറ്റ് സ്ലിപ് വിവിപാറ്റ് യന്ത്രം പ്രിന്റ് ചെയ്യുകയും ഏഴ് സെക്കന്‍ഡ് പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്നുള്ള ബീപ് ശബ്ദം വോട്ട് രേഖപ്പെടുത്തി എന്ന് ഉറപ്പുവരുത്തുന്നു. ∙ വിവിപാറ്റില്‍ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേള്‍ക്കാതിരിക്കുകയോ ചെയ്താല്‍ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം. വോട്ട് ചെയ്തശേഷം പ്രിന്റ് ചെയ്ത സ്ലിപ് തുടര്‍ന്ന് വിവിപാറ്റ് യന്ത്രത്തില്‍ സുരക്ഷിതമായിരിക്കും.
LS Elections: More than five lakh maiden voters in the state
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

പുതുപ്പള്ളി ഇന്ന് പോളിം​ഗ് ബൂത്തിലേക്ക്; 7 സ്ഥാനാർത്ഥികൾ; 182 ബൂത്തുകൾ, വിജയപ്രതീക്ഷയിൽ മുന്നണികൾ

കോട്ടയം: കേരള നിയമസഭയുടെ ചരിത്രത്തിലെ അറുപത്തിയാറാം ഉപതെരഞ്ഞെടുപ്പിന് സജ്ജമായി പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലം.  ഇന്ന്…

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞടുപ്പ്; മേല്‍ക്കൈ നേടി എല്‍ഡിഎഫ്

 കോഴിക്കോട് :സംസ്ഥാനത്ത് വിവിധ തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ എല്‍ഡിഎഫിന് മേല്‍ക്കൈ. കോതമംഗലം…

ബിജെപിയുടെ ഇരട്ടിയിലധികം സീറ്റ്: കർണാടകത്തിൽ വൻ വിജയം നേടി കോൺഗ്രസ്; ആഘോഷം തുടങ്ങി

ബെംഗലൂരു: ഭരണ വിരുദ്ധ വികാരം ശക്തമായി അലയടിച്ച കർണാടകത്തിൽ മിന്നുന്ന വിജയം നേടി കോൺഗ്രസ്. സംസ്ഥാനത്ത്…

കേരളം ഇന്നു ബൂത്തിലേക്ക്; വോട്ടെടുപ്പ് രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെ

കോക്കല്ലൂർ ഗവഃ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പോളിങ് സാമഗ്രികകൾ ഏറ്റുവാങ്ങി നടന്നു നീങ്ങുന്ന ഉദ്യോഗസ്ഥർ…