ന്യൂയോര്‍ക്ക്: സ്പാം കോളുകൾ കാരണം മടുത്തവർക്കൊരു സന്തോഷവാർത്തയുമായി വാട്ട്സാപ്പ്. ‘സൈലൻസ് അൺനൗൺ കോളേഴ്സ് (silence unknown callers)’ എന്ന ഫീച്ചറാണ് പുതുതായി വാട്ട്സാപ്പ് അവതരിപ്പിക്കാന്‍ പോകുന്നത്. പുതിയ ഫീച്ചർ വരുന്നതോടെ സേവ് ചെയ്യാത്ത നമ്പരിൽ നിന്നോ അഞ്ജാത കോൺടാക്ടുകളിൽ നിന്നോ വരുന്ന കോളുകൾ നിശബ്ദമാക്കാനാകും.
നിലവിൽ ആൻഡ്രോയിഡ് വാട്ട്‌സ്ആപ്പിനായി ഈ ഫീച്ചർ ഡവലപ്പ് ചെയ്യുകയാണ്. വൈകാതെ ടെസ്റ്റിക്ക് ഡെവലപ്പര്‍മാര്ക്കായി ഇതിന്‍റെ ബീറ്റ ഇത് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫീച്ചറെത്തി കഴിഞ്ഞാൽ, ആപ്പ് സെറ്റിംഗ്സില്‍ പോയി ഉപയോക്താക്കൾക്ക് “സൈലൻസ് അൺനൗൺ കോളേഴ്സ്” എന്ന ഫീച്ചർ ഓണാക്കാനാകും. ഫീച്ചർ ആക്ടീവാക്കിയാൽ അജ്ഞാത നമ്പറുകളിൽ നിന്നുള്ള എല്ലാ കോളുകളും സൈലന്റാകും. നോട്ടിഫിക്കേഷൻ ലഭിക്കുന്നത് തുടരും.
ഉപയോക്താക്കളെ അവരുടെ വാട്ട്‌സാപ്പ് ആപ്പ് സ്‌ക്രീൻ സ്പ്ലിറ്റ് ചെയ്യാൻ അനുവദിക്കുന്ന സവിശേഷതയും വൈകാതെയെത്തും. പുതിയ സ്പ്ലിറ്റ് സ്ക്രീൻ മോഡ് ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ഒരേസമയം രണ്ട് വിൻഡോകൾ, അതായത് ചാറ്റ് ലിസ്റ്റ്, ചാറ്റ് വിൻഡോ, കോളുകൾ അല്ലെങ്കിൽ സ്റ്റാറ്റസ് ടാബുകൾ എന്നിവ കാണാൻ കഴിയും. ഇത് വഴി ഒരേ സമയം വാട്ട്‌സ്ആപ്പിന്റെ രണ്ട് വ്യത്യസ്ത ഭാഗങ്ങൾ ഒരുമിച്ച് കാണാനും ഉപയോഗിക്കാനും ഉപയോക്താക്കൾക്ക് കഴിയും.
അയച്ച മെസെജ് 15 മിനിറ്റിനുള്ളിൽ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറുമായി എത്തുകയാണ് വാട്ട്സാപ്പ് എന്ന റിപ്പോർട്ട് നേരത്തെ വന്നിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ഫീച്ചർ. ആപ്പിൾ ഐമെസേജിലും ടെലഗ്രാമിലും സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനുള്ള സൗകര്യം ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ട്.’വാട്ട്സ്ആപ്പ് ബീറ്റ ഇൻഫോ’ യാണ് ഇക്കാര്യം ഷെയർ ചെയ്തത്. വാട്ട്സാപ്പിന്റെ 23.4.0.72 ഐഒഎസ് ബീറ്റ പതിപ്പിലാണ് ഈ പുതിയ ഫീച്ചർ വാബീറ്റ ഇൻഫോ കണ്ടെത്തിയത്. ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനാണ് വാട്ട്സാപ്പ്. ഏകദേശം 200 കോടിയിലേറെ ഉപഭോക്താക്കളുണ്ട് ആപ്പിന്. നിരന്തരം അപ്‌ഡേറ്റുകൾ എത്തിക്കൊണ്ടിരിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്ന് കൂടിയാണിത്.
WhatsApp New feature

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

പേ ടിഎം ഫാസ്റ്റ് ടാഗ് ഉപഭോക്താൾക്ക് മുന്നറിയിപ്പുമായി ദേശീയപാതാ അതോറിറ്റി; വെള്ളിയാഴ്ചയ്ക്കകം മറ്റൊരു ബാങ്കിൻ്റെ ഫാസ്റ്റ് ടാഗിലേക്ക് മാറണമെന്ന് നിർദേശം

പേ ടിഎം ഫാസ്റ്റ് ടാഗ് ഉപഭോക്താൾക്ക് മുന്നറിയിപ്പുമായി ദേശീയപാത അതോറിറ്റി. വെള്ളിയാഴ്ചയ്ക്കകം മറ്റൊരു ബാങ്കിൻ്റെ ഫാസ്റ്റ്…

പ്യുവർവ്യൂ ക്യാമറയുള്ള നോക്കിയ എക്സ്30 5ജി അവതരിപ്പിച്ചു, വി‌ലയോ?…

എച്ച്എംഡി ഗ്ലോബൽ ഇന്ത്യൻ ഉപഭോക്താക്കൾക്കായി നോക്കിയ എക്സ്30 5ജി എന്ന പുതിയ ‘ഫ്ലാഗ്ഷിപ്പ്’ സ്മാർട് ഫോൺ…

കൈയിലിരിക്കുന്ന മൊബൈൽ ഫോൺ അത്ര നിസാരക്കാരനല്ല; സൂക്ഷിച്ചാൽ ദുഃഖിക്കണ്ട!

മൊബൈൽ പൊട്ടിത്തെറിക്കുന്ന പ്രശ്നം പലയിടത്തും റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്താണ് ഫോൺ പൊട്ടിത്തെറിക്കുന്നതിന് കാരണം. ഇത് പെട്ടെന്ന്…

പിങ്ക് വാട്ട്സാപ്പ് കെണിയൊരുക്കി വ്യാജൻമാർ!

പുതിയ കെണിയുമായി വ്യാജന്മാർ. ഇക്കുറി പിങ്ക് വാട്ട്സാപ്പുമായാണ് വ്യാജന്മാർ സജീവമായിരിക്കുന്നത്. വാട്ട്സാപ്പ് വഴി തന്നെയാണ് പിങ്ക്…