തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ 11 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, ജില്ലകളിൽ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.
രാവിലെ കേരളത്തിലെ  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്  ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെവരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചതോടെ വയനാട്ടിൽ ഇന്ന് പ്രത്യേക ജാഗ്രതാ നിർദ്ദേശവും ജില്ലാ ഭരണകൂടം പുറത്തിറക്കിയിട്ടുണ്ട്. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.
ഇത്തരം സ്ഥലങ്ങളിൽ ഉള്ളവർ ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറായി ഇരിക്കണമെന്നും നിർദേശമുണ്ട്. ഉരുൾപൊട്ടലിൽ കെടുതി അനുഭവിക്കുന്ന അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇന്ന് വിദ്യാഭാസ വകുപ്പ് പ്രത്യേക പരിശീലനം നൽകും. സെപ്റ്റംബർ രണ്ടിന് പ്രവേശനോത്സവം നടക്കാനിരിക്കെയാണ് നടപടി. നിയമസഭ പരിസ്ഥിതി സമിതി ഇന്ന് ചൂരൽമല സന്ദർശിക്കും.
Heavy rain in the state today; Orange alert in four districts
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഇന്നും മഴ തുടരും, കുറഞ്ഞ സമയം കൊണ്ട് വലിയ മഴ പെയ്യാൻ സാധ്യത; വിവിധ ജില്ലകൾക്കുള്ള മുന്നറിയിപ്പ് ഇങ്ങനെ

തിരുവനന്തപുരം: കേരളത്തിൽ ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയൊരു…

വരുന്നത് അതിതീവ്ര മഴ; 8 ജില്ലകളിൽ റെഡ് അലേർട്ട്, 4 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

മധ്യകേരളത്തിലും വടക്കൻ കേരളത്തിലും അതിതീവ്ര മഴയ്ക്ക് സാധ്യത. 8 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി…

സുരക്ഷിതമാക്കാം മഴക്കാല യാത്രകള്‍; ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കേണ്ട 11 കാര്യങ്ങള്‍

മഴക്കാല യാത്രകള്‍ സുരക്ഷിതമാക്കാന്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പങ്കുവച്ച് മോട്ടോര്‍ വാഹനവകുപ്പ്. മഴക്കാലത്ത് കഴിയുന്നതും യാത്രകള്‍…

പെരുമഴ, തുലാവർഷം കനത്തു; രാത്രിയിൽ തോരാതെ മഴ; ഇന്ന് ഒമ്പത് ജില്ലകളിലും മുന്നറിയിപ്പ്, ന്യുനമർദ്ദ സാധ്യതയും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകുന്നു. രാത്രയിൽ പല സ്ഥലങ്ങളിലും മഴ തോരാതെ പെയ്തു. ഇന്ന്…