Stay Tuned!

Subscribe to our newsletter to get our newest articles instantly!

Strike

സംസ്ഥാനത്ത് ഡോക്ടർമാരുടെ സമരം തുടങ്ങി; ഐപി, ഒപി വിഭാഗങ്ങൾ പ്രവർത്തിക്കില്ല



തിരുവനന്തപുരം : ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാനവ്യാപക പണിമുടക്ക്. കെജിഎംഒഎ ഉൾപ്പടെ 30ഓളം ഡോക്ടർമാരുടെ സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന വ്യാപകമായി ഇന്ന് സർക്കാർ, സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടും. രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറ് വരെയാണ് സമരം.
സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ ഇപ്പോഴേ രോഗികളുടെ നീണ്ട നിരയുണ്ട്. അത്യാവശ്യക്കാരായ രോഗികൾക്ക് ഒപി ടിക്കറ്റ് നൽകുന്നുണ്ട്. സമരം അറിയാതെ എത്തിയ രോഗികൾ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്നതും ആശുപത്രികളിൽ കാണാം. എന്നാൽ അത്യാവശ്യമുള്ള രോഗകളെ കാഷ്വാലിറ്റിയിൽ പ്രവേശിപ്പിക്കുന്നുണ്ടെന്നും ബാക്കിയുള്ള രോഗികളെ കാര്യം പറഞ്ഞുമനസ്സിലാക്കുന്നുണ്ടെന്നുമാണ് ഡോക്ടർമാർ പറയുന്നത്. അഡ്മിറ്റ് ആകുന്ന രോഗികളെ പരിശോധിക്കുമെന്നും ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. 
Doctors strike today in Kerala

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Bus Strike

സംസ്ഥാനത്ത് ഒക്ടോബർ 31 ന് സ്വകാര്യ ബസ് പണിമുടക്ക്; നവം. 21 മുതൽ അനിശ്ചിതകാല പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഈ മാസം 31ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. വിദ്യാർത്ഥികളുടെ യാത്രക്കൂലി വർദ്ധന, ബസുകളിൽ സീറ്റ് ബെൽറ്റും, ക്യാമറയും നിർബന്ധമാക്കിയ തീരുമാനം എന്നിവയിൽ
Bus PRIVATE BUS Strike

നാളെ സ്വകാര്യ ബസുകൾ പണിമുടക്കും

തിരുവനന്തപുരം: നാളെ സ്വകാര്യ ബസുകൾ പണിമുടക്കും. വിദ്യാർത്ഥികളുടെ യാത്രാക്കൂലി വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയതും പണിമുടക്കിനു കാരണമായി. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടായാൽ കെഎസ്ആർടിസി അധിക
Total
0
Share