Stay Tuned!

Subscribe to our newsletter to get our newest articles instantly!

Crime social media

‘സ്റ്റൈലായി പൊലീസ് സ്റ്റേഷനിൽ ബോംബ് വച്ച് തിരിച്ചുനടന്നു’; മലപ്പുറത്ത് യുവാക്കളുടെ റീൽ, പിന്നാലെ അറസ്റ്റ്



മലപ്പുറം: മേലാറ്റൂരിൽ പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുന്ന റീല്‍ നിര്‍മിച്ചതിന് യുവാക്കളെ അറസ്റ്റ് ചെയ്തു. മലപ്പുറം മേലാറ്റൂരില്‍ അഞ്ച് യുവാക്കളാണ് അറസ്റ്റിലായത്. മേലാറ്റൂര്‍ പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുന്നതായാണ് സിനിമാ ഡയലോഗിനൊപ്പം ചേര്‍ത്ത് റീൽ നിര്‍മിച്ചത്.  അടുത്തിടെയിറങ്ങിയ  ചിത്രത്തിലെ സംഭാഷണ ശകലത്തിനൊപ്പം ചേര്‍ത്താണ് യുവാക്കള്‍ വീഡിയോ നിര്‍മിച്ചത്. 
സിനിമയുടെ ശബ്ദശകലം വച്ച് ചെയ്ത വീഡിയോ ഇത്രയും വലിയ കുരുക്കാകുമെന്ന് യുവാക്കൾ കരുതിക്കാണില്ല. വീഡിയോയുടെ അവസാനം പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുന്നതും കൃത്രിമമായി സൃഷ്ടിച്ചിരുന്നു. ഇതിനാണ് മേലാറ്റൂര്‍ പൊലീസ് അഞ്ച് യുവാക്കളെയും അറസ്റ്റ് ചെയ്തത്. കരുവാരക്കുണ്ട് പുന്നക്കാട് സ്വദേശികളായ മുഹമ്മദ് റിയാസ്, സല്‍മാനുല്‍ ഫാരിസ്, മുഹമ്മദ് ജാസിം, സലിം ജിഷാദിയന്‍, മുഹമ്മദ്  ഫവാസ് എന്നിവരാണ് പിടിയിലായത്. 
ബാഗുമായി സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് വരുന്നതാണ് വീഡിയോയിൽ. തുടർന്ന് ഇയാൾ തിരിഞ്ഞു നിൽക്കുമ്പോൾ പൊലീസ് സ്റ്റേഷൻ തകരുകയും ഇയാൾ സ്ലോ മോഷനിൽ നടന്നു വരുന്നതും വീഡിയോയിലുണ്ട്. വീഡിയോയിലെ ബോർഡ് പ്രകാരം മേലാറ്റൂര്‍ പൊലീസ് സ്റ്റേഷന്‍ തകര്‍ക്കുന്നതാണ് വീഡിയോ ആയി ചിത്രീകരിച്ചത്.



വീഡിയോയില്‍ അഭിനയിച്ചവരാണ്അ അറസ്റ്റിലായ അഞ്ച് പേരും. ആര്‍ഡി വ്ലോഗ് എന്ന പേരിലെ ഇന്‍സ്റ്റഗ്രാം, യൂട്യൂബ് അക്കൗണ്ട് വഴിയാണ് വീഡിയോ പ്രചരിപ്പിച്ചത്. മലയാള സിനിമയിലെ രംഗം ചിത്രികരിച്ചതിന് പുറമേ, മേലാറ്റൂര്‍ പൊലീസ് സ്‌റ്റേഷന്‍ ബോംബിട്ട് തകര്‍ക്കുന്നത് ഗ്രാഫിക്‌സിലൂടെ ചിത്രീകരിച്ചാണ് വീഡിയോയുടെ അവസാന ഭാഗത്ത് ഉള്‍പ്പെടുത്തിയത്. സോഷ്യല്‍ മീഡിയ വഴി പൊലീസിനെ അപകീര്‍ത്തിപ്പെടുത്തല്‍, ലഹള സൃഷ്ടിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
Youths in police station in Malappuram for making shocking reel video about melattur police station 

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Crime Kerala Kozhikode Theft crime

കോഴിക്കോട് നഗരത്തിൽ പിഞ്ചുകുഞ്ഞിന്റെ പാദസരം കവർന്ന തമിഴ് നാടോടി സ്ത്രീകള്‍ പിടിയില്‍

കോഴിക്കോട്: പിഞ്ചുകുഞ്ഞിന്റെ പാദസരം കവർന്ന തമിഴ് നാടോടി സ്ത്രീകള്‍ പിടിയില്‍. കോഴിക്കോട് മാനാഞ്ചിറ എസ് ബിഐ ബസ് സ്റ്റോപ്പില്‍ ബസ് കയറാന്‍ നില്‍ക്കുകയായിരുന്ന, എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര സ്വദേശിയുടെ
Crime Kerala Trending

രൂപമാറ്റം നടത്തിയ ടൂറിസ്റ്റ് ബസുകൾക്ക് പിടിവീഴും; ഇന്ന് മുതൽ കർശന പരിശോധന

തിരുവനന്തപുരം:നിയമവിരുദ്ധമായി രൂപമാറ്റം നടത്തിയ ടൂറിസ്റ്റ് ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന ഇന്ന് മുതൽ കർശനമായി നടക്കും. അനധികൃതമായി ഘടിപ്പിച്ചവയെല്ലാം മാറ്റി രണ്ടുദിവസത്തിനുള്ളിൽ ബസ് വീണ്ടും പരിശോധനയ്ക്ക്
Total
0
Share