
ന്യൂഡൽഹി: ബാങ്കുകള്‍ വഴി 2,000 രൂപ കറന്‍സി നോട്ട് മാറ്റിയെടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നേരത്തെ സെപ്റ്റംബര്‍ 30 വരെയായിരുന്നു നോട്ടുകള്‍ മാറ്റാനുള്ള സമയം ആര്‍ബിഐ അനുവദിച്ചിരുന്നത്. പിന്നീട് ഒരാഴ്ച കൂടി നീട്ടി. സമയപരിധി അവസാനിച്ചാലും റിസർവ് ബാങ്കിന്റെ 19 റീജ്യണൽ ഓഫീസുകൾ വഴി നോട്ട് തുടർന്നും മാറാം. നേരിട്ട് പോകാൻ കഴിയാത്തവർക്ക് പോസ്റ്റ്ഓഫീസ് വഴി നോട്ടുകൾ മാറാൻ കഴിയും. 3.43 ലക്ഷം കോടി രൂപയുടെ രണ്ടായിരം രൂപ നോട്ടുകള്‍ തിരികെയെത്തിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ഇന്നലെ അറിയിച്ചിരുന്നു.
<
Read also: രാജ്യത്താദ്യമായി ട്രാൻസിറ്റ് കാർഡ് അവതരിപ്പിച്ച് SBI; എന്താണ് ഇത് ? ഉപയോഗങ്ങൾ എന്തെല്ലാം ?
12,000 കോടി രൂപയുടെ നോട്ടുകളാണ് ഇനി തിരികെയെത്താനുള്ളത്. കോടതികളിലും, അന്വേഷണ ഏജൻസികളിലും കേസിൻ്റെ ഭാഗമായി കറൻസികൾ ഉണ്ട്. മെയ് 23 മുതലാണ് നോട്ട് മാറ്റി വാങ്ങാനുള്ള സൗകര്യം ഒരുക്കിയത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് വിപണിയില്‍ അതിവേഗം പണലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് 2000 രൂപ നോട്ടുകൾ പുറത്തിറക്കിയത്. ലക്ഷ്യം പൂര്‍ത്തിയാക്കുകയും ആവശ്യത്തിന് ചെറിയ മൂല്യമുള്ള നോട്ടുകള്‍ ലഭ്യമാകുകയും ചെയ്തതോടെ 2018 ൽ 2000 രൂപ നോട്ടിന്റെ അച്ചടി നിർത്തിയിരുന്നു.