Stay Tuned!

Subscribe to our newsletter to get our newest articles instantly!

Accident Thamarassery Churam Wayanad

ചുരം ഇറങ്ങുന്നതിനിടെ ബസിന്‍റെ ബ്രേക്ക് പോയി; ആറാം വളവിലെ സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചുകയറി, ഒഴിവായത് വൻ അപകടം

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ചുരത്തിൽ തലനാരിഴയ്ക്ക് വൻ അപകടം ഒഴിവായി. ചുരം ഇറങ്ങുന്നതിനിടെ സ്വകാര്യ ബസിന്‍റെ ബ്രേക്ക് തകരാറിലായതോടെയാണ് അപകടത്തിൽപ്പെട്ടത്. ചുരം ഇറങ്ങുന്നതിനിടെ ആറാം വളവിൽ വെച്ച് ബസ് ബ്രേക്ക് ഡൗണായതിനെ തുടര്‍ന്ന് സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിന്‍റെ ഒരു ഭാഗത്തെ മുൻ ടയറുകള്‍ സംരക്ഷണഭിത്തിയും കടന്ന് പുറത്തേക്ക് വന്നു. ബ്രേക്ക് ഡൗണായിട്ടും ബസ് സംരക്ഷണഭിത്തിയിൽ ഇടിച്ച് താഴേക്ക് മറിയാതെ നിന്നതിനാലാണ് അപകടത്തിൽ നിന്ന് യാത്രക്കാര്‍ രക്ഷപ്പെട്ടത്. വയനാട്ടിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. വളവ് […]

Electricity

വൈദ്യുതി മുടക്കം ഇന്ന്

കോഴിക്കോട്: ഇന്ന് ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങുംരാവിലെ 8 മുതൽ 10 വരെ: കുന്നമംഗലം താഴെ കുരിക്കത്തൂർ, തെൻചേരി, പെരുവഴിക്കടവ്.രാവിലെ 8 മുതൽ 4 വരെ: കട്ടാങ്ങൽ തേവർവട്ടം, ഏരിമല, നായർകുഴി, ചോലയിൽ, റീമിക്സ് ബെഡ് കമ്പനി മാളികതടം ട്രാൻസ്ഫോമർ പരിധിയിൽ.രാവിലെ 8 മുതൽ 1 വരെ: തിരുവമ്പാടി തമ്പലമണ്ണ സബ്സ്റ്റേഷൻ പരിസരം. രാവിലെ 8 മുതൽ 5 വരെ: തിരുവമ്പാടി അത്തിപ്പാറ, ഇരുമ്പകം.രാവിലെ 7 മുതൽ 3 വരെ: ഉണ്ണികുളം മനത്താം വയൽ, ആശാരിക്കൽ, ഏർവാടിമുക്ക്, […]

Healthy Tips

മുഖത്തെ ചുളിവുകൾ മാറാൻ കാപ്പി പൊടി കൊണ്ടുള്ള ഫേസ് പാക്കുകൾ

കാപ്പി കുടിക്കുന്നത് ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും മികച്ചതാണ്. ചർമ്മത്തിന് തിളക്കം നൽകാനും കറുത്ത പാടുകൾ കുറയ്ക്കാനും സഹായിക്കും. കാപ്പിയിൽ ആൻ്റിഓക്‌സിഡൻ്റുകളും ആൻ്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൻ്റെ ആരോഗ്യത്തിന് സഹായിക്കുന്നു. കാപ്പിപൊടി ഉപയോഗിച്ച് പല സ്‌ക്രബുകളും ഫേസ് പാക്കുകളുമൊക്കെ മുഖത്തിടുന്നത് ചർമ്മത്തെ സംരക്ഷിക്കുന്നു. കാപ്പിപൊടിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ചർമ്മത്തിലെ ചുളിവുകൾ നീക്കം ചെയ്യാൻ സഹായിക്കുന്നതോടൊപ്പം ചർമ്മത്തെ ബലപ്പെടുത്തുകയും ചെയ്യുന്നു. മുഖം സുന്ദരമാക്കാൻ പരീക്ഷിക്കാം കാപ്പി പൊടി കൊണ്ടുള്ള ഫേസ് പാക്കുകൾ ഒന്ന് അല്പം കാപ്പിപ്പൊടി ഒലീവ് ഓയിലിലോ […]

Death

കാരശ്ശേരിയിൽ 52കാരന്‍റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

കോഴിക്കോട്: മധ്യവയസ്‌കന്‍റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായിപാറ – കൂടരഞ്ഞി റോഡിന് സമീപത്തായുള്ള തോട്ടിലാണ് ഇന്ന് രാവിലെയോടെ നാട്ടുകാര്‍ മൃതദേഹം കണ്ടത്. കാരശ്ശേരി മൂട്ടോളി സ്വദേശിയും തെങ്ങുകയറ്റ തൊഴിലാളിയുമായ അച്യുതന്‍ (52) എന്നയാളാണ് മരിച്ചതെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞു. തോട്ടിലൂടെ വെള്ളം ഒഴുകുന്ന ഭാഗത്താണ് മൃതദേഹം കമഴ്ന്നുകിടക്കുന്ന തരത്തില്‍ കണ്ടത്. ഈ ഭാഗത്ത് പാറക്കല്ലുകളും ഉണ്ട്. തോടിന് സമീപത്തായുള്ള കലുങ്കില്‍ ഇരുന്നപ്പോള്‍ തോട്ടിലേക്ക് വീണുപോയതാവാം എന്നാണ് പ്രാഥമിക നിഗമനം. മുക്കം പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ […]

Health Raid

കേരളത്തിലെ ജിമ്മുകളിൽ പരിശോധന, 50 ജിമ്മുകളില്‍ നിന്നും 1.5 ലക്ഷം രൂപയുടെ ഉത്തേജക മരുന്നുകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: ജിമ്മുകളിലെ അനധികൃത മരുന്നുകള്‍ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ 50 ജിമ്മുകളില്‍ പരിശോധന നടത്തുകയും ഏകദേശം ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ശരീര സൗന്ദര്യ മത്സരങ്ങളുടെ ഭാഗമായി ഡിസംബര്‍ മാസത്തില്‍ ജിമ്മുകള്‍ കേന്ദ്രീകരിച്ച് ഉത്തേജക മരുന്നുകള്‍ അനധികൃതമായി ഉപഭോക്താക്കള്‍ക്ക് നല്‍കി വരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് […]

Crime Tamil Nadu

വധു ഡോക്ടറാണ്, വിശ്വസിച്ച് നവവരൻ ഫേസ്ബുക്കിൽ ഫോട്ടോയിട്ടു, വൻ ട്വിസ്റ്റ്; 32 കാരി വിവാഹതട്ടിപ്പിന് പിടിയിൽ

ചെന്നൈ: തമിഴ്നാട്ടിൽ വിവാഹത്തട്ടിപ്പുകാരിയായ 32കാരി അറസ്റ്റിലായി. വിവാഹത്തിന് പിന്നാലെ നവവരൻ ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രങ്ങളാണ് യുവതിയെ കുടുക്കിയത്. നാലാം വിവാഹം കഴിഞ്ഞതോടെയാണ് 32 കാരിയായ ലക്ഷ്മിക്ക് കുരുക്ക് വീണത്. അടുത്തിടെയാണ് മയിലാടുതുറ സിർകഴിയിൽ ഡോക്ടർ നിശാന്തിക്ക് സ്വകാര്യ ബാങ്ക് ജീവനക്കാരൻ ജി. ശിവചന്ദ്രൻ താലികെട്ടിയത്. ആർഭാടപൂർവമായിരുന്നു വിവാഹം. ഒരു ഡോക്ടറെ വിവാഹം കഴിക്കുകയെന്ന സ്വപ്നം യാഥാർത്ഥ്യമായെന്ന ക്യാപ്ഷനോടെ യുവാവ് ഫേസ്ബുക്കിൽ ചിത്രങ്ങളും പോസ്റ്റ് ചെയ്തു. പിന്നാലെയാണ് വൻ ട്വിസ്റ്റ് നടന്നത്. ചിത്രത്തിൽ കാണുന്നത് നിശാന്തി അല്ലെന്നും തന്‍റെ […]

Crime

ചെന്താമര പൊലീസ് പിടിയില്‍; പിടിയിലായത് പോത്തുണ്ടിയില്‍ നിന്ന്

നെന്മാറ ഇരട്ടകൊലപാതക കേസ് പ്രതി ചെന്താമര പൊലീസ് പിടിയില്‍. മാട്ടായയില്‍ നിന്നാണ് പിടിയിലായത്. വിവരം ആലത്തൂര്‍ ഡിവൈഎസ്പി സ്ഥിരീകരിച്ചു. പ്രതിയെ നെന്മാറ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. അയാളുടെ വീട്ടിനടുത്തേക്ക് വരുമെന്നറിയാമായിരുന്നുവെന്നും അയാള്‍ക്ക് വിശപ്പ് സഹിക്കില്ലെന്ന് അറിയാമായിരുന്നുവെന്നും ഡിവൈഎസ്പി പ്രതികരിച്ചു. അവിടെ നിന്നാണ് പിടിയിലായതെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌ട്രൈക്കര്‍ ടീം അവിടെയുണ്ടായിരുന്നു. അവരാണ് പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇയാളുടെ ചേട്ടന്‍ കസ്റ്റഡിയില്‍ ഉണ്ടായിരുന്നു. ഇന്ന് ചെന്താമര ഭക്ഷണം കഴിക്കാന്‍ വരുമെന്ന് ഇയാളാണ് പറഞ്ഞത്. പൊലീസ് കെണിയൊരുക്കി കാത്തിരിക്കുകയായിരുന്നു. ഇയാള്‍ […]

Crime

പൊലീസും നാട്ടുകാരും നേരിൽ കണ്ടു, ചെന്താമര ഓടിമറഞ്ഞു; സംഘടിച്ച് കൂടുതൽ പേർ, പോത്തുണ്ടിയിൽ വ്യാപക തെരച്ചിൽ

പാലക്കാട്: പോത്തുണ്ടി മാട്ടായിയിൽ ചെന്താമരയെ കണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വ്യാപക തെരച്ചിൽ നടത്തി. രാത്രി ഒൻപതരയോടെ തെരച്ചിൽ അവസാനിപ്പിച്ചു. നാളെ വീണ്ടും പ്രതിക്കായി പ്രദേശത്ത് തെരച്ചിൽ നടത്താൻ പൊലീസ് തീരുമാനിച്ചു. മാട്ടായി ക്ഷേത്രത്തിന് സമീപത്താണ് നാട്ടുകാരായ ചിലർ ചെന്താമരയെ കണ്ടത്. ഒരു പൊലീസുകാരനും ചെന്താമരയെ കണ്ടെന്ന് പറഞ്ഞു. ഇതോടെ പൊലീസും ഇത് ചെന്താമരയാണെന്ന് ഉറപ്പിച്ചു. നൂറോളം നാട്ടുകാരും പൊലീസിനൊപ്പം തെരച്ചിലിന് ഉണ്ട്. കാട് പിടിച്ച പ്രദേശമാണ്. ഇതുവഴി ഇരുട്ടിൽ പ്രതി ഓടിമറഞ്ഞതായാണ് വിവരം. കൂടുതൽ നാട്ടുകാർ ഇവിടേക്ക് […]

Healthy Tips

വിറ്റാമിൻ കെ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പതിവാക്കൂ, കാരണം

വിറ്റമിൻ എ, ബി, സി, ഡി എന്നിവ പോലെ തന്നെ ഏറെ പ്രധാനപ്പെട്ടതാണ് വിറ്റാമിൻ കെയും. ശരീരത്തിൻ്റെ വിവിധ പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കുന്ന കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനാണ് വിറ്റാമിൻ കെ. വിറ്റാമിൻ കെ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ ചില കാരണങ്ങൾ അറിയാം. അസ്ഥികളുടെ ആരോഗ്യം ആരോഗ്യമുള്ള അസ്ഥികൾ നിലനിർത്തുന്നതിന് വിറ്റാമിൻ കെ അത്യന്താപേക്ഷിതമാണ്. എല്ലുകളെ ബലമുള്ളതാക്കാൻ വിറ്റാമിൻ കെ സഹായിക്കുന്നു. എല്ലിൻറെ സമഗ്രത നിലനിർത്തുന്നതിനുള്ള ഒരു പ്രധാന പോഷകമാണ് ഇത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തും ഹൃദയാരോഗ്യത്തിൽ […]

Crime Railway

ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലി തർക്കം; കന്യാകുമാരി എക്സ്പ്രസിൽ കത്തിക്കുത്ത്

തൃശ്ശൂർ : ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലി തർക്കം. കന്യാകുമാരി എക്സ്പ്രസിൽ കത്തിക്കുത്ത്. കായംകുളത്തേക്ക് യാത്ര ചെയ് യുവാക്കൾ തമ്മിലുള്ള തർക്കത്തിനിടയിലാണ് കത്തിക്കുത്തുണ്ടായത്. ബാംഗ്ലൂരിൽ നിന്നും ട്രെയിനിൽ കയറിയ യുവാക്കൾക്ക് പാലക്കാട് വരെ മാത്രമേ ടിക്കറ്റ് ഉണ്ടായിരുന്നുള്ളൂ. പരിശോധനയിൽ ടിടിഇ ഫൈൻ ഈടാക്കി. ഇതോടെ ടിക്കറ്റ് എടുക്കാത്തതിന്റെ പേരിൽ യുവാക്കൾ തമ്മിൽ തർക്കം ഉണ്ടായി. ഇതിനിടയിലാണ് യുവാക്കളിൽ ഒരാൾ മറ്റൊരാളെ കുത്തിയത്. പരിക്ക് ഗുരുതരമല്ല. പ്രതിയെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. Youth stabb friend In Kanyakumari Express […]