എറണാകുളം: എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ് വടി കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി റിതു ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. വേണു, ഉഷ, വിനീഷ എന്നിവരാണ് മരിച്ചത്. വിനീഷയുടെ ഭർത്താവ് ജിതിൽ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.

പ്രതി റിതു നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ റിതു റൗഡി ലിസ്റ്റിലും ഉൾപ്പെട്ടയാളാണ്. അരുംകൊലക്ക് മുമ്പ് ഇയാൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. അതിക്രൂരമായ ആക്രമണമാണ് നടന്നതെന്നും പ്രതിക്കെതിരെ കൂടുതൽ അന്വേഷണം നടത്തുമെന്നും റൂറൽ എസ്പി വൈഭവ് സക്സേന പറഞ്ഞു. ബാം​ഗ്ലൂരിൽ ജോലി ചെയ്തിരുന്ന ആളാണ് റിതു. ഇയാൾക്കെതിരെ മൂന്നിടങ്ങളിൽ കേസുണ്ടെന്ന് എസ്പി വ്യക്തമാക്കി.

പ്രദേശവാസികൾക്കെല്ലാം ശല്യമുണ്ടാക്കുന്ന രീതിയിലായിരുന്നു ഇയാളുടെ പെരുമാറ്റം. പ്രതി റിതുവിനെതിരെ സ്ത്രീകളെ ശല്യം ചെയ്തത് അടക്കം കേസുകളുണ്ട്. മോഷണക്കേസുമുണ്ട്. സംഭവസമയത്ത് ലഹരി ഉപയോ​ഗിച്ചിരുന്നോ എന്ന് പരിശോധിക്കുന്നതായും പൊലീസ് വ്യക്തമാക്കി. വീട്ടിലുണ്ടായിരുന്ന 4 പേരെയും പ്രതി അതിക്രൂരമായി ആക്രമിച്ചു.

കോഴിക്കോട് ഫുഡ്‌ ഡെലിവറി ജീവനക്കാരനായ യുവാവ് റോഡിന് സമീപം മരിച്ച നിലയിൽ, ആളെ തിരിച്ചറിഞ്ഞില്ല

കോഴിക്കോട്: കോഴിക്കോട് ചേവരമ്പലം ബൈപാസിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. റോഡ് അരികിലെ …

രാമനാട്ടുകര ഫ്ലൈ ഓവർ ജങ്ഷനടുത്തുള്ള പറമ്പിൽ യുവാവിൻ്റെ മൃതദേഹം, ആളെ തിരിച്ചറിഞ്ഞു; കൊലപാതകമെന്ന് പൊലീസ്

കോഴിക്കോട്: രാമനാട്ടുകര ഫ്ലൈ ഓവർ ജംഗ്ഷൻ സമീപം ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയത് …

വീടിന്റെ ഡൈനിം​ഗ് ഹാളിലാണ് ഇവർ പരിക്കേറ്റ് കിടന്നിരുന്നത്. പറവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും 3 പേരും മരിച്ചു. ​ഗുരുതരമായി പരിക്കേറ്റ ജിതിൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മൃതദേഹങ്ങൾ പറവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍നടപടികള്‍ പുരോഗമിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

chendamangalam mass murder accused rithu threatened footage out 3 killed

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

‘കാറിലുണ്ടായിരുന്നത് തെറ്റിന്റെ ഗൗരവം മനസ്സിലാകുന്ന വനിതാ ഡോക്ടർ’; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

കൊല്ലം∙ മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടർ യാത്രികരെ ഇടിച്ച കാർ റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയ…

കുടുംബ സമേതം യാത്ര, സഫ്നയെ കണ്ട് സംശയം; 1.25 കോടിയുടെ സ്വർണ്ണം കടത്താൻ ശ്രമം, കരിപ്പൂരിൽ ദമ്പതികള്‍ കുടുങ്ങി

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി ഒന്നേകാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം ഒളിപ്പിച്ചു കൊണ്ടുവന്ന ദമ്പതികള്‍…

നടക്കാവിൽ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട് | എംഡിഎംഎയുമായി നടക്കാവ് ചക്കോരത്ത്കുളം ഭാഗത്ത് നിന്നും രണ്ട് പേരെ പോലീസ് പിടികൂടി. കാസർകോഡ്…

എരഞ്ഞിപ്പാലത്ത് യുവതിയുടെ കൊല; പ്രതി ഉപയോഗിച്ചത് സുഹൃത്തിന്റെ കാര്‍

കോഴിക്കോട് | എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം പ്രതി അബ്ദുല്‍ സനൂഫ് രക്ഷപ്പെടാന്‍ ഉപയോഗിച്ചത്…