കണ്ണൂർ: കണ്ണൂരിൽ കാർ ആംബുലൻസിന്റെ വഴി തടഞ്ഞതിനെതുടർന്ന് രോഗി മരിച്ചു. മട്ടന്നൂർ സ്വദേശി റുക്കിയ (61) ആണ് മരിച്ചത്. എരഞ്ഞോളി നായനാർ റോഡിലാണ് കാർ യാത്രികൻ ആംബുലൻസിന് വഴി നൽകാതിരുന്നത്. ഇന്നലെ നടന്ന സംഭവത്തിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഹൃദയാഘാതം ഉണ്ടായ രോഗിയുമായി തലശേരി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിനാണ് സൈഡ് നൽകാതിരുന്നത്.
കൊയിലാണ്ടിയിൽ ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞു; രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം
കൊയിലാണ്ടിയില്‍ ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞ് രണ്ട് മരണം. കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് …
ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു, വൻ അപകടമൊഴിവായത് തലനാരിഴയ്ക്ക്
ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. കര്‍ണാടകയിലെ മദ്ദൂരിൽ വെച്ചാണ് …
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. അരമണിക്കൂറോളം ആംബുലൻസിന് തടസമുണ്ടാക്കി കാർ മുന്നിൽ തുടർന്നു. ആശുപത്രിയിൽ എത്തിച്ച റുക്കിയ അൽപസമയത്തിനകം തന്നെ മരിച്ചു. ആശുപത്രിയിൽ എത്തിക്കാൻ വൈകിയതാണ് മരണകാരണമെന്നാണ് ആരോപണം. കാർ ഡ്രൈവർക്കെതിരെ പരാതി നൽകുമെന്ന് ആംബുലൻസ് ഡ്രൈവർ അറിയിച്ചിട്ടുണ്ട്.