തിരുവനന്തപുരം: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പില്‍ കൂടുതല്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് മാതൃ കമ്പനിയായ മെറ്റ. വാട്‌സ്ആപ്പ് ചാറ്റുകള്‍ കൂടുതല്‍ രസകരമാക്കുന്നതിന് പുതിയ ക്യാമറ ഇഫക്ടുകളും സെല്‍ഫി സ്റ്റിക്കറുകളും ക്വിക്കര്‍ റിയാക്ഷനുകളുമാണ് വാട്‌സ്ആപ്പില്‍ മെറ്റ കൊണ്ടുവന്നത്.

വാട്സ്ആപ്പ് ചാറ്റുകള്‍ കൂടുതല്‍ രസകരവും അനായാസവുമാക്കുന്നതിന് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് പുത്തന്‍ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചുകൊണ്ട് മെറ്റ അധികൃതര്‍ വ്യക്തമാക്കിയത്. ‘ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താന്‍ പുതുവര്‍ഷത്തില്‍ പുതിയ ഫീച്ചറുകളും ഡിസൈന്‍ അപ്‌ഡേറ്റുകളും അവതരിപ്പിക്കുകയാണ്. പുത്തന്‍ ക്യാമറ ഇഫക്ടുകളും, സെല്‍ഫി സ്റ്റിക്കറുകളും, ഷെയര്‍ എ സ്റ്റിക്കര്‍ പാക്കും, ക്വിക്കര്‍ റിയാക്ഷനുകളുമാണ് ഇതിലുള്ളതെന്നും’ മെറ്റ കൂട്ടിച്ചേര്‍ത്തു. 2025ല്‍ കൂടുതല്‍ ഫീച്ചറുകള്‍ വാട്‌സ്ആപ്പിലേക്ക് വരുമെന്നും മെറ്റയുടെ അറിയിപ്പുണ്ട്.

ക്യാമറ ഇഫക്ടുകള്‍: നിങ്ങള്‍ വീഡിയോയോ ഫോട്ടോയോ എടുക്കുമ്പോഴും ചാറ്റ് വഴി അടക്കുമ്പോഴും 30 ബാക്ക്‌ഗ്രൗണ്ടുകള്‍ ഉപയോഗിക്കാം. ഈ ഫില്‍ട്ടറുകളും ഇഫക്ടുകളും നിങ്ങളുടെ ഫോട്ടോകളുടെയും വീഡിയോകളുടേയും മുഖച്ഛായ മാറ്റും.

സെല്‍ഫി സ്റ്റിക്കറുകള്‍: ഇനി മുതല്‍ നിങ്ങള്‍ക്ക് സെല്‍ഫി ചിത്രങ്ങള്‍ സ്റ്റിക്കറുകളാക്കി മാറ്റാം. ഇതിനായി ക്രിയേറ്റ് സ്റ്റിക്കര്‍ എന്ന ഐക്കണ്‍ തെരഞ്ഞെടുക്കുക. അതില്‍ കാണുന്ന ക്യാമറ ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് സെല്‍ഫിയെടുക്കാം. ഇതിനെ സ്റ്റിക്കറാക്കി മാറ്റുകയും ചെയ്യാം.

കൊയിലാണ്ടിയിൽ ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞു; രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

കൊയിലാണ്ടിയില്‍ ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞ് രണ്ട് മരണം. കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഭവം. കുറവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി …

ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു, വൻ അപകടമൊഴിവായത് തലനാരിഴയ്ക്ക്

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു …

കോഴിക്കോട്ടെ സ്വകാര്യ ബസ് അപകടം; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു

കോഴിക്കോട്: കോഴിക്കോട് അരയിടത്തുപാലത്തെ ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന …

ദേശീയപാത നിർമാണം, കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: ദേശീയപാതാ നവീകരണം നടക്കുന്ന ഭാഗത്തെ സുരക്ഷാ ഭിത്തിയില്ലാത്ത കുഴിയിലെ …

ഷെയര്‍ എ സ്റ്റിക്കര്‍ പാക്ക്: നിങ്ങളുടെ സുഹൃത്തുക്കള്‍ ഇഷ്ടപ്പെടുന്ന സ്റ്റിക്കര്‍ പാക്കുകള്‍ കാണുകയാണെങ്കില്‍ അവ ഇനി മുതല്‍ ചാറ്റ് വഴി നേരിട്ട് അയച്ചുകൊടുക്കാനാകും.

ക്വിക്കര്‍ റിയാക്ഷനുകള്‍: നിങ്ങള്‍ക്ക് ലഭിക്കുന്ന ഒരു മെസേജിന് ക്വിക്ക് റിയാക്ഷന്‍ നല്‍കാനുള്ള ഓപ്ഷന്‍ നിലവില്‍ വാട്സ്ആപ്പിലുണ്ട്. മെസേജില്‍ ഡബിള്‍ ടാപ് ചെയ്താല്‍ ഇനി മുതല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച റിയാക്ഷനുകള്‍ സ്ക്രോള്‍ ചെയ്ത് കാണാന്‍ സാധിക്കും.

Selfi Sticker among four new features introduced to whatsapp

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

പിങ്ക് വാട്ട്സാപ്പ് കെണിയൊരുക്കി വ്യാജൻമാർ!

പുതിയ കെണിയുമായി വ്യാജന്മാർ. ഇക്കുറി പിങ്ക് വാട്ട്സാപ്പുമായാണ് വ്യാജന്മാർ സജീവമായിരിക്കുന്നത്. വാട്ട്സാപ്പ് വഴി തന്നെയാണ് പിങ്ക്…

ഈ ആന്‍ഡ്രോയ്‌ഡ് ഫോണുകളില്‍ നിന്ന് വാട്‌സ്ആപ്പ് ഉടന്‍ അപ്രത്യക്ഷമാകും; നിങ്ങളുടെ ഫോണുണ്ടോ എന്ന് പരിശോധിക്കാം

കിറ്റ്‌കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ അടക്കമുള്ള ആന്‍ഡ്രോയ്ഡ് ഡിവൈസുകളില്‍ നിന്ന് വാട്‌സ്ആപ്പ് ആപ്ലിക്കേഷന്‍ 2025 ജനുവരി ഒന്നോടെ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച് മെറ്റ

വാടസ് ആപ്പിൽ വരുന്നത് ഒരു ഒന്നൊന്നര മാറ്റം; ഞെട്ടാൻ റെഡി ആയിക്കോ, ട്രൂ കോളറിന് അടക്കം വലിയ വെല്ലുവിളി

ആപ്പ് ഡയലര്‍ ഫീച്ചറുമായി വാട്ട്സാപ്പെത്തുന്നു. ഇതെന്താണ് സംഭവമെന്നല്ലേ? ഇനി വാട്ട്സാപ്പിനുള്ളില്‍ തന്നെ നമ്പറുകള്‍ അടിച്ച് കോള്‍…

യുപിഐ ആപ്പുകള്‍ക്ക് മുട്ടന്‍ പണി വരുന്നു; നിങ്ങളുടെ ഇടപാടുകള്‍ മാറുന്നത് ഇങ്ങനെ.!

മുംബൈ: യുപിഐ ആപ്പുകള്‍ ഇന്ന് സര്‍വസാധാരണമാണ്. എന്ത് വാങ്ങിയാലും ഒരു ഉപയോക്താവ് ഇപ്പോള്‍ തേടുന്നത് യുപിഐ…