ജനപ്രിയ ഗൂഗിൾ ക്രോം ബ്രൗസറിലെ രണ്ട് തകരാറുകൾ കാരണം ഹാക്കർമാർക്ക് കടന്നുകയറാൻ സാധിക്കുമെന്ന മുന്നറിയിപ്പുമായി ഇന്ത്യയുടെ സൈബർ സെക്യൂരിറ്റി ടീമായ സിഇആർടി-ഇൻ. മാക്, പിസി, ലാപ്‌ടോപ്പ് പ്ലാറ്റ്‌ഫോമുകളിൽ ക്രോം ഉപയോഗിക്കുന്നവർക്കാണ് ഈ പുതിയ മുന്നറിയിപ്പുകൾ. ബ്രൗസറിന്‍റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാത്ത ഉപഭോക്താക്കളുടെ ഉപയോക്തൃ ഡാറ്റയും മറ്റു വിവരങ്ങളും ചോർത്താൻ ഹാക്കർമാർക്ക് സാധിക്കും എന്നാണ് സിഇആർടി-ഇൻ നൽകിയ മുന്നറിയിപ്പ്.

ഈ അപകടസാധ്യതകൾ ലഘൂകരിക്കുന്നതിന് ആവശ്യമായ സുരക്ഷാ നടപടികൾ ഉടൻ പ്രയോഗിക്കാനും ക്രോം ബ്രൗസർ അപ്‌ഡേറ്റ് ചെയ്യാനും സിഇആർടി-ഇൻ ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. വിൻഡോസ്, മാക് എന്നിവയിൽ 132.0.6834.110/111-ന് താഴെയുള്ള ഗൂഗിൾ ക്രോം പതിപ്പുകളെയും ലിനക്സിൽ 132.0.6834.110-ന് താഴെയുള്ള പതിപ്പുകളെയും ഈ പ്രശ്നങ്ങൾ ബാധിക്കും.

ഈ പതിപ്പുകൾ ഉപയോഗിക്കുന്നവർ അപകടസാധ്യതകൾ ഒഴിവാക്കാനും ഉപകരണങ്ങളും ഡാറ്റയും സംരക്ഷിക്കാനും അവരുടെ ബ്രൗസർ ഉടനടി അപ്ഡേറ്റ് ചെയ്യാനുമാണ് നിർദ്ദേശം. വിൻഡോസ്, മാക് ഒഎസ്, ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ഗൂഗിൾ ക്രോം ഉപയോഗിക്കുന്ന എല്ലാ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഈ മുന്നറിയിപ്പ് ബാധകമാണ്.

അതേസമയം ഗൂഗിൾ ക്രോം ഒരു പുതിയ അപ്‌ഡേറ്റ് പുറത്തിറക്കിയിട്ടുണ്ട്. ഈ അപ്‌ഡേറ്റ് അടുത്ത ഏതാനും ദിവസങ്ങളിലോ ആഴ്‌ചകളിലോ എല്ലാവർക്കും ലഭ്യമാകും. വിൻഡോസ്, മാക് എന്നിവയിലെ എക്സ്റ്റെൻഡഡ് സ്റ്റേബിൾ പതിപ്പിനായുള്ള മറ്റൊരു അപ്‌ഡേറ്റും ഉടനെ എത്തും എന്നാണ് റിപ്പോർട്ടുകൾ.

ക്രോം ഉപയോഗിക്കുന്നവരുടെ നെഞ്ചിടിപ്പേറ്റി പുതിയ വാർത്ത; അപകടസാധ്യതകൾ കുറയ്ക്കുന്നതിന് ചെയ്യേണ്ടത്

ജനപ്രിയ ഗൂഗിൾ ക്രോം ബ്രൗസറിലെ രണ്ട് തകരാറുകൾ കാരണം ഹാക്കർമാർക്ക് കടന്നുകയറാൻ സാധിക്കുമെന്ന മുന്നറിയിപ്പുമായി ഇന്ത്യയുടെ …

ഇനി 3 മിനിറ്റ്, ഇൻസ്റ്റഗ്രാം റീലിന്റെ നീളം കൂടി, തംപ് ഇമേജ് മാറ്റാം, ഡിസൈൻ ആകെ മാറി; അപ്ഡേറ്റ് വന്നോ?

ആദ്യം 15 സെക്കൻഡ്, പിന്നെ 60 സെക്കൻഡ്.. ദാ ഇപ്പോൾ തൊണ്ണൂറും കഴിഞ്ഞു, 3 മിനിറ്റിലെത്തി …

ഓട്ടോമാറ്റിക് ഗൂഗിൾ ക്രോം അപ്‌ഡേറ്റുകൾ എങ്ങനെ പ്രവർത്തനക്ഷമമാക്കാം?

ഇതിനായി താഴെ പറയുന്ന ഘട്ടങ്ങൾ പാലിക്കുക

1: നിങ്ങളുടെ ആൻഡ്രോയിഡ് ഉപകരണത്തിൽ പ്ലേ സ്റ്റോർ ആപ്പ് തുറക്കുക.

2: മുകളിൽ വലത് കോണിലുള്ള നിങ്ങളുടെ പ്രൊഫൈൽ ഐക്കണിൽ ടാപ്പ് ചെയ്യുക.

3: മെനുവിൽ നിന്ന് ആപ്പുകൾ നിയന്ത്രിക്കുന്ന ഫീച്ചർ തിരഞ്ഞെടുക്കുക.

4: അപ്‌ഡേറ്റുകൾക്ക് കീഴിൽ, ഗൂഗിൾ ക്രോം കണ്ടെത്തുക.

5: ഏറ്റവും പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ക്രോമിന് അടുത്തുള്ള അപ്ഡേറ്റ് ടാപ്പ് ചെയ്യുക.

കൂടാതെ ആൻഡ്രോയിഡിലെ ക്രോമിനുള്ള ഹെൽപ് പേജിൽ നിങ്ങളുടെ കമ്പ്യൂട്ടറിലെ ക്രോമിന്‍റെ പതിപ്പിൽ ഒരു അപ്‌ഡേറ്റ് എങ്ങനെ കണ്ടെത്താം. നിങ്ങളുടെ ഐ ഫോൺ, ഐ പാഡ് എന്നിവയ്‌ക്കായി ഒരു ക്രോം അപ്‌ഡേറ്റ് എങ്ങനെ നേടാം തുടങ്ങിയ നിർദ്ദേശങ്ങളും ഉൾപ്പെടുന്നു.

shocking news for google Chrome users What can be done to reduce the risks

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഈ ആന്‍ഡ്രോയ്‌ഡ് ഫോണുകളില്‍ നിന്ന് വാട്‌സ്ആപ്പ് ഉടന്‍ അപ്രത്യക്ഷമാകും; നിങ്ങളുടെ ഫോണുണ്ടോ എന്ന് പരിശോധിക്കാം

കിറ്റ്‌കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ അടക്കമുള്ള ആന്‍ഡ്രോയ്ഡ് ഡിവൈസുകളില്‍ നിന്ന് വാട്‌സ്ആപ്പ് ആപ്ലിക്കേഷന്‍ 2025 ജനുവരി ഒന്നോടെ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച് മെറ്റ

യുപിഐ ആപ്പുകള്‍ക്ക് മുട്ടന്‍ പണി വരുന്നു; നിങ്ങളുടെ ഇടപാടുകള്‍ മാറുന്നത് ഇങ്ങനെ.!

മുംബൈ: യുപിഐ ആപ്പുകള്‍ ഇന്ന് സര്‍വസാധാരണമാണ്. എന്ത് വാങ്ങിയാലും ഒരു ഉപയോക്താവ് ഇപ്പോള്‍ തേടുന്നത് യുപിഐ…

വാടസ് ആപ്പിൽ വരുന്നത് ഒരു ഒന്നൊന്നര മാറ്റം; ഞെട്ടാൻ റെഡി ആയിക്കോ, ട്രൂ കോളറിന് അടക്കം വലിയ വെല്ലുവിളി

ആപ്പ് ഡയലര്‍ ഫീച്ചറുമായി വാട്ട്സാപ്പെത്തുന്നു. ഇതെന്താണ് സംഭവമെന്നല്ലേ? ഇനി വാട്ട്സാപ്പിനുള്ളില്‍ തന്നെ നമ്പറുകള്‍ അടിച്ച് കോള്‍…

‘ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ’ വീണ്ടും ലഭ്യമാകുന്നു: മൂന്നുമാസം നിരീക്ഷണം.!

ദില്ലി: ഇന്ത്യയില്‍ നിരോധിച്ച ‘ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ’  വീണ്ടും എത്തി. ഇപ്പോള്‍ ആപ്പ് ഡൗൺലോഡ് ചെയ്യാം.…