ദില്ലി: ഉപയോഗിക്കാതിരുന്നാല്‍ സിം കാര്‍ഡിന്‍റെ വാലിഡിറ്റി അവസാനിക്കുമോ എന്ന മൊബൈല്‍ ഉപഭോക്താക്കളുടെ ആശങ്കയ്ക്ക് പരിഹാരം. രണ്ട് സിം കാര്‍ഡുകള്‍ ഒരു ഫോണില്‍ ഉപയോഗിക്കുന്നവര്‍ ചിലപ്പോള്‍ സെക്കന്‍ഡറി സിം ഉപയോഗിക്കാറേയുണ്ടാവില്ല. ദീര്‍ഘകാലം ഉപയോഗിക്കാതിരിക്കുന്ന പ്രീപെയ്‌ഡ് സിം കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങളില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) മാറ്റങ്ങള്‍ വരുത്തിയതാണ് ആശ്വാസ വാര്‍ത്ത.

മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് പുതിയ ആശ്വാസ വാര്‍ത്ത എത്തിയിരിക്കുകയാണ്. സിം കാര്‍ഡില്‍ കുറഞ്ഞത് 20 രൂപ ബാലന്‍സുണ്ടെങ്കില്‍ ഇനി മുതല്‍ സിം ആക്റ്റീവായി നിലനിര്‍ത്താം. നേരത്തെ എല്ലാ മാസവും ഏകദേശം 199 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്‌താല്‍ മാത്രമായിരുന്നു സിം കാര്‍ഡ് ആക്റ്റീവായി നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നത്. ഇത്രയും വലിയ തുക മാസംതോറും യൂസര്‍മാര്‍ മുടക്കുന്ന ബുദ്ധിമുട്ട് ട്രായ്‌യുടെ പുത്തന്‍ പരിഷ്‌കരണത്തോടെ അവസാനിക്കും.

പുതിയ നിയമത്തിന്‍റെ പ്രത്യേകതകള്‍

90 ദിവസക്കാലം കോളിനോ മെസേജിനോ ഡാറ്റയ്ക്കോ മറ്റ് സര്‍വീസുകള്‍ക്കോ സിം കാര്‍ഡ് ഉപയോഗിച്ചില്ലെങ്കില്‍ സിം ഡീആക്റ്റിവേറ്റാകും.

90 ദിവസം കഴിയുമ്പോള്‍ നിങ്ങളുടെ അക്കൗണ്ടില്‍ 20 രൂപയെങ്കിലുമുണ്ടെങ്കില്‍ അത് ഓട്ടോമാറ്റിക്കായി ഡിഡക്റ്റ് ചെയ്യപ്പെടുകയും സിം കാലാവധി 30 ദിവസം നീട്ടിലഭിക്കുകയും ചെയ്യും.

ബാലന്‍സ് 20 രൂപയോ അതിലധികമോ ഉള്ള എത്ര കാലത്തേക്ക് വേണമെങ്കിലും ഇത്തരത്തില്‍ സിം കാലാവധി നീട്ടിലഭിക്കും.

അതേസമയം ബാലന്‍സ് 20 രൂപയില്‍ താഴെയായാല്‍ സിം കാര്‍ഡ് ഡീയാക്റ്റിവേറ്റ് ചെയ്യപ്പെടും.

എന്നാല്‍ സിം പ്രവര്‍ത്തനരഹിതമായി 15 ദിവസത്തിനുള്ളില്‍ 20 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ നിങ്ങള്‍ക്ക് സിം കാര്‍ഡിനെ പുനരുജീവിപ്പിക്കാനാകും. ഇത്രയുമാണ് നിയമങ്ങളില്‍ ട്രായ് ഇപ്പോള്‍ വരുത്തിയ മാറ്റങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

പ്യുവർവ്യൂ ക്യാമറയുള്ള നോക്കിയ എക്സ്30 5ജി അവതരിപ്പിച്ചു, വി‌ലയോ?…

എച്ച്എംഡി ഗ്ലോബൽ ഇന്ത്യൻ ഉപഭോക്താക്കൾക്കായി നോക്കിയ എക്സ്30 5ജി എന്ന പുതിയ ‘ഫ്ലാഗ്ഷിപ്പ്’ സ്മാർട് ഫോൺ…

കൈയിലിരിക്കുന്ന മൊബൈൽ ഫോൺ അത്ര നിസാരക്കാരനല്ല; സൂക്ഷിച്ചാൽ ദുഃഖിക്കണ്ട!

മൊബൈൽ പൊട്ടിത്തെറിക്കുന്ന പ്രശ്നം പലയിടത്തും റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്താണ് ഫോൺ പൊട്ടിത്തെറിക്കുന്നതിന് കാരണം. ഇത് പെട്ടെന്ന്…

നാളെ ‘ഫോൺ പ്രത്യേക തരത്തിൽ ശബ്‍ദിക്കും, വൈബ്രേറ്റ് ചെയ്യും, ചില സന്ദേശങ്ങളും വരും’; ആരും പേടിക്കേണ്ട, അറിയിപ്പ്

ഈ മാസത്തെ അവസാന ദിനത്തില്‍ ചില അടിയന്തിര ഘട്ടങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങള്‍ ഫോണില്‍ ലഭിച്ചാല്‍…

ഐഫോൺ 16 സീരിസ് പുറത്തിറക്കി ആപ്പിൾ; പുതിയ ക്യാമറ കൺട്രോൾ ബട്ടൺ ഉൾപ്പെടെ നിരവധി സവിശേഷതകൾ

കാലിഫോർണിയ: ഐഫോൺ പ്രേമികൾ ആവേശപൂർവം കാത്തിരുന്ന ആ പ്രഖ്യാപനം എത്തിക്കഴിഞ്ഞു. നിരവധി സവിശേഷതകളോടെയുള്ള ഐഫോൺ 16…