കരളിന്റെ ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ഏപ്രിൽ 19 ലോക കരൾ ദിനമായി ആചരിക്കുന്നത്. ഈ ദിവസം, കരളിന്റെ ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അത് എങ്ങനെ ആരോഗ്യകരമായി നിലനിർത്താമെന്നതിനെക്കുറിച്ചും ആളുകളെ ബോധവത്കരിക്കുന്നതിന് വിവിധ ക്യാമ്പുകളും സെമിനാറുകളും നടത്തുന്നു. 
രക്തത്തിൽ നിന്ന് വിഷവസ്തുക്കളെ ഫിൽട്ടർ ചെയ്യുക, പിത്തരസം ഉത്പാദിപ്പിക്കുക, ഗ്ലൂക്കോസ് സംഭരിക്കുക, ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുക എന്നിവയുൾപ്പെടെ നിരവധി നിർണായക പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്ന ഒരു സുപ്രധാന അവയവമാണ് കരൾ. 
“ജാഗ്രത പാലിക്കുക, പതിവായി കരൾ പരിശോധന നടത്തുക, ഫാറ്റി ലിവർ ആരെയും ബാധിക്കും” എന്നതാണ് ഈ വർഷത്തെ ലോക കരൾ ദിനത്തിന്റെ തീം എന്നത്. അതിനാൽ, കരളിനെ ആരോഗ്യകരമായി നിലനിർത്തുന്നതിന് ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണെന്നതാണ് താഴേ പറയുന്നത്…
ഒന്ന്…
അമിതമായ മദ്യപാനം കരളിനെ തകരാറിലാക്കും. ഇത് ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, ആൽക്കഹോൾ ഹെപ്പറ്റൈറ്റിസ്, ലിവർ സിറോസിസ് എന്നിവയ്ക്ക് കാരണമാകും. അതിനാൽ, കരളിന്റെ ആരോഗ്യം നിലനിർത്തുന്നതിന് മദ്യപാനം പരിമിതപ്പെടുത്തുന്നത് അത്യന്താപേക്ഷിതമാണ്. കരളിന്റെ ആരോഗ്യം നിലനിർത്താൻ ആളുകൾ പുകവലിയും ഒഴിവാക്കണം.
രണ്ട്…
അമിതവണ്ണമോ പൊണ്ണത്തടിയോ ആൽക്കഹോളിക് അല്ലാത്ത ഫാറ്റി ലിവർ രോഗത്തിന് കാരണമാകും. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥ, കരളിനെ തകരാറിലാക്കുന്നു. അതിനാൽ, ചിട്ടയായ വ്യായാമത്തിലൂടെയും സമീകൃതാഹാരത്തിലൂടെയും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് കരളിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
മൂന്ന്…
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. കരൾ തകരാറിലായേക്കാവുന്ന സംസ്കരിച്ച ഭക്ഷണങ്ങൾ, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ, മധുരമുള്ള പാനീയങ്ങൾ എന്നിവ ഒഴിവാക്കുക.
നാല്…
ധാരാളം വെള്ളവും ദ്രാവകവും കുടിക്കുന്നത് കരളിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും അതുവഴി കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
അഞ്ച്…
പതിവ് വ്യായാമം ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്തുകയും കരൾ രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും. ദിവസവും ഒരു മണിക്കൂർ വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുക.
world liver day 2023 tips for keeping your liver healthy
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ബീറ്റ്റൂട്ട് ജ്യൂസിന്റെ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ അറിയാം

ഡിമെൻഷ്യയുടെ സാധ്യത കുറയ്ക്കുകയും മൊത്തത്തിലുള്ള തലച്ചോറിൻ്റെ ആരോഗ്യം ബീറ്റ്റൂട്ട് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ ഭക്ഷണം കഴിക്കുന്ന സമയം ഇങ്ങനെ ക്രമീകരിക്കൂ

അത്താഴത്തിൻ്റെ സമയം ശരീരഭാരം കുറയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ഉറങ്ങുന്നതിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കുക.

Healthy Tips: പ്രാതലിൽ ഒരു മുട്ട ഉൾപ്പെടുത്തൂ, ​ഗുണങ്ങളറിയാം

നമ്മുടെ ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. അത് കൊണ്ട് തന്നെ ഏറെ പോഷക​ഗുണമുള്ള…

പ്രമേഹം വരാനുള്ള സാധ്യതയുണ്ടെന്ന് തോന്നുന്നുണ്ടോ ? എങ്കില്‍, ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കൂ

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യയിലും ലോകമെമ്പാടും പ്രമേഹരോഗികളുടെ എണ്ണത്തില്‍ വലിയ വർദ്ധനയാണുണ്ടായത്. ശരീരത്തിലെ ഗ്ലൂക്കോസിൻ്റെ അളവ്…