തിരുവനന്തപുരം:എഐ ക്യാമറ പിടിക്കുന്ന റോഡ് നിയമ ലംഘനങ്ങള്‍ക്ക് നാളെ മുതല്‍ പിഴ ചുമത്തും.726 എഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്. നിയമലംഘനം നടന്ന് ആറ് മണിക്കുറിനുള്ളില്‍ വാഹന ഉടമയ്ക്ക് സന്ദേശം ലഭിക്കും. പിന്നീട് ഉടമയുടെ അഡ്രസില്‍ രജിസ്ട്രേഡ് കത്ത് വരും. പിഴ അടച്ചില്ലെങ്കില്‍ ടാക്‌സ് അടക്കുമ്പോഴും വാഹനം കൈമാറ്റും ചെയ്യുമ്പോഴും പിഴത്തുക അടയ്‌ക്കേണ്ടി വരും. ഒരു ദിവസം ഒന്നിലധികം തവണ നിയമം ലംഘിച്ചാല്‍ അത്രയധികം തവണ പിഴയടക്കേണ്ടി വരും.
പി‍ഴയുടെ വിശദാംശങ്ങള്‍ ചുവടെ:
  • ഹെല്‍മറ്റില്ലാത്ത യാത്ര – 500 രൂപ
  • രണ്ടാംതവണ – 1000രൂപ
  • ലൈസന്‍സില്ലാതെയുള്ള യാത്ര -5000രൂപ3
  • ഡ്രൈവിങ്ങിനിടയിലെ മൊബൈല്‍ ഉപയോഗം – 2000രൂപ
  • അമിതവേഗം – 2000രൂപ


  • മദ്യപിച്ച് വാഹനമോടിച്ചാല്‍ – ആറുമാസം തടവ് അല്ലെങ്കില്‍ 10000 രൂപ
  • രണ്ടാംതവണ – രണ്ട് വര്‍ഷം തടവ് അല്ലെങ്കില്‍ 15000 രൂപ
  • ഇന്‍ഷുറന്‍സില്ലാതെ വാഹനം ഓടിച്ചാല്‍ – മൂന്നുമാസം തടവ് അല്ലെങ്കില്‍ 2000രൂപ
  • രണ്ടാംതവണ – മൂന്നു മാസം തടവ് അല്ലെങ്കില്‍ 4000 രൂപ
  • ഇരുചക്ര വാഹനത്തില്‍ രണ്ടില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ – 1000രൂപ
  • സീറ്റ് ബെല്‍റ്റില്ലെങ്കില്‍ ആദ്യതവണ -500രൂപ
  • ആവര്‍ത്തിച്ചാല്‍ – 1000രൂപ
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഈ വീഡിയോ കണ്ടു നോക്കൂ, ഇത് സ്ഥിരം കാഴ്ചയായിരിക്കുന്നു, ഒരു കാരണത്താലും ചെയ്യരുത്, അത്യന്തം അപകടകരമെന്ന് എംവിഡി

തിരുവനന്തപുരം: അപകടരകമായ ഓവർടേക്കിങ്ങിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി എംവിഡി. ദൃശ്യങ്ങൾ സഹിതമാണ് മുന്നറിയ്പ്പ് നൽകിയിരിക്കുന്നത്. ഇത്തരത്തിലുള്ള ഓവർടേക്കിംഗും…

വാഹനങ്ങളുടെ പിഴയടയ്ക്കാതെ കേസ് കോടതിയിലായി കുടങ്ങിയവര്‍ക്ക് രക്ഷപ്പെടാന്‍ അവസരം

മോട്ടോർ വാഹന നിയമ ലംഘനങ്ങൾക്ക് യഥാസമയം പിഴ അടയ്ക്കാതെ കേസുകള്‍ വെര്‍ച്വല്‍ കോടതിയിലേക്കും റെഗുലര്‍ കോടതികളിലേക്കും…

എഐ വച്ച് പിഴയിടുമോ, എങ്കിൽ ഞങ്ങള്‍ ഫ്യൂസ് ഊരും!എംവിഡിക്ക് കിട്ടിയ ‘പണി’, കെഎസ്ഇബിയുടെ പ്രതികാരം? ട്രോളുകൾ

മാനന്തവാടി: വാഹനത്തേക്കൾ വലിയ തോട്ടി കൊണ്ടുപോയ കെഎസ്ഇബി വണ്ടിക്ക് മോട്ടോർ വാഹന വകുപ്പ് പിഴയിട്ടാൽ, വൈദ്യുതി…

റോഡിലെ എഐ അടക്കമുള്ള ക്യാമറകളെ എങ്ങനെ പറ്റിക്കാം? ഒരേ ഒരു വഴിയുണ്ട്, പലരും കാത്തിരുന്ന ആ ‘വഴി’ പറഞ്ഞ് പൊലീസ്!

തിരുവനന്തപുരം: നിരത്തുകളിൽ എ ഐ ക്യാമറയടക്കം വന്നതോടെ എങ്ങനെ ക്യാമറകളെ പറ്റിക്കാം എന്ന വഴി തേടുന്നവരുടെ…