കമ്പാർട്ട്മെന്റിൽ പുക, അലാം മുഴങ്ങി; വന്ദേഭാരത് ട്രെയിൻ ആലുവയിൽ നിർത്തിയിട്ടു
കൊച്ചി: കമ്പാർട്ട്മെന്റിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് വന്ദേഭാരത് ട്രെയിൻ നിർത്തിയിട്ടു. ആലുവയിൽ 23 മിനിറ്റാണ് നിർത്തിയിട്ടത്. സി5 കോച്ചിൽ നിന്നാണ് പുക ഉയർന്നത്. തിരുവനന്തപുരത്തു നിന്ന് മംഗലാപുരത്തേക്കുള്ള വന്ദേഭാരത് ട്രെയിനിലാണ് സംഭവം. രാവിലെ 8.55 ഓടെ ട്രെയിൻ കളമശ്ശേരിയിൽ എത്തിയപ്പോഴാണ് അലാം മുഴങ്ങിയത്. തുടർന്ന് ട്രെയിൻ ആലുവയിൽ നിർത്തിയിട്ടു. പരിശോധനകൾ നടത്തിയ ശേഷം 9 . 24 ന് ട്രെയിൻ പുറപ്പെട്ടു. പുക ഉയരാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. Read also: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് […]