Stay Tuned!

Subscribe to our newsletter to get our newest articles instantly!

FLIGHT Kannur

അടച്ചുപൂട്ടല്‍ ഭീഷണിയിൽ ഗോ ഫസ്റ്റ് എയർലൈൻ; കണ്ണൂരിൽ നിന്നും റദ്ദാക്കിയത് 5 സർവ്വീസുകൾ; യാത്രക്കാർ പെരുവഴിയിൽ



കണ്ണൂർ : അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന ഗോ ഫസ്റ്റ് എയർലൈൻ നാളെയും മറ്റന്നാളുമുള്ള മുഴുവൻ വിമാന സർവ്വീസുകളും റദ്ദാക്കി. കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള അഞ്ച് സർവ്വീസുകളാണ് റദ്ദാക്കിയത്. ദുബായ്, അബുദാബി, മുംബൈ സർവ്വീസുകളാണ് റദ്ദാക്കിയത്. ബുക്ക് ചെയ്ത നിരവധി യാത്രക്കാർ പെരുവഴിയിലാണ്. രണ്ട് ദിവസത്തേക്ക് സർവ്വീസുകൾ നിർത്തി വെക്കുന്നതായാണ് ലഭിച്ച അറിയിപ്പ്.
ഗോ ഫസ്റ്റ്, നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൽ സ്വമേധയാ പാപ്പരത്ത പരിഹാര നടപടികൾക്കായി ഫയൽ ചെയ്തു. കമ്പനിയെ നിലനിർത്താൻ  കഴിയുമോ എന്നുള്ള കാര്യത്തിൽ എൻസിഎൽടി തുടർനടപടികൾ സ്വീകരിക്കും. കമ്പനി ലേലത്തിൽ വയ്ക്കുകയും പുതിയ ഉടമകളെ കണ്ടെത്താൻ കഴിയാതിരിക്കുകയും ചെയ്താൽ അടച്ച് പൂട്ടലിലേക്ക് നീങ്ങും. നേരത്തെ ജെറ്റ് എയർ വൈസും കടക്കെണി മൂലം അടച്ച് പൂട്ടിയിരുന്നു. 
Go first airline cancelled five flights from kannur airport

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Crime Kannur

റീല്‍സില്‍ വൈറലാവാന്‍ ഉഗ്രശേഷിയുള്ള ഏറ് പടക്കമുണ്ടാക്കി സ്ഫോടനം നടത്തി, 19കാരന്‍ കണ്ണൂരിൽ അറസ്റ്റില്‍

എടക്കാട്: ഉഗ്രശേഷിയുള്ള ഏറ് പടക്കമുണ്ടാക്കി സ്ഫോടനം നടത്തുകയും അതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത വിദ്യാർത്ഥി കണ്ണൂരിൽ അറസ്റ്റിൽ. 19കാരനെയാണ് എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഫോടക
Airport Kannur

ഗോ ഫസ്റ്റ് സർവീസ് നിർത്തിയതോടെ കണ്ണൂർ വിമാനത്താവളത്തിൽ നാമമാത്ര സർവീസുകൾ, രൂക്ഷമായ പ്രതിസന്ധി

കണ്ണൂർ: ഗോ ഫസ്റ്റ് എയര്‍ലൈന്‍ സര്‍വീസ് നിർത്തിയതോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകളുടെ എണ്ണം നാമമാത്രമായി ചുരുങ്ങി. ഇതോടെ രണ്ട് വിമാനക്കന്പനികള്‍ മാത്രം സര്‍വീസ് നടത്തുന്ന വിമാനത്താവളമായി മാറിയിരിക്കുകയാണ്
Total
0
Share