ഐക്യൂ നിയോ8 സീരീസ് ചൊവ്വാഴ്ച ചൈനയിൽ അവതരിപ്പിച്ചു. ഈ സീരീസിൽ അടിസ്ഥാന ഐക്യൂ നിയോ 8, നിയോ 8 പ്രോ മോഡലുകൾ ഉൾപ്പെടുന്നു. ഹാൻഡ്‌സെറ്റുകൾ മൂന്ന് കളർ വേരിയന്റുകളിലാണ് വരുന്നത്. 144Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് 1.5കെ അമോലെഡ് ഡിസ്‌പ്ലേകളാണ് സ്‌മാർട് ഫോണുകൾക്കുള്ളത്. ഐക്യൂ നിയോ 8 ന്റെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 2,499 യുവാൻ (ഏകദേശം 29,300 രൂപ) ആണ് വില. അതേസമയം, 12 ജിബി റാം + 512 ജിബി സ്റ്റോറേജ്, 16 ജിബി റാം + 512 ജിബി സ്റ്റോറേജ് വേരിയന്റുകൾക്ക് യഥാക്രമം 2,799 യുവാൻ (ഏകദേശം 32,800 രൂപ), 3,099 യുവാൻ (ഏകദേശം 36,400 രൂപ) എന്നിങ്ങനെയാണ് വില.
ഐക്യൂ നിയോ 8 പ്രോയുടെ 16 ജിബി റാം + 256 ജിബി സ്റ്റോറേജ്, 16 ജിബി റാം + 512 ജിബി സ്റ്റോറേജ് വേരിയന്റുകൾക്ക് യഥാക്രമം 3,299 യുവാൻ (ഏകദേശം 38,700 രൂപ), 3,599 യുവാൻ (ഏകദേശം 42,300 രൂപ) എന്നിങ്ങനെയാണ് വിപണി വില. രണ്ട് ഐക്യൂ നിയോ 8  ഫോണുകളും നൈറ്റ് റോക്ക്, മാച്ച് പോയിന്റ്, സർഫ് എന്നീ മൂന്ന് കളർ വേരിയന്റുകളിലാണ് വരുന്നത്. മേയ് 31 മുതൽ ഫോണുകൾ വിൽപനയ്‌ക്കെത്തും. പ്രീ-ഓർഡറുകൾ മേയ് 23 ന് ആരംഭിച്ചു.
ഐക്യൂ നിയോ 8, ഐക്യൂ നിയോ 8 പ്രോ എന്നിവയ്ക്ക് 144Hz റിഫ്രഷ് റേറ്റും 2160Hz പിഡബ്ല്യുഎം ഡിമ്മിങ്ങുമുള്ള 6.78 ഇഞ്ച് 1.5കെ (2800 x 1260 പിക്സലുകൾ) അമോലെഡ് ഡിസ്പ്ലേ ഉണ്ട്. ഐക്യൂ നിയോ 8ന് അഡ്രിനോ ജിപിയുമായി ജോടിയാക്കിയ ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 ആണ് പ്രോസസർ. അതേസമയം നിയോ 8 പ്രോയിൽ ഇമ്മോർടാലിസ് ജി715 ( Immortalis-G715) ജിപിയുമായി ജോടിയാക്കിയ ഒക്ടാ-കോർ മീഡിയടെക് ഡൈമൻസിറ്റി 9200 പ്ലസ് ചിപ്‌സെറ്റ് സജ്ജീകരിച്ചിരിക്കുന്നു. 16 ജിബി വരെ LPDDR5 റാമും 512 ജിബി വരെ യുഎഫ്എസ് 4.0 ഇൻബിൽറ്റ് സ്റ്റോറേജും ഈ സീരീസിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ് 3.0 ലാണ് ഹാൻഡ്സെറ്റ് പ്രവർത്തിപ്പിക്കുന്നത്.



ഐക്യൂ നിയോ 8 ൽ 50 മെഗാപിക്‌സൽ പ്രൈമറി സെൻസറും ബോക്കെ ലെൻസുള്ള 2 മെഗാപിക്‌സൽ സെൻസറും ഉൾപ്പെടുന്നു. അതേസമയം ഐക്യൂ നിയോ 8 പ്രോയിൽ 50 മെഗാപിക്‌സൽ സോണി IMX866V പ്രധാന സെൻസറും 8 മെഗാപിക്‌സൽ സെൻസറും സജ്ജീകരിച്ചിരിക്കുന്നു. രണ്ട് മോഡലുകളിലും 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ സെൻസറാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
രണ്ട് ഹാൻഡ്‌സെറ്റുകളിലും 120W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ബാറ്ററിയുണ്ട്. ഐക്യൂ നിയോ 8, ഐക്യൂ നിയോ 8 പ്രോ എന്നിവ യുഎസ്ബി ടൈപ്പ്-സി ചാർജിങ് പോർട്ടുകളും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുകളുമായാണ് വരുന്നത്. 5ജി, 4ജി, വൈ-ഫൈ 7, ബ്ലൂടൂത്ത് 5.3, ജിപിഎസ്, എൻഎഫ്സി കണക്റ്റിവിറ്റി എന്നിവയെ പിന്തുണയ്ക്കുന്നു.
iQOO Neo 8 series with 120W fast charging, 50MP camera launched: price, specifications
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

പ്യുവർവ്യൂ ക്യാമറയുള്ള നോക്കിയ എക്സ്30 5ജി അവതരിപ്പിച്ചു, വി‌ലയോ?…

എച്ച്എംഡി ഗ്ലോബൽ ഇന്ത്യൻ ഉപഭോക്താക്കൾക്കായി നോക്കിയ എക്സ്30 5ജി എന്ന പുതിയ ‘ഫ്ലാഗ്ഷിപ്പ്’ സ്മാർട് ഫോൺ…

പേ ടിഎം ഫാസ്റ്റ് ടാഗ് ഉപഭോക്താൾക്ക് മുന്നറിയിപ്പുമായി ദേശീയപാതാ അതോറിറ്റി; വെള്ളിയാഴ്ചയ്ക്കകം മറ്റൊരു ബാങ്കിൻ്റെ ഫാസ്റ്റ് ടാഗിലേക്ക് മാറണമെന്ന് നിർദേശം

പേ ടിഎം ഫാസ്റ്റ് ടാഗ് ഉപഭോക്താൾക്ക് മുന്നറിയിപ്പുമായി ദേശീയപാത അതോറിറ്റി. വെള്ളിയാഴ്ചയ്ക്കകം മറ്റൊരു ബാങ്കിൻ്റെ ഫാസ്റ്റ്…

ഫയർഫോക്സ് ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കുക; സുപ്രധാന അറിയിപ്പ്.!

ദില്ലി: മോസില്ല ഫയർഫോക്സിനെതിരെ മുന്നറിയിപ്പുമായി രം​ഗത്ത് വന്നിരിക്കുകയാണ് കേന്ദ്രം. ഫയർഫോക്സ് ഉപയോ​ഗിക്കുമ്പോൾ ഉണ്ടാകുന്ന ചില സുരക്ഷാ…

കൈയിലിരിക്കുന്ന മൊബൈൽ ഫോൺ അത്ര നിസാരക്കാരനല്ല; സൂക്ഷിച്ചാൽ ദുഃഖിക്കണ്ട!

മൊബൈൽ പൊട്ടിത്തെറിക്കുന്ന പ്രശ്നം പലയിടത്തും റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്താണ് ഫോൺ പൊട്ടിത്തെറിക്കുന്നതിന് കാരണം. ഇത് പെട്ടെന്ന്…