Stay Tuned!

Subscribe to our newsletter to get our newest articles instantly!

Bus Kerala Government Taxi

ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സർവീസ്: കേരളത്തിൽ ഓടാൻ പുതിയ ലൈസൻസ്



തിരുവനന്തപുരം:ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്തു സർവീസ് നടത്തുന്ന എല്ലാ വാഹനങ്ങൾക്കും കേരളത്തിലും ലൈസൻസ് ഏർപ്പെടുത്താൻ തീരുമാനിച്ചു. ഉൗബർ, ഒലെ പോലെ ടാക്സികൾക്കും കേരളത്തിൽ നിന്നു മറ്റു സംസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്ന കോൺട്രാക്ട് കാര്യേജ് ബസുകൾക്കും നാഷനൽ പെർമിറ്റുമായി കേരളത്തിലേക്കു സർവീസ് നടത്തുന്ന ബസുകൾക്കും ഇൗ ലൈസൻസ് ബാധകമാക്കും. 
ഓൺലൈൻ ടിക്കറ്റ് വഴി സർവീസ് നടത്തുന്നവർക്കായി അഗ്രഗേറ്റർ നയമാണ് കേരളത്തിലും കൊണ്ടുവരുന്നത്. ഊബർ, ഒലെ പോലെ കമ്പനികൾ നിലവിൽ കേന്ദ്രനിയമത്തിനു കീഴിൽ കേന്ദ്രത്തിനു നികുതിയടച്ച് ലൈസൻസ് എടുത്താണ് സർവീസ് നടത്തുന്നത്. സംസ്ഥാനത്തിനു കൂടി വരുമാനം ലഭിക്കുന്നതിനാണ് ഇവിടെ ഓടണമെങ്കിൽ പുതിയ ലൈസൻസ് എന്ന വ്യവസ്ഥ കൊണ്ടുവരുന്നത്.
കേരളത്തിൽ നിന്നു ദിവസവും ബെംഗ‌ളൂരുവിലേക്കും ചെന്നൈയിലേക്കും മറ്റും സർവീസ് നടത്തുന്ന ബസുകൾക്കും ഇതുവഴി നിയന്ത്രണമേർപ്പെടുത്താനാണു സർക്കാർ ശ്രമിക്കുന്നത്. ഉത്സവ–അവധി സീസണുകളിൽ ടിക്കറ്റ് ചാർജ് മൂന്നും നാലും ഇരട്ടി ഉയർത്തി സർവീസ് നടത്തുന്ന ഈ ബസുകളെ നിയന്ത്രിക്കാൻ നിയമമുണ്ടായിരുന്നില്ല. അതിനാൽ കോൺട്രാക്ട് കാര്യേജ് സർവീസുകളെ അധികം ബുദ്ധിമുട്ടിക്കാൻ സർക്കാർ തയാറായിരുന്നില്ല.
Decided to introduce license for vehicles that book tickets online and provide service in Kerala

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala Kerala Government Time

ചൂടുകൂടുന്നു; സംസ്ഥാനത്ത് ജോലി സമയത്തിൽ പുനക്രമീകരണം

തിരുവനന്തപുരം:സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനക്രമീകരിച്ചു. നാളെ മുതൽ ഏപ്രിൽ 30 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
Bus Justice Kerala

ബസ് വ്യവസായം നിലനിൽക്കാൻ വിദ്യാർഥികളുടെ കൺസഷൻ നിയന്ത്രിച്ചേ പറ്റൂ; ജസ്റ്റിസ് രാമചന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് വ്യവസായം നിലനിൽക്കണമെങ്കിൽ വിദ്യാർഥികളുടെ കൺസഷൻ നിയന്ത്രിച്ചേ പറ്റൂ എന്ന് ജസ്റ്റീസ് എം രാമചന്ദ്രൻ. യാത്രാനിരക്കിലെ ഇളവ് മുഴുവൻ വിദ്യാർഥികൾക്കും പ്രായോഗികമല്ല. സ്ഥാനമൊഴിയും
Total
0
Share