Stay Tuned!

Subscribe to our newsletter to get our newest articles instantly!

Electricity

ചൂട് കൂടി, വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ; വൈദ്യുതി നിയന്ത്രണത്തിലേക്ക് പോകുമോ കേരളം ?



തിരുവനന്തപുരം : ചൂട് കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡിൽ. വേനൽ മഴ കൂടി മാറി നിൽക്കെ എല്ലാ റെക്കോര്‍ഡുകളും ഭേദിച്ചാണ് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം. ചരിത്രത്തിൽ ആദ്യമായാണ് പ്രതിദിന വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റ് കടക്കുന്നത്. ഇന്നലത്തേത് 102.95 ദശലക്ഷം യൂണിറ്റായിരുന്നു. രണ്ടര ദശലക്ഷം യൂണിറ്റിന്റെ വര്‍ദ്ധനയാണ് ഒരു ദിവസം മാത്രം രേഖപ്പെടുത്തിയത്. പീക്ക് അവറിൽ വൈദ്യുതി ഉപയോഗം 5024 മെഗാവാട്ട് ഉയര്‍ന്നതോടെയാണ് നിയന്ത്രണമേര്‍പ്പെടുത്തേണ്ട സാഹചര്യം ചര്‍ച്ചയാകുന്നത്. ആശങ്കപ്പെടുത്തുന്ന കണക്ക് തന്നെയാണിതെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടിയും വ്യക്തമാക്കുന്നു. വൈദ്യുതി ഉപയോഗം ക്രമാതീതമായി കൂടിയാൽ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന സൂചനയാണ് മന്ത്രി കെ കൃഷ്ണൻകുട്ടി നൽകുന്നത്.
വൈദ്യുതി നിയന്ത്രണം ഇല്ലാതെ മുന്നോട്ട് പോകാൻ ഇതുവരെ സംസ്ഥാനത്തിന് കഴിഞ്ഞു. എന്നാൽ ഉപയോഗം ക്രമാതീതമായി ഉയര്‍ന്നാൽ നിയന്ത്രണം വേണ്ടിവരുമെന്നാണ് മന്ത്രി നൽകുന്ന സൂചന. വൈകുന്നേരങ്ങളിലെ വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണം വേണമെന്ന നിര്‍ദ്ദേശമാണ് സര്‍ക്കാരും കെഎസ്ഇബിയും മുന്നോട്ട് വയ്ക്കുന്നത്. വൈകീട്ട് ആറ് മുതൽ 11 വരെ യുള്ള സമയത്തെ കൂടിയ ആവശ്യത്തിന് അനുസരിച്ച് സംസ്ഥാനത്തിന് പുറത്ത് നിന്ന് വാങ്ങേണ്ടി വരുന്നതും. പ്രധാന അണക്കെട്ടുകളിൽ ജലനിരപ്പിൽ വ്യത്യാസം ഇല്ല. ഇടുക്കിയിൽ സംഭരണ ശേഷിയുടെ 35 ശതമാനം ശേഷിക്കുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ വേനൽമഴ പ്രവചനത്തിലാണ് കെഎസ്ഇബിയുടെ പ്രതീക്ഷ.
As heat rises, electricity use hits all-time highs

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Electricity Rate

വൈദ്യുതി ബില്ലിൽ സർച്ചാർജ് വർധിപ്പിച്ചു, പ്രതിമാസം പിരിക്കും; കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മീഷന്റെ പച്ചക്കൊടി

തിരുവനന്തപുരം: വൈദുതി സർചാർജ്ജ് മാസം തോറും പിരിക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. വൈദ്യുതി വാങ്ങുന്നതിൽ വന്ന അധിക ബാധ്യത നികത്താനാണിത്. കേന്ദ്ര വൈദ്യുതി റഗുലേറ്ററി
Electricity KSEB Rate

വൈദ്യുതി നിരക്കു വർധന സൂചിപ്പിച്ച് മന്ത്രി; വൈദ്യുതി ബോർഡ് യോഗത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും

പാലക്കാട് ∙ മഴ പെയ്തില്ലെങ്കിൽ സംസ്ഥാനത്തു വൈദ്യുതി നിരക്കു കൂട്ടേണ്ടിവരുമെന്നു സൂചന നൽകി മന്ത്രി കെ. കൃഷ്ണൻകുട്ടി. നിലവിൽ വൈദ്യുതി നിരക്കു കൂട്ടുന്നതുമായി ബന്ധപ്പെട്ടു തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും
Total
0
Share