തിരുവനന്തപുരം:ട്രാക്ക്‌ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില ട്രെയിനുകൾക്ക്‌ നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ. ഒമ്പതുമുതലാണ്‌ മാറ്റം. തൃശൂരിൽനിന്ന്‌ വൈകിട്ട്‌ 5.35 ന്‌ പുറപ്പെടുന്ന തൃശൂർ–- കോഴിക്കോട്‌ (06495) അൺറിസർവ്‌ഡ്‌ എക്‌സ്‌പ്രസ്‌   ഷൊർണ്ണൂരിൽ യാത്ര അവസാനിപ്പിക്കും.  
ആലപ്പുഴ വഴിയുള്ള കൊല്ലം ജങ്‌ഷൻ–- എറണാകുളം ജങ്‌ഷൻ( 06442) കോട്ടയം വഴിയായിരിക്കും സർവീസ്‌ നടത്തുക. കൊല്ലം ജങ്‌ഷനിൽനിന്ന്‌ രാത്രി 9.05ന്‌ ആയിരിക്കും അന്നേ ദിവസം മുതൽ  ട്രെയിൻ പുറപ്പെടുക. ഒമ്പത്‌ മുതൽ പുനലൂർ– കൊല്ലം ജങ്‌ഷൻ (06661) മെമു എക്‌സ്‌പ്രസ്‌ പുനലൂരിൽനിന്ന്‌ രാത്രി 7. 25ന് പുറപ്പെടും. 25 മിനിറ്റ്‌ നേരത്തെ ട്രെയിൻ കൊല്ലത്ത്‌ എത്തും. നിലവിലെ സമയം  രാത്രി 9.05 ആണ്‌.
11, 25 തീയതികളിൽ ചെന്നൈ എഗ്‌മൂർ- ഗുരുവായൂർ ( 16127) എറണാകുളത്ത്‌ സർവീസ്‌ അവസാനിപ്പിക്കും. മംഗളൂരു സെൻട്രൽ– തിരുവനന്തപുരം സെൻട്രൽ ( 16348) എക്‌സ്‌പ്രസ്‌ 8, 19, 29 തീയതികളിൽ 45 മിനിറ്റ്‌ വൈകിയായിരിക്കും സർവീസ്‌ നടത്തുക. എറണാകുളം ജങ്‌ഷൻ– കണ്ണൂർ ഇന്റർസിറ്റി എക്‌സ്‌പ്രസ്‌ 12ന്‌ 30 മിനിറ്റും വൈകും.
Track maintenance: Train control from 9
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

കോയമ്പത്തൂരിൽ നിന്ന് കോഴിക്കോട് വഴി മംഗലാപുരത്തേക്ക് ഇന്‍റർസിറ്റി; റെയിൽവേ മന്ത്രിയ്ക്ക് മുന്നിൽ ആവശ്യം

കൊച്ചി: മലബാർ മേഖലയിലെ യാത്രാദുരിതം പരിഹരിക്കാൻ കോയമ്പത്തൂർ – മംഗലാപുരം റൂട്ടിൽ ഇന്‍റർസിറ്റി അനുവദിക്കണമെന്ന് ആവശ്യം.…

വരുന്നു, എട്ട്‌ റോഡിന്റെ വീതിയിൽ ആകാശലോബി

രാജ്യത്തെ രണ്ടാമത്തെ ഏറ്റവുംവീതിയേറിയ ആകാശലോബി കോഴിക്കോട്: നമ്മുടെ ഒരുറോഡിന്റെ ശരാശരി വീതി ആറുമീറ്ററാണെന്നിരിക്കെ, അത്തരം എട്ടുറോഡ്…

ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണ് കണ്ണൂരിൽ ഒരാൾ മരിച്ചു

ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പ്ലാറ്റ്ഫോമിനും റെയിൽവേ ട്രാക്കിനും ഇടയിൽ പെട്ടാണ് മരണം സംഭവിച്ചത്.

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നവജാത ശിശുവിന്റെ മൃതദേഹം; ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

തൃശൂർ:ഒരു ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം റെയിൽവേ സ്റ്റേഷനിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച…