![](https://i0.wp.com/blogger.googleusercontent.com/img/b/R29vZ2xl/AVvXsEigsw1GlJr5tqPFl5uyjCQ1Fsm3Qn2sXWyJuq7VU-eAz3r0qAIKln1OJqJ0BaZghxKZfbkOgEpePz3GO8kr4o_rNU0yXD9fLUKvYxKqQdv63A1BXSEt680qJf1oZpUHTB-q-H1e9oZ6EKl0Gw-hNWKzqVHED8T6Spvc0T7CuHq2AgAn7bcGcnEWq9F04wM/s1600/gokulam.webp?w=1200&ssl=1)

കോഴിക്കോട്: ഇന്നു വൈകിട്ട് 7 മണിക്ക് കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഐ-ലീഗ് മത്സരത്തിൽ ഗോകുലം കേരള രാജസ്ഥാൻ യുണൈറ്റഡിനെ നേരിടും. മത്സരത്തിനുള്ള കാണികൾക്കുള്ള പ്രവേശന ടിക്കറ്റ് സ്റ്റേഡിയം കൗണ്ടറിൽ ലഭിക്കും. സ്ത്രീകൾക്ക് പ്രവേശനം സൗജന്യമാണ്. വിദ്യാർത്ഥികൾക്ക് 50% ഇളവ് ലഭിക്കും. ടിക്കറ്റ് എടുത്ത ആളുകളിൽ നിന്നും നറുക്ക് എടുത്ത ഭാഗ്യശാലിക്ക് 50 ഇഞ്ച് LED TV സമ്മാനമായി ലഭിക്കും.
Read also: രശ്മിക മന്ദാനയുടെ വ്യാജ ഫോട്ടോയ്ക്ക് പിന്നിലെ വില്ലൻ; കരുതിയിരിക്കണം ഇവനെ, ചെയ്യേണ്ട കാര്യങ്ങൾ
കഴിഞ്ഞ മത്സരത്തിൽ നേരോകയെ 4 -1 തോൽപിച്ച മലബാറിയൻസ് മികവുറ്റ ഫോമിലാണ്. ഇന്നത്തെ മത്സരം ജയിച്ചു ലീഗിൽ ഒന്നാം സ്ഥാനം പിടിക്കാൻ ഗോകുലം ഇറങ്ങുമ്പോൾ ആദ്യ രണ്ട് മത്സരം തോറ്റ രാജസ്ഥാൻ ഇന്ന് തങ്ങളുടെ ആദ്യ പോയിൻ്റിനായി പൊരുതും.ആദ്യ 2 മത്സരത്തിൽ പരിക്കുമായി കളികാതിരുന്ന സൂപ്പർ താരം അനസ് ഇടതോടിക ഇന്ന് കളിക്കാൻ സാധ്യത ഉണ്ട്
മത്സരം യൂറൊ സ്പോർട്സ് ചാനൽ , ഇന്ത്യൻ ഫുട്ബോൾ യൂട്യൂബ് ചാനൽ , Fancode എന്നിവയിൽ തത്സമയം ഉണ്ടായിരിക്കും.
gokulam vs rajasthan