പാദങ്ങൾ വിണ്ടുകീറുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. തണുപ്പുകാലത്താണ് ഈ പ്രശ്നം കൂടുതലും രൂക്ഷമാകുന്നത്. കാലുകളുടെ ചർമ്മത്തിലെ ഈർപ്പം നഷ്ടപ്പെടുന്ന അവസ്ഥയാണ് കാൽ വിണ്ടുകീറാൻ കാരണം. പാദങ്ങൾക്ക് ശരിയായ സംരക്ഷണം നൽകിയാൽ ഒരു പിരിധി വരെ ഈ പ്രശ്നം അകറ്റാനാകും. 
പാദങ്ങൾ വിണ്ടുകീറുമ്പോൾ പലർക്കും അസഹനീയമായ വേദനയും അനുഭവപ്പെടാറുണ്ട്. പാദത്തിന്റെ അരികുകളിലുള്ള ചർമ്മത്തിന് കട്ടി കൂടുന്നതും പാദം വിണ്ടുകീറാൻ കാരണമാകാറുണ്ട്. പാദങ്ങളുടെ ഭംഗിക്ക് ആദ്യം വേണ്ടത് വ്യക്തി ശുചിത്വമാണ്. പാദങ്ങൾ വിണ്ടുകീറുന്നത് തടയാൻ ഇതാ ചില പൊടിക്കെെകൾ…
ഒന്ന്…
കിടക്കുന്നതിന് മുൻപായി അൽപ്പം വെളിച്ചെണ്ണയോ എള്ളെണ്ണയോ ഉപയോഗിച്ച് പാദങ്ങൾ നന്നായി മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് പതിവായി ചെയ്യുന്നത് പാദങ്ങളെ വിണ്ടുകീറലിൽ നിന്നും സംരക്ഷിക്കും. 
രണ്ട്…
കറ്റാർവാഴ ജെൽ ഉപയോ​ഗിച്ച് പാദങ്ങൾ മസാജ് ചെയ്യുന്നത് വിണ്ടു കീറൽ അകറ്റുക മാത്രമല്ല ചർമ്മം കൂടുതല്ഡ‍ ലോലമാകാനും സഹായിക്കും.
മൂന്ന്…
നാരങ്ങയുടെ നീര് കാലിൽ പുരട്ടിയ ശേഷം നന്നായി മസാജ് ചെയ്യുക. ആഴ്ചയിൽ മൂന്നോ നാലോ തവണ ഇത് ചെയ്യുന്നത് ഫലം നൽകും. 



നാല്…
പാദങ്ങൾ വിണ്ടുകീറുന്നത് തടയാൻ വളരെ മികച്ചതാണ് ഉപ്പ്. ഇതിനായി ഇളംചൂടുള്ള വെള്ളത്തിലേയ്ക്ക് കുറച്ച് ഉപ്പ് ഇട്ടതിന് ശേഷം പാദങ്ങൾ അതിൽ മുക്കി വയ്ക്കാം. 20 മിനിറ്റ് വരെ ഇങ്ങനെ വയ്ക്കുന്നത്  പാദസംരക്ഷണത്തിന് നല്ലതാണ്. 
അഞ്ച്…
ഇളം ചൂടുവെള്ളത്തിൽ ബേക്കിങ് സോഡ, ഉപ്പ് എന്നിവ ഇട്ട് പാദങ്ങൾ പതിനഞ്ച് മിനിറ്റ് മുക്കിവയ്ക്കുക. ആഴ്ചയിൽ മൂന്ന് തവണ വരെയൊക്കെ ഇങ്ങനെ ചെയ്യുന്നത് ഫലം നൽകും. 
some tips to prevent cracked feet
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മണ്‍കൂജയില്‍ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളറിയാമോ?

ദാഹിച്ചാല്‍ അല്‍പം തണുത്ത വെള്ളം തന്നെ കിട്ടണമെന്ന് നമ്മളാഗ്രഹിക്കാറില്ലേ? അതിന് ഫ്രിഡ്ജുള്ളപ്പോള്‍ പ്രയാസമെന്ത്, അല്ലേ? ഇപ്പോള്‍…

കിവിപ്പഴം കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

വിറ്റാമിൻ സി ധാരാളമായി അടങ്ങിയ പഴമാണ് കിവിപ്പഴം. വിറ്റാമിൻ സി പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ശക്തമായ…

തൈരിനൊപ്പം തേന്‍ ചേര്‍ത്ത് കഴിക്കാം; അറിയാം ഈ ഗുണങ്ങള്‍…

തൈര് കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് തൈര്. കാത്സ്യം, വിറ്റാമിൻ ബി-2,…

കശുവണ്ടി കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങളിതാ…

പോഷകങ്ങളാൽ സമ്പുഷ്ടമാണ് കശുവണ്ടി. നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പുഷ്ടമാണ് കശുവണ്ടി. വൈവിധ്യമാർന്ന വിറ്റാമിനുകൾ,…