Stay Tuned!

Subscribe to our newsletter to get our newest articles instantly!

KSRTC

ബസ് ടിക്കറ്റ് ബുക്കിങ്; സുപ്രധാന മുന്നറിയിപ്പുമായി KSRTC !



തിരുവനന്തപുരം:  കെ.എസ്.ആർ.ടി.സി.-യുടെ ഔദ്യോഗിക ബുക്കിംഗ് പ്ലാറ്റ്ഫോമുകളെപ്പോലെ വ്യാജ വെബ്സൈറ്റുകൾ പ്രവർക്കുന്നത് കാരണം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ ജാ​ഗ്രത പാലിക്കണമെന്ന് കെഎസ്ആർടിസി അറിയിച്ചു. കെ.എസ്.ആർ.ടി.സി ബുക്കിംഗിനുള്ള ഏക ഔദ്യോഗിക വെബ്സൈറ്റ് https://onlineksrtcswift.com മാത്രമാണ്. ബുക്കിംഗിനായി കെ.എസ്.ആർ.ടി.സിയെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന മറ്റേതെങ്കിലും വെബ്സൈറ്റ് വ്യാജവും വഞ്ചനാപരവുമാണെന്ന് കെ.എസ്.ആർ.ടി.സി വാർത്താക്കുറിപ്പിൽ അറിയിച്ചു.
വ്യാജ വെബ്സൈറ്റുകളും URL – കളും എങ്ങനെ തിരിച്ചറിയാം
ഔദ്യോഗിക ഡൊമെയ്ൻ: URL പരിശോധിച്ച് നിങ്ങൾ എല്ലായ്പ്പോഴും കെ.എസ്.ആർ.ടി.സി.യുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഉണ്ടെന്ന് ഉറപ്പാക്കുക: https://onlineksrtcswift.com. ഈ URL-ലെ ഏതൊരു തരത്തിലുള്ള വ്യത്യാസവും വ്യാജമായി കണക്കാക്കേണ്ടതാണ്.  HTTPS പ്രോട്ടോക്കോൾ: ഏതെങ്കിലും വ്യക്തിഗത അല്ലെങ്കിൽ പേയ്മെന്റ് വിവരങ്ങൾ നൽകുന്നതിന് മുമ്പ്, എല്ലായ്പ്പോഴും അഡ്രസ് ബാറിൽ ‘HTTPS’ എന്ന വാക്ക് ഉണ്ടോ എന്ന് പരിശോധിക്കുക. HTTPS-ലെ ‘S’ എന്നാൽ ‘Security (‘ സുരക്ഷിതം) എന്നാണ്, ‘HTTP’ മാത്രമുള്ള ഒരു വെബ്സൈറ്റ്  (‘S’ ഇല്ലാതെ) സുരക്ഷിതമായിരിക്കില്ല. ട്രസ്റ്റ് സീലുകൾ/സർട്ടിഫിക്കേഷൻ ഉണ്ടോ എന്ന് ഉറപ്പു വരുത്തുക.: യഥാർത്ഥ വെബ്സൈറ്റുകൾക്ക് പലപ്പോഴും അവരുടെ പേജുകളുടെ ചുവടെ ട്രസ്റ്റ് സീലുകളോ സർട്ടിഫിക്കേഷനുകളോ ഉണ്ട്. ഇവ ഒരു വെബ് സൈറ്റിന്റെ ആധികാരികതയുടെ സൂചകങ്ങളാണ്. (ഉദാഹരണം: ©2023, All Rights Reserved, Kerala State Road Transport Corporation – KSRTC)
ബന്ധപ്പെടേണ്ട വിവരങ്ങൾ പരിശോധിക്കുക:  നിയമാനുസൃതമായ വെബ് സൈറ്റുകൾക്ക് ഔദ്യോഗിക  വിലാസവും ഫോൺ നമ്പറും ഉൾപ്പെടെ ഔദ്യോഗിക വിശദാംശങ്ങൾ ഉണ്ടായിരിക്കും. ഒരു ഇമെയിൽ വിലാസം മാത്രം നൽകുന്ന അല്ലെങ്കിൽ പൂർണമായ വിവരങ്ങൾ ഇല്ലാത്ത വെബ്സൈറ്റുകളെക്കുറിച്ച് ജാഗ്രത പാലിക്കുക. 


വ്യാകരണവും അക്ഷരപ്പിശകുകളും:  വ്യാജ വെബ്സൈറ്റുകൾക്ക് മോശം വ്യാകരണം, അക്ഷരപ്പിശകുകൾ അല്ലെങ്കിൽ മോശം ഫ്രേസ്  എന്നിവ ഉണ്ടായിരിക്കാം. ഉള്ളടക്കം പ്രൊഫഷണലല്ലെന്ന് തോന്നുന്നുവെങ്കിൽ ജാഗ്രത പാലിക്കുക.
യാത്രക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും എല്ലാ ബുക്കിംഗിനും മേൽപറഞ്ഞ കെ.എസ്.ആർ.ടി.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് മാത്രം ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അഭ്യർത്ഥിക്കുന്നു. ഓൺലൈൻ ഇടപാടുകളിൽ നിങ്ങളുടെ സുരക്ഷക്ക്  മുൻഗണന നൽകേണ്ടത് അത്യാവശ്യമാണ്. ഏതെങ്കിലും ഇടപാടുകൾ നടത്തുന്നതിന് മുമ്പ് എല്ലായ്പ്പോഴും വെബ്സൈറ്റ് URL പരിശോധിക്കുകയും അഡ്രസ് ബാറിൽ HTTPS ൻറെ  സാന്നിധ്യം ഉറപ്പാക്കുകയും ചെയ്യുക. എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ, ഞങ്ങളുടെ ഔദ്യോഗിക വിലാസങ്ങളിൽ മാത്രം ബന്ധപ്പെണമെന്നും കെഎസ്ആർടിസി അറിയിച്ചു.
Fake websites like booking platforms KSRTC alert

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala KSRTC Student

25 വയസിന് മുകളിലുള്ളവര്‍ക്ക് കണ്‍സെഷനില്ല; മാര്‍ഗരേഖയുമായി കെഎസ്ആര്‍ടിസി

  • February 28, 2023
തിരുവനന്തപുരം: 25 വയസിനുമുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ ആദായ നികുതി പരിധിയില്‍ വരുന്ന കോളജ് വിദ്യാര്‍ത്ഥികള്‍ക്കും യാത്രാക്കൂലിയില്‍ ഇളവൊഴിവാക്കി കെഎസ്ആര്‍ടിസി. ഇതുസംബന്ധിച്ച് കെഎസ്ആര്‍ടിസി മാര്‍ഗരേഖ പുറത്തിറക്കി. Read also: ‘കുട്ടികളെ
KSRTC Railway

മാർച്ച് 26, 27 തീയതികളിൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം, കെഎസ്ആർടിസി അധിക സർവീസുകൾ ഏർപ്പെടുത്തി

തിരുവനന്തപുരം:മാർച്ച് 26, 27 തീയതികളിൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം ഉള്ളതായി റെയില്‍വേ അറിയിച്ചു. മാർച്ച് 26 ന് തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്സ്, എറണാകുളം ഷോർണൂർ
Total
0
Share