അമ്പലപ്പുഴ: മദ്യപിച്ച് വാഹനമോടിച്ചാൽ ബ്രേത്ത് അനലൈസർ ഉപയോ​ഗിക്കാതെ തന്നെ കണ്ടെത്തുന്ന കണ്ടുപിടുത്തവുമായി കുട്ടി ശാസ്ത്രജ്ഞർ. സേഫ്ടി ഡ്രൈവിങ്ങ് മോനിറ്ററിങ്ങ് സിസ്റ്റം എന്നാണ് കണ്ടുപിടുത്തത്തിന്റെ പേര്. പത്തനംത്തിട്ട കുമ്പഴ എം.പി.വി എച്ച്. എസ്.എസിലെ വിദ്യാർഥികളായ യദുകൃഷ്ണൻ, ശ്രീഹരി എന്നിവരാണ് വാഹനങ്ങളിൽ ഘടിപ്പിക്കാവുന്ന റിസീവർ രൂപകൽപന ചെയ്ത്  ജില്ലാ ഗാസ്ത്ര കലോത്സവത്തിൽ പരിചയപ്പെടുത്തിയത്. ബൈക്കുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നവർ മദ്യപിച്ചാൽ വാഹനത്തിൽ ഘടിപ്പിച്ചിട്ടുള്ള അലാറം ശബ്ദിക്കും.
ഡ്രൈവിങ്ങ് സീറ്റിലുള്ള ആൾ മാറുന്നതുവരെ അലാറം മുഴങ്ങും. കൂടാതെ ഹെൽമെറ്റില്ലെങ്കിൽ ഇരുചക്രവാഹനം സ്റ്റാർട്ടാകാത്ത സംവിധാനവും ഇരുവരും ചേർന്ന് രൂപപ്പെടുത്തി ശാസ്ത്രമേളയിൽ പരിചയപ്പെടുത്തി. ഹെൽമെറ്റിനുള്ളിൽ ഘടിപ്പിക്കുന്ന ട്രാൻസിസ്റ്റർ ഉപയോഗിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുളളത്. ഹെൽമെറ്റ് ധരിച്ചില്ലെന്നുള്ളത് ബൈക്ക് ഓടിക്കുന്നവരെ ബോധ്യപ്പെടുന്നതിന് ഇത് സഹായകരമാകുമെന്നാണ് ഇരുവരും അവകാശപ്പെടുന്നത്.
Students discovered new system to detect drunk and drive
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ആമസോണിൽ വീണ്ടും വൻ ഓഫർ വിൽപന, പ്രതീക്ഷിക്കുന്നത് 80% വരെ ഇളവുകൾ

രാജ്യത്തെ മുൻനിര ഇ-കൊമേഴ്‌സ് കമ്പനികളിലൊന്നായ ആമസോണിൽ വീണ്ടും വൻ ഓഫർ വിൽപന. ‘ആമസോൺ ഗ്രേറ്റ് സമ്മർ…

ഐഫോൺ 16 സീരിസ് പുറത്തിറക്കി ആപ്പിൾ; പുതിയ ക്യാമറ കൺട്രോൾ ബട്ടൺ ഉൾപ്പെടെ നിരവധി സവിശേഷതകൾ

കാലിഫോർണിയ: ഐഫോൺ പ്രേമികൾ ആവേശപൂർവം കാത്തിരുന്ന ആ പ്രഖ്യാപനം എത്തിക്കഴിഞ്ഞു. നിരവധി സവിശേഷതകളോടെയുള്ള ഐഫോൺ 16…

ഫയർഫോക്സ് ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കുക; സുപ്രധാന അറിയിപ്പ്.!

ദില്ലി: മോസില്ല ഫയർഫോക്സിനെതിരെ മുന്നറിയിപ്പുമായി രം​ഗത്ത് വന്നിരിക്കുകയാണ് കേന്ദ്രം. ഫയർഫോക്സ് ഉപയോ​ഗിക്കുമ്പോൾ ഉണ്ടാകുന്ന ചില സുരക്ഷാ…

വാടസ് ആപ്പിൽ വരുന്നത് ഒരു ഒന്നൊന്നര മാറ്റം; ഞെട്ടാൻ റെഡി ആയിക്കോ, ട്രൂ കോളറിന് അടക്കം വലിയ വെല്ലുവിളി

ആപ്പ് ഡയലര്‍ ഫീച്ചറുമായി വാട്ട്സാപ്പെത്തുന്നു. ഇതെന്താണ് സംഭവമെന്നല്ലേ? ഇനി വാട്ട്സാപ്പിനുള്ളില്‍ തന്നെ നമ്പറുകള്‍ അടിച്ച് കോള്‍…