അബുദാബി :മലയാളികൾക്ക് ഇത്തിഹാദ് എയർവേയ്സിന്റെ പുതുവർഷ സമ്മാനമായി കോഴിക്കോട്, തിരുവനന്തപുരം സെക്ടറിൽ ജനുവരി ഒന്നു മുതൽ പ്രതിദിന സർവീസ് പുനരാരംഭിക്കുന്നു. കോവിഡ് കാലത്ത് നിർത്തിവച്ച സേവനമാണ് യാത്രക്കാരുടെ വർധന മൂലം പുനരാരംഭിക്കുന്നത്. നിലവിൽ കൊച്ചിയിലേക്കു മാത്രമാണ് ഇത്തിഹാദ് എയർവേയ്സ് സർവീസ് നടത്തുന്നത്.


 അബുദാബിയിൽനിന്ന് പുലർച്ചെ 3.20ന് പുറപ്പെടുന്ന വിമാനം രാവിലെ 9ന് തിരുവനന്തപുരത്തെത്തും. തിരിച്ച് 10.05ന്പുറപ്പെട്ട് ഉച്ചയ്ക്ക് 12.55ന് അബുദാബിയിൽ ഇറങ്ങും. 8 ബിസിനസ് ക്ലാസും 190 ഇക്കോണമിയും ഉൾപ്പെടെ 198  സീറ്റുകളുള്ള വിമാനമാണ് സർവീസ് നടത്തുക. അബുദാബിയിൽനിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം ഉച്ചയ്ക്ക് 2.20ന് പുറപ്പെട്ട് രാത്രി 7.55ന് കരിപ്പൂരിൽ ഇറങ്ങും. തിരിച്ച് രാത്രി 9.30ന് പുറപ്പെട്ട് അർധരാത്രി 12.05ന് അബുദാബിയിൽ ലാൻഡ് ചെയ്യും. പുതിയ സർവീസുകൾക്കായി ദുബായിൽനിന്ന് ബസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വിമാന ടിക്കറ്റ് എടുക്കുന്ന സമയത്തു തന്നെ ബസ് സേവനവും ബുക്ക് ചെയ്യണം.
കോവിഡ് കാലത്ത് ഇത്തിഹാദ് നിർത്തിവച്ച ചില സെക്ടറുകളിലേക്ക് അബുദാബിയിൽനിന്ന് ബജറ്റ് എയർലൈനായ എയർ അറേബ്യ സേവനം തുടങ്ങിയിരുന്നു. ഇതിനു പുറമേ ഇത്തിഹാദ് കൂടി സർവീസ് നടത്തുന്നതോടെ ഈ സെക്ടറിൽ നിരക്കു കുറയുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ. വിദേശ രാജ്യങ്ങളിലെ പുതിയ സെക്ടറുകളിലേക്കും സർവീസ്  പ്രഖ്യാപിക്കുകയും നിലവിലെ സെക്ടറുകളിൽ സേവനം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽനിന്ന് ഈ രാജ്യങ്ങളിലേക്കു പോകുന്നവർക്ക് ഇത്തിഹാദ് എയർവേയ്സിൽ കണക്‌ഷൻ വിമാനം ലഭിക്കാനും എളുപ്പമാകും.
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

കുടുംബ സമേതം യാത്ര, സഫ്നയെ കണ്ട് സംശയം; 1.25 കോടിയുടെ സ്വർണ്ണം കടത്താൻ ശ്രമം, കരിപ്പൂരിൽ ദമ്പതികള്‍ കുടുങ്ങി

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി ഒന്നേകാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം ഒളിപ്പിച്ചു കൊണ്ടുവന്ന ദമ്പതികള്‍…

ഹജ്ജ്: കരിപ്പൂരിൽ നിന്നുള്ള യാത്രക്കാരോട് വിവേചനം, അധികം നൽകേണ്ടത് 85,000 രൂപ

കരിപ്പൂർ∙ കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരെ ഭീമമായ സംഖ്യ അധികം നൽകാൻ നിർബന്ധിതരാക്കുന്ന രീതിയിൽ വിമാന…

കരിപ്പുര്‍ വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങ്; ഇറക്കിയത് ദുബായ്-കോഴിക്കോട് വിമാനം

കോഴിക്കോട്: കരിപ്പുര്‍ വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം. സാങ്കേതിക തകരാറിനെ…

കരിപ്പൂര്‍ റണ്‍വേ 24 മണിക്കൂറും പ്രവര്‍ത്തിച്ചുതുടങ്ങി, റണ്‍വേ അറ്റകുറ്റപണി പൂര്‍ത്തിയായി

കൊണ്ടോട്ടി:കരിപ്പൂർ  വിമാനത്താവളത്തിൽ നവീകരിച്ച റൺവേ മുഴുവൻ സമയ സർവ്വീസുകൾക്കായി തുറന്നു കൊടുത്തു. ഇതോടെ വിമാനത്താവള പ്രവർത്തന…