കൊച്ചി: കയ്യിലിരിക്കുന്ന ഫോണിൽ ബിസിനസ് വാട്ട്സ്ആപ്പിനെ കൂടാതെ മറ്റൊരു പേഴ്സണല്‍ അക്കൌണ്ട് കൂടി സൃഷ്ടിക്കാവുന്ന ഫീച്ചര്‍ വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നു. അതിനുള്ള അപ്ഡേറ്റുമായാണ് വാട്ട്സ്ആപ്പ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.  ഒരു നമ്പറില്‍ ഒരേ സമയം വ്യത്യസ്ത വാട്ട്സ്ആപ്പ് അക്കൗണ്ടുകളുണ്ടാക്കാനുള്ള ഫീച്ചറുമായാണ് മെറ്റ വരുന്നത്. ആവശ്യത്തിനനുസരിച്ച് അക്കൗണ്ടുകൾ മാറി മാറിയും ഉപയോഗിക്കാൻ ഈ ഫീച്ചർ സഹായിക്കും. നേരത്തെ ഒരു അക്കൗണ്ട് നാല് ഉപകരണങ്ങളിൽ വരെ ഉപയോഗിക്കാൻ അനുവദിക്കുന്ന കംപാനിയൻ മോഡ് വാട്ട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു.
വാട്ട്സ്ആപ്പ് ബീറ്റ് ഇന്‍ഫോ പുറത്തുവിട്ട സ്ക്രീൻഷോട്ട് പ്രകാരം വാട്ട്സാപ്പിന്‍റെ സെറ്റിങ്സിൽ പോയി മൾട്ടി അക്കൗണ്ട് ഫീച്ചർ പ്രയോജനപ്പെടുത്താം. രണ്ടാമത്തെ അക്കൗണ്ടിലേക്ക് കടക്കാനായി ലോഗിൻ ചെയ്യേണ്ടതില്ല. സ്വകാര്യ അക്കൗണ്ടും വർക്ക് അക്കൗണ്ടും മാറി മാറി ഉപയോഗിക്കാനാകും. 
നേരത്തെ തന്നെ ടെലഗ്രാമിൽ ഈ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്.  ചാനലുകൾ, മെസെജ് എഡിറ്റിങ്, ചാറ്റ് ലോക്ക് പോലുള്ള ഫീച്ചറുകൾ എന്നിവയിൽ ടെലഗ്രാമുമായി മത്സരിക്കുന്നതിന്റെ ഭാഗമായാണ് വാട്ട്സ്ആപ്പ് ഇത്തരം ഫീച്ചറുകൾ ഉൾപ്പെടുത്തുന്നതെന്നാണ് സൂചന.
ബിസിനസുകാർക്കും കണ്ടന്‍റ് ക്രിയേറ്റേഴ്സിനും ഏറെ പ്രയോജനം ചെയ്യുന്ന ഫീച്ചർ വാട്ട്സ്ആപ്പ് ചാനലിന്‍റെ പേരില്‍  പുറത്തിറക്കിയിരുന്നു. വാട്ട്സ്ആപ്പിലൂടെ ബിസിനസ് കൈകാര്യം ചെയ്യുന്നവരെ അപ്ഡേറ്റായി ഇരിക്കാൻ ഈ ഫീച്ചർ സഹായിക്കും. തിരഞ്ഞെടുക്കുന്ന ചാനലുകളിലെ അപ്ഡേറ്റുകൾ ഉപയോക്താക്കൾക്ക്  അറിയാനാകും. അഡ്മിൻമാർക്കുള്ള വൺ വേ ബ്രോഡ്കാസ്റ്റ് ടൂളാണ് പുതിയ അപ്ഡേറ്റ്. ഇതിലൂടെ ടെക്സ്റ്റ്, ഫോട്ടോഗ്രാഫുകൾ, വീഡിയോകൾ, സ്റ്റിക്കറുകൾ, വോട്ടെടുപ്പുകൾ എന്നിവ ഉൾപ്പെടെ ഏത് ഫോർമാറ്റിലും വിവരങ്ങൾ വിതരണം ചെയ്യാനാകും. 


കൂടാതെ, ഉപയോക്താക്കൾക്ക് അവരുടെ താല്പര്യങ്ങളെ അടിസ്ഥാനമാക്കി ചാനലുകൾ  സെർച്ച് ചെയ്യാനാകുന്ന  പ്രത്യേക ഡയറക്ടറിയും വാട്ട്സ്ആപ്പ്ക്രിയേറ്റ് ചെയ്യുന്നു.താല്പര്യം അനുസരിച്ച് ക്രിയേറ്റ് ചെയ്ത ചാനലുകൾ, ഇഷ്ടപ്പെട്ട സ്പോർട്സ് ടീമുകൾ, പ്രാദേശിക ഗവൺമെന്റ് അപ്ഡേറ്റുകൾ എന്നിവയും ആ കൂട്ടത്തിൽ ഉൾപ്പെടുത്താം.ചാറ്റുകൾ, ഇ മെയിൽ, അല്ലെങ്കിൽ ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്ന ലിങ്കുകൾ എന്നിവ വഴിയും ചാനലിലേക്ക് ഉപയോക്താക്കൾക്ക് എത്താം. 
ചാനൽ ഫീച്ചർ ആദ്യം കൊളംബിയയിലും സിംഗപ്പൂരിലുമാണ് ലഭ്യമാകുന്നത്. വരും മാസങ്ങളിൽ കൂടുതൽ രാജ്യങ്ങളിൽ ഈ ഫീച്ചർ അവതരിപ്പിക്കും. ബ്രോഡ്കാസ്റ്റ് മെസെജുകൾ അയയ്‌ക്കുന്നതിന് അഡ്മിൻമാർക്ക് ഈ ഫീച്ചർ പ്രയോജനപ്പെടുത്താം.
whatsapp new feature native multi account support
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഈ ആന്‍ഡ്രോയ്‌ഡ് ഫോണുകളില്‍ നിന്ന് വാട്‌സ്ആപ്പ് ഉടന്‍ അപ്രത്യക്ഷമാകും; നിങ്ങളുടെ ഫോണുണ്ടോ എന്ന് പരിശോധിക്കാം

കിറ്റ്‌കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ അടക്കമുള്ള ആന്‍ഡ്രോയ്ഡ് ഡിവൈസുകളില്‍ നിന്ന് വാട്‌സ്ആപ്പ് ആപ്ലിക്കേഷന്‍ 2025 ജനുവരി ഒന്നോടെ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച് മെറ്റ

യുപിഐ ആപ്പുകള്‍ക്ക് മുട്ടന്‍ പണി വരുന്നു; നിങ്ങളുടെ ഇടപാടുകള്‍ മാറുന്നത് ഇങ്ങനെ.!

മുംബൈ: യുപിഐ ആപ്പുകള്‍ ഇന്ന് സര്‍വസാധാരണമാണ്. എന്ത് വാങ്ങിയാലും ഒരു ഉപയോക്താവ് ഇപ്പോള്‍ തേടുന്നത് യുപിഐ…

ആമസോണിൽ വീണ്ടും വൻ ഓഫർ വിൽപന, പ്രതീക്ഷിക്കുന്നത് 80% വരെ ഇളവുകൾ

രാജ്യത്തെ മുൻനിര ഇ-കൊമേഴ്‌സ് കമ്പനികളിലൊന്നായ ആമസോണിൽ വീണ്ടും വൻ ഓഫർ വിൽപന. ‘ആമസോൺ ഗ്രേറ്റ് സമ്മർ…

ഐഫോൺ 16 സീരിസ് പുറത്തിറക്കി ആപ്പിൾ; പുതിയ ക്യാമറ കൺട്രോൾ ബട്ടൺ ഉൾപ്പെടെ നിരവധി സവിശേഷതകൾ

കാലിഫോർണിയ: ഐഫോൺ പ്രേമികൾ ആവേശപൂർവം കാത്തിരുന്ന ആ പ്രഖ്യാപനം എത്തിക്കഴിഞ്ഞു. നിരവധി സവിശേഷതകളോടെയുള്ള ഐഫോൺ 16…